എന്റെ തസ്‌ലി [കണ്ണൂരുകാരൻ] 151

എന്റെ തസ്‌ലി

Ente Thasli | Author : Kannurukaaran


“ഡാ നിനക്കിവളെ മനസ്സിലായോ?” ഒരുപാട് കാലത്തിനു ശേഷം കണ്ട കൂട്ടുകാരി ഹസ്‌നയോട് സംസാരിച്ചു കൊണ്ടേയിരിക്കെയാണ് കൂടെയുണ്ടായ പെൺകുട്ടിയെ ചൂണ്ടി അവൾ ചോദിച്ചത്..വീട്ടിലേക്ക് പോവും വഴിയാണ് ഹസ്‌നയെ കണ്ടതും കാർ നിർത്തി വിശേഷങ്ങൾ സംസാരിച്ചതും… എന്നാലും ആരാണിവൾ? ചിന്തകൾ കമ്പ്യൂട്ടറിൽ ഫയൽ സെർച്ച്‌ ചെയ്യും പോലെ പോയിക്കൊണ്ടേയിരുന്നു, ഒരു പിടിയും കിട്ടുന്നില്ല…

“ഡാ പൊട്ടാ തസ്നിയാടാ”.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… ന്റമ്മോ തസ്‌നിയാ, എന്നാലും ഇവൾടെ ഒരു മാറ്റം. പണ്ട് പ്ലസ് ടു പഠിക്കുന്ന സമയം ഞാൻ പഠിക്കുന്ന അതെ സ്കൂളിൽ അവൾ പ്ലസ് വൺ പഠിക്കുന്ന കാലം. എല്ലാവരോടും വായടിയായ പൊതുവെ പെൺകുട്ടികളുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ഒരുത്തൻ എല്ലാ ക്ലാസിലും ഉണ്ടാവാറില്ലേ? ലവനാണ് ഞാൻ.

ഹസീബ്! ഹസ്ന എന്റെ ക്‌ളാസ്‌മെറ്റാണ് ചെറുപ്പം മുതലേ ഒരേ സ്കൂളിലാണ് ഞങ്ങൾ രണ്ടു പേരും പഠിച്ചിരുന്നത്. എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന ചങ്കത്തി. വീട്ടുകാർക്കും അവളെ ഏറെ ഇഷ്ടമാണ്. ഹസ്നയല്ലട്ടോ ഈ കഥയിലെ നായിക. തസ്‌ലി,

ഹസ്നയുടെ കസിനാണ്. എന്റെ വീട്ടിൽ നിന്നും 4-5 വീടുകൾക്കപ്പുറമാണ് ഹസ്നയുടെ വീട്. തസ്‌ലി പലപ്പോഴും അവളുടെ വീട്ടിൽ താമസിക്കാൻ വരാറുണ്ട്. ഒരു ഡ്രസിങ് സെൻസും ഇല്ലാത്ത ചുരുണ്ട മുടിയുള്ള ഒരു സാധാരണ പെൺകുട്ടി എന്നതിൽ കവിഞ്ഞു അവളിൽ ഒന്നും എനിക്ക് പ്രത്യേകമായി തോന്നിയില്ല അത് കൊണ്ട് തന്നെ ആവളെ ശ്രദ്ധിക്കാറുമില്ല. ദിവസങ്ങൾ അങ്ങനെ കടന്നു പോയി, പ്ലസ്ടു അടിച്ചു പൊളിച്ചു പോവും കാലം, ഹസ്നയും ഞാനും ക്ലാസും കഴിഞ്ഞു പതിവ് പോലെ നടന്നു വരികകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്ക് ഒരു വഴിയാണ് ആദ്യം അവളുടെ വീടും പിന്നെ എന്റേതും.

ഹസ്ന:”ഡാ, തസ്‌ലി ഇന്നലെ എന്നോട് ചോദിക്കായിരുന്നു നമ്മൾ തമ്മിൽ ലവ് ആണോന്ന്,”

ഇതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി… സത്യം പറഞ്ഞാൽ ഇങ്ങനൊരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നില്ല, ഹസ്ന നല്ല കുട്ടിയാണ്, എന്റെ ഏറ്റവും നല്ല ഫ്രണ്ട്, എനിക്കും അങ്ങനെ തോന്നാൻ പാടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു കൊണ്ട് ഞാനും മറുചിരി കൊണ്ട് ആ തമാശയിൽ പങ്കാളിയായി…

2 Comments

Add a Comment
  1. കമ്പീസ്

    ഇരിട്ടിക്കാരൻ ആനി യെ കാണാൻ ഇല്ല.

  2. Thudaruka kathayil Hasnayum kadannu varum enn pradeekshikunnu

Leave a Reply

Your email address will not be published. Required fields are marked *