??എന്റെ പെണ്ണ്?? [DEVIL] 670

??എന്റെ പെണ്ണ്??

Ente Pennu | Author : Devil

 

‘ഹലോ… ഞാന്‍ പത്രത്തിലെ വിവാഹപരസ്യം നോക്കി വിളിക്കുവാണേ…’

‘ഹാ പറഞ്ഞോളു…’

‘ഞങ്ങള്‍ തൃശൂര്‍ന്നാണേ… എന്‍റെ മോനു വേണ്ടി വിളിച്ചതാണ്… മോള് എന്തു ചെയ്യുവാണ്…??’

‘അവള്‍ ഒരു ചെറിയ പ്രൈവറ്റ് ജോലി ആണ്… പ്ളസ്സ് ടൂ പാസായതാണ്…’

‘എന്‍റെ മോന്‍ പത്താം ക്ളാസ്സ് ആണ്… 34 വയസ്സുണ്ട്… ഞങ്ങള്‍ തരക്കേടില്ലാത്ത കുടുംബക്കാരാണ്… അന്വേഷിച്ചു നോക്കിയാല്‍ അറിയാന്‍ പറ്റും…’

‘അതൊന്നും വിഷയം അല്ല… ചെറുക്കനു എന്താ ജോലി…??’

‘ഡ്രൈവറാണ്…’

‘KSRTC – ല്‍ ആണോ…??? അല്ലേല്‍ സ്വന്തം വണ്ടി ഉണ്ടോ…??’

‘ഹേയ് അല്ല… ചില പ്രൈവറ്റ് ബസ്സുകള്‍ ഓടിക്കും… പിന്നെ ഇവിടെ അടുത്തുള്ള ട്രാവല്‍ ഏജന്‍സിയുടെ വണ്ടിയും എടുക്കും… ജോലി ഇല്ലാതെ ഇരിക്കില്ല…’

‘ഓ… സ്വന്തം വണ്ടിയും ഇല്ലേ… എന്നാല്‍ താല്‍പര്യം ഇല്ലാട്ടോ…’

മറു തലയ്ക്കല്‍ ഫോണ്‍ കട്ടായി.

മാധവി വിഷമത്തോടെ ഫോണ്‍ താഴെ വച്ചു.

‘അമ്മയ്ക്ക് വേറെ പണി ഒന്നും ഇല്ലേ…?? ഞായറാഴ്ച്ച ആകുമ്പോള്‍ തുടങ്ങും ഫോണ്‍ എടുത്തു കുത്തി വിളി… ഇത്രനാള്‍ ആയിട്ടും മനസ്സിലായില്ലേ… ഡ്രൈവര്‍മാര്‍ക്ക് വിവാഹകമ്പോളത്തില്‍ തീരെ ഡിമാന്‍റ് ഇല്ല… അല്ലേല്‍ കുറച്ച് പഠിപ്പോ….അതോ…. ഒന്നുമില്ലേലും…. ഒരു കമ്പനിയില്‍ സ്ഥിരം ഡ്രൈവര്‍ പോസ്റ്റ് എങ്കിലും വേണം… ആ ബ്രോക്കര്‍ വര്‍ക്കി കുറെ കാശ് കൊണ്ടു പോയതല്ലേ…??? ഇനിയും മതിയായില്ലേ…?? ഞാന്‍ ഇറങ്ങുവാണ്… ഇന്ന് രാജീവിന്‍റെ ഇളയപെങ്ങളുടെ കല്ല്യാണം അല്ലേ… കാര്‍ ഞാന്‍ തന്നെ എടുക്കണം എന്നവന്‍ കട്ടായം പറഞ്ഞേക്കുവാണ്…’

കെറുവിച്ചു കൊണ്ട് ഹരി പുറത്തേക്ക് ഇറങ്ങി.

‘എന്‍റെ കുഞ്ഞിന്‍റെ കല്ല്യാണം കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടാകുമോ എന്‍റെ ഭഗവാനേ…!!’

മാധവി കൂപ്പുകൈകളോടെ കൃഷ്ണവിഗ്രഹത്തിലേക്ക് നോക്കി കണ്ണുനിറച്ചു.

ഇത് ഹരി, ഹരിനാരായണന്‍ എന്നു മുഴുവന്‍ പേര്. പരേതനായ സുകുമാരന്‍റേയും മാധവിയുടെയും മൂന്നു മക്കളില്‍ മൂത്തവന്‍. പത്താം ക്ളാസ്സ് കഴിഞ്ഞു പ്ളസ്സ് വണ്ണിനു പഠിക്കുമ്പോഴാണ് ഡ്രൈവര്‍ ആയിരുന്ന സുകുമാരന്‍ ഒരു ആക്സിഡന്‍റില്‍ മരിക്കുന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയായിരുന്ന മാധവി ആ അവസ്ഥയില്‍ എന്തു ചെയ്യണം എന്നു അറിയാതെ വിഷമിച്ചു ഇരിക്കുമ്പോഴാണ് തന്‍റെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ഹരി കൂലിപ്പണിക്കായി ഇറങ്ങിയത്. ഇളയവര്‍ എങ്കിലും പഠിച്ചു നല്ല നിലയില്‍ എത്തട്ടെ എന്നവന്‍ ആശിച്ചു.

18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സമ്പാദിച്ചു രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഡ്രൈവിങ്ങ് തന്നെ അവന്‍ ജീവിതമാര്‍ഗ്ഗം ആയി തിരഞ്ഞെടുത്തു. രാവും പകലും കഷ്ടപ്പെട്ടു വീട്ടുകാര്യങ്ങളും സഹോദരങ്ങളുടെ പഠനവും അവന്‍ മുന്നോട്ടു കൊണ്ടു പോയി.

The Author

71 Comments

Add a Comment
  1. ബ്രോ,
    കൊള്ളാം. ഒരു ചെറു കഥ പക്ഷേ നല്ല ഫീൽ തന്നു… പിന്നെ ഒരു കട്ട വണ്ടി പ്രാന്തൻ ആയത് കൊണ്ട് ആണെന്ന് തോനുന്നു നല്ല പോലെ എൻജോയ് ചെയ്തു

    സ്നേഹപൂർവ്വം??
    ?Alfy?

  2. രാജവിന്റെ മകൻ

    5 പേജിൽ ഒരു ചെറുകഥ ? നന്നായിട്ടുണ്ട് ബ്രോ ♥️♥️♥️♥️

  3. Malakhaye Premicha Jinn❤

    Ambalam cheruthaanenkilum prathishta valuthaanallo
    Nice nannayittund nalloru aashayam aayirunnu

    With Love❤❤

  4. ഷാജിപാപ്പൻ

    ഇത് fb യിൽ വന്നതാണല്ലോ
    കോപ്പിയാണല്ലേ….

  5. ???????❤️❤️❤️❤️❤️❤️❤️

  6. മനോഹരമായ അവതരണം ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. മനസ്സിന് വല്ലാത്ത ഒരു സുഖം അനുഭവപെടുന്നു….
    സ്നേഹത്തോടെ
    സംഗീത്

  7. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  8. Superb bro Eth polle Ulla kadhakallum ayi eniyum varika aru paranjallum azhuth nirutharuth nannayittund manoharam

  9. Uff ഒരു കൊച്ചു വലിയ കഥ ഒരുപാട് ഇഷ്ടം ആയി.

  10. പൊളി സ്റ്റോറി ബ്രോ ഇനിയും എഴുതുക
    ?

  11. KISS – Kept It Simple and Strong ??? and in just 5 pages you carved out a master piece… Super nice…

    Love and respect…
    ❤️❤️❤️???

  12. ഉഫ്, ഈ സൈറ്റിലെ ചെറുകഥ എഴുത്തുകാരൻ ഓരോ ദിവസവും എന്നെ ഞെട്ടിക്കുവാണല്ലോ.

    1 ആഴച മുൻപ് ഒരു 15 പേജ് കഥ വായിച്ചു, അന്ന് കരുതി അതാകും ഞാൻ വായിച്ച ചെറുകഥയിൽ ഏറ്റവും മികച്ചത് എന്ന്, അതുകഴിഞ്ഞു ഒരു 12 പേജ് ഉള്ള ഒരു കഥ വായിച്ചു, അപ്പോ കരുതി അതാകും ഏറ്റവും ബെസ്റ്റ് എന്ന്..

    .. ദാ ഇപ്പൊ 5 പേജിൽ എന്നെ കറിയിച്ചും, മനസ് നിറച്ചും നിങ്ങൾ ആ ഒന്നാം സ്ഥാനം തട്ടി എടുത്തു, 5 പാർട്സ് ഉള്ള വല്യ കഥകൾക്ക് തരാൻ കഴിയാത്ത രോമാഞ്ചം നിങ്ങൾ എനിക്ക് നൽകി.അവൻ അവന്റെ ജോലിയെ അടിയറവ് വെച്ചപ്പോ അവള് പറഞ്ഞ വാക്കുകൾ, ഹോ അതെന്നെ കരയിച്ചു കളഞ്ഞു. പിന്നെ അഭിമാനത്തോടെ അവസാനം അവൾ പറഞ്ഞ വാക്കുകൾ നൽകിയ രോമാഞ്ചം, അത് പറഞ്ഞു അറിയിക്കാൻ ആകില്ല..??

    സ്നേഹം മാത്രമേ ഒള്ളു തിരിച്ചു നൽകാൻ ❤️?

    സ്നേഹത്തോടെ,
    രാഹുൽ

    1. Uff ഒരു കൊച്ചു വലിയ കഥ ഒരുപാട് ഇഷ്ടം ആയി.

    2. 15 ഉം 12 പേജ് ഉള്ള കഥകൾ ഏതാ??

    3. Adyam paranja 2 kadhakl ethokeya bro

      1. വിഷ്ണു?

        ബ്രോ
        6 പേജ് ഉള്ള ഒരു കഥ വായിച്ചിട്ട് മനസ്സ് നിറയുക എന്ന് പറഞ്ഞാല് ?
        ഇത്ര നാളും വായിക്കാൻ വൈകിയതിൽ ക്ഷമ ചൊതിക്കുന്നു..വായിച്ച് തീരുമ്പോൾ നമുക്ക് കിട്ടുന്ന അ ഫീൽ ഉണ്ടല്ലോ…അത് ഇവിടെ കിട്ടി…❤️

        ഒരുപാട് സ്നേഹത്തോടെ???

  13. Nice story bro

  14. കൊള്ളാം സഹോ.ചെറുതെങ്കിലും മനോഹരമായ കഥ ….കിടുക്കി

  15. superb…superb

  16. Kollam bro, nice kochu story , bt powerful one… ♥️♥️♥️

  17. അഞ്ചു പേജ് ഉള്ളെങ്കിലും എന്താ അൻപതു പേജിന്റെ ഫീൽ…

  18. ഈ കഥ വേറെ ഒരു സൈറ്റ്ൽ ഞാൻ വായിച്ചിട്ടുണ്ടല്ലോ… same… നിങ്ങളുടെ തന്നെ ആണ്…

  19. ഈ കഥ വേറെ ഒരു സൈറ്റ് ൽ ഞാൻ വായിച്ചിട്ടുണ്ടല്ലോ… same… നിങ്ങളുടെ തന്നെ ആണ്…

  20. ഷോർട് ബട്ട്‌ സ്ട്രോങ്ങ്‌ ?…കഥകൾ. com ഇൽ കൂടെ ഇടാമോ ബ്രോ ❤️❤️

  21. Very nice story

  22. Dear Brother,സൂപ്പർ. അഞ്ചു പേജ് ഉള്ളു എങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  23. കഥ അടിപൊളി ആണ്, നല്ല തീം ഉണ്ടായിരുന്നു ഒരു 10,20 പേജുകളിൽ എഴുതാനുള്ള വക ഉണ്ടായിരുന്നു.

  24. Enna parayaanada uvve..?♥️
    Kadhakal.comil koode ittude ith

  25. ♥️♥️♥️???♥️♥️♥️
    ?????????
    ?????????
    ♥️♥️♥️???❤️❤️❤️

  26. Muthe driver massaaaa pinnalaaa pwlichu muthee❤???❤?❤??❤

  27. ഋഷി മൂന്നാമൻ

    കരയിച്ചു കളഞ്ഞല്ലോടാ ചെകുത്താനെ…
    ഇതാ കഥകളില്‍ കൂടി ഒന്നിടാമോ?

  28. ????????❤️❤️❤️❤️❤️❤️

Leave a Reply to ??King?? Cancel reply

Your email address will not be published. Required fields are marked *