ഇര 6 335

“അവരെന്താ പറഞ്ഞത്, ഉടനെ വരുമോ?”ഷാ സലാഹുദീനോട് ചോദിച്ചു.
“ഉടൻ വരും, അവർ പുറപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്, ഉപ്പാക്ക് അറിയുന്ന ആളാണ്‌, അതുകൊണ്ട് വിശ്വസിക്കാം” സലാഹുദീൻ പറഞ്ഞു.
“ഷാഹുൽഹമീദ് സാറാണോ ഹാജിയാരെ” ഷാ ഹാജിയാരോടായി ചോദിച്ചു.
“അതെ, ഓൻ വേഗം വരും”അയാൾ പറഞ്ഞു.
ഷഹാന തന്നെയാണ് ഇടയ്ക്കിടെ നോക്കുന്നത് എന്നു തോന്നിയ അലി വേഗം കാറിൽ തന്നെ കയറി.അവളുടെ നോട്ടത്തിനു മുന്നിൽ അവൻ പലപ്പോഴും പതറുന്നുണ്ടായിരുന്നു.
അപ്പോഴേക്കും സുമേഷിനെ പിടിക്കാൻ പോയ ഹാജിയാരുടെ മൂത്ത മകൻ സലീം തിരിച്ചെത്തി. ഓടി വന്ന അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാൾക് സുമേഷിനെ കിട്ടിയില്ല, സുമേഷ് ഓടി രക്ഷപ്പെട്ടിരുന്നു.
അപ്പോഴേക്കും ഒന്നു രണ്ടു വണ്ടികൾ കൂടി പരിസരത്ത് റോഡ് സൈഡിലായി നിർത്തി. അതിലെ ആളുകൾ സൽമാനും പിടികൂടിയ ആളിനും ചുറ്റും കൂടി നിൽക്കാൻ തുടങ്ങി.
“അപ്പോൾ ഹാജിയാരെ ഞാൻ പോവ്വാണ്, ചെറിയ തിരക്കുണ്ട്. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ കാര്യങ്ങൾ വിളിച്ചു തിരക്കാമായിരുന്നു”ഷാ അയാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു.
ഹാജിയാർ നമ്പർ പറഞ്ഞു കൊടുത്തു. ഷാ അത് തന്റെ ഫോണിൽ ഫീഡ് ചെയ്തു. പിന്നെ വണ്ടിക്കരികിലേക്ക് നടന്നു. ഷാ കയറിയ ഉടൻ തന്നെ അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു.
ഷായും കൂട്ടരും പോയിക്കഴിഞ്ഞപ്പോഴാണ് അവിടേക്ക് മൊയ്‌ദീൻ എത്തിയത്. പേടിയും ആധിയും മൂലമുണ്ടായ കിതപ്പോടെ അയാൾ മകൾക്കരികിലെത്തി.. “എന്താ മോളെ, എന്താ പറ്റിയെ, ആരാണവർ., എന്തിനാ അവർ നിന്നെ.” ഒറ്റ ശ്വാസത്തിൽ നിരവധി ചോദ്യങ്ങൾ അയാൾ മകളോടായി ചോദിച്ചു.
“ന്റെ മൊയ്‌ദീനെ.. ഇയ്യ് ഒച്ചയുണ്ടാക്കി ആ കുട്ടീനെ കൂടി പേടിപ്പിക്കല്ലേ, അല്ലേൽ തന്നെ ഓളു പേടിച്ചു നിക്കാണ്, അതൊക്കെ ങ്ങള് പൊരേല് ചെന്നിട്ടു ആക്കത്തിൽ ചോയിച്ചാ മതി” മൊയ്ദീന്റെ വെപ്രാളവും വേവലാതിയും അയാളുടെ ചോദ്യങ്ങളിലൂടെ മനസിലാക്കിയ റഹീം ഹാജി അയാളോട് പറഞ്ഞു.
സലീമും സൽമാനും കൂടെ ആ സമയത്തിനകം പിടികിട്ടിയ ആളുടെ കൈകാലുകൾ ബന്ധിച്ചിരുന്നു.
മൊയ്‌ദീൻ ഹാജിയാരുടെ ഉപദേശം കേട്ട് മകളെ ആശ്വസിപ്പിക്കാനായി തോളിൽ കൈ വച്ച് തന്നോട് ചേർത്ത് പിടിച്ചു. ഷഹാന ഒരാശ്രയമെന്നോണം ഉപ്പയുടെ മാറിലേക്ക് ചാഞ്ഞു.
• • •

The Author

യാസർ

33 Comments

Add a Comment
  1. ഫുൾ ആക്കാൻ പറ്റിയില്ലേലും മനുഷ്യനെ ഫൂൾ ആക്കരുത്,, ഏതെങ്കിലും ഒരു സ്റ്റോറി എങ്കിലും ഫുൾ ആക്കു ഇല്ലായെങ്കിൽ യാസർ കൊറോണ വന്നു മരിക്കും,,,

  2. Entha bhai ithinu thudarcha idanjath nalla interest ayi vannatha

  3. പ്രിയ വായനക്കാർ ആരും തന്നെ ഇവനെ സപ്പോർട് ചെയ്യാതിരിക്കുക

  4. യാസർ
    എഴുതാൻ കഴിയില്ലെങ്കിൽ അഥവാ അറിയില്ലെങ്കിൽ കളഞ്ഞിട്ടു പോടെ വെറുതെ വായനക്കാരെ ശല്യപ്പുടുത്താതെ

  5. Adutha part eppla varuva bro

    Kurachu kudi story ayal adipoly arnnu
    Twistum prthkshikkunnu

    1. പടച്ചോനെ ഇന്നും ഈ കഥയുടെ ബാക്കി തിരയുന്നവരോ

  6. Nxt part Enna varuva ?….

  7. Speed akkoo bro

  8. bro vegam next part edu Kure aayi wait cheyunnu……

  9. Hallo eveda undo

  10. Alloooo. Bhaki kanuvo

  11. Korae nal ayallo bro.bhaki evidae?

    1. sorry Oru മരണമുണ്ടായിരുന്നു ഉപ്പയുടെ ജേഷ്ഠൻ ക്യാൻസർ ആയിരുന്നു കുറേ നാൾ ഹോസ്പിറ്റലിൽ ആയിരുന്നു

  12. സിൽക്ക് സ്മിത്ത്

    Next part??

    1. പെട്ടന്ന് തരാൻ നോക്കാം

  13. Lusifer Darkstar

    മച്ചാനെ ഇത് കമ്പികഥ ആണോ അതോ ലൗ സ്റ്റോറിയോ.
    എന്തായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു അടിപൊളി..

    1. യാസർ

      കമ്പി കഥ അല്ല

  14. good story ethu love story aano bro. randu perum randu directionil aanu atha chodichath…any good story. bro….

    1. യാസർ

      Thanks
      ഇത് പൂർണ്ണമായും Love story അല്ല പല ആളുകൾ എന്നോട് പറഞ്ഞ അവരുടെ കഥ അലി, ഷഹാന, ശബാന എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് കൂടെ കുറച്ച് ഭാവനയും

    1. യാസർ

      Thanks

  15. Kadha adipoli ayitund.Adutha bagathinayi kathirikunu

    1. യാസർ

      Thanks Akh

  16. തീപ്പൊരി (അനീഷ്)

    Kollam. Super.

    1. യാസർ

      Thanks

  17. മംഗലശ്ശേരി നീലകണ്ഠൻ

    അടിപൊളി

    1. യാസർ

      Thanks

    1. യാസർ

      Thanks Kochu

  18. Kidu bro.plzzz continue.pnae othiri late akellae bro

    1. യാസർ

      താങ്ക്സ് Bro Late ആവുന്നത് വായനക്കാരില്ലാഞ്ഞിട്ട് എഴുതാനൊരു interest ഇല്ല അത് കൊണ്ടാണ് പ്ലീസ് maximam Support ചെയ്യൂ വേഗം എഴുതാം

      1. ഇത്രയും late ആയിട്ട് എഴുതിയാൽ എങ്ങനെ ആണ് സപ്പോർട്ട് ചെയ്യുക……
        പല ദിവസവും ഓരോ പുതിയ കഥകൾ വരുന്നു….അപ്പോൾ പഴയ കഥ മറക്കുന്നു…ഇത് വായനക്കാരുടെ കുറ്റം അല്ലാലോ

        1. യാസർ

          സപ്പോർട്ട് ഇല്ലാഞ്ഞിട്ടാണ് Late ആയത്

Leave a Reply

Your email address will not be published. Required fields are marked *