ഇരു മുഖന്‍ 4 [Antu Paappan] 329

അടുത്തെത്തിയപ്പോൾ നല്ല ബേബി ലോഷന്റെ മണം. വീരനെ കുളുപ്പിച്ചു കുട്ടപ്പനക്കി വെച്ചേക്കുവാണ്, എനിക്ക് അവനെ കണ്ടപ്പോൾ തന്നത് മനസിലായിരുന്നു. ഞാൻ അറിയാതെ അവനെ വാങ്ങാൻ എന്റെ കൈ നീട്ടി. അവനും അവളുടെ കയ്യിന്നു പിടഞ്ഞു എന്റെ നേരേ കൈകാട്ടി വന്നു. ആര്യേച്ചി കുഞ്ഞിനെ എന്റെ കയ്യിൽ തന്നു എന്നിട്ടകത്തോട്ടു പോയി.   ഞാൻ അവനെ വാങ്ങി തോളിലിട്ടു. ഫുഡ് തരാൻ വന്ന ആൾ അപ്പോൾ തിരിഞ്ഞു നടന്നിരുന്നു. ആ നടപ്പ് കണ്ടപ്പോൾ എന്റെ ഉള്ളി ഒരു പേര് തെളിഞ്ഞുവന്നു ” ഞൊണ്ടി ഗോപൻ “
“”ഹലോലൊലോ…ടാ ഗോപാ ടാ നിക്കടാ അവിടെ “”
ഞാൻ വിളിച്ചു കൂവി പുറകെ ചെന്നു. അവൻ തിരിഞ്ഞു നൊക്കി.
“”ടാ ശ്രീഹരി ടാ  അപ്പൊ നി തന്നെ ആരുന്നോ ഇത് ലേലത്തിൽ പിടിച്ചത്? എന്നിട്ട് എന്റെ അമ്മായിഅച്ഛൻ പറഞ്ഞത് ഏതോ ഭദ്രൻ ആണെന്നാണല്ലോ. ഇതാരാ നിന്റെ മോനാ? “”

“”അല്ലട ഭദ്രൻ ആര്യേച്ചിടെ ഭർത്താവ്. ഇത് അവരുടെ മോനാ.””

“”ഈ ഭദ്രൻ ആണോ ആര്യേച്ചിയെ പന്തലി അടിച്ചോണ്ടു പോയേ?.””

“”ആരിക്കും ടാ , എനിക്കറിയില്ല. ഞാൻ അന്ന്….””

“”അല്ലടാ അളിയാ നിനക്ക് എന്തായിരുന്നു പ്രശ്നം ? അന്ന് നീ കോളജിൽ കിടന്നു അടിയുണ്ടാക്കി ട്ടു പിന്നെ കാണുന്ന ഇപ്പോഴാ. “”

“”ഞാൻ അടിയുണ്ടാക്കിന്നോ? എടാ എനിക്ക് ഒന്നും ഓർമ ഇല്ല. “”
ആട അത് നീ ആണെന്ന് ഗോപികയാ അന്ന് പറഞ്ഞത്, ഗോപന്റെ അനിയത്തി ആണ് ഈ ഗോപിക. നീ ഒളിവിൽ പോയെന്നോ… എന്തൊക്കെയോ..  പിന്നെ ഒരു വിവരോം ഇല്ല പിന്നെ ഇടക്ക് അമ്മ പറഞ്ഞു ആര്യേച്ചിടെ  കല്യാണം കലങ്ങിയെന്നോ ഏതോ ഭദ്രൻ പെണ്ണിനെ കൊണ്ടുയെന്നോ ഒക്കെ.  നിങ്ങടെ അമ്മാവൻ എറണാകുളത്തു വീട് മേടിച്ചതിൽ പിന്നെ ആരെയും കാണാറില്ലാരുന്നു. ഇന്നാള് ഇവിടുത്തെ പണിക്കു ആളെ കൊണ്ട് വന്നപ്പോ അമ്മേ കണ്ടാരുന്നു പക്ഷേ അമ്മക്ക് അന്ന് എന്നെ മനയിലായില്ല. ഞാനും അങ്ങോട്ട് ഒന്നും പറഞ്ഞില്ല, ഇപ്പൊ ആര്യേച്ചിയെ കണ്ടപ്പോൾ ആണ് നിങ്ങള് തിരിച്ചു വന്നുന്നറിഞ്ഞേ. പക്ഷേ നീ ഉണ്ടാകും എന്ന് ഞാന്‍ കരുതിയില്ല. “”
“”എനിക്ക് ഒന്നും ഓർമ ഇല്ലടാ.””

“”ആ അതങ്ങനാ  ഞാൻ പത്തില്‍ വെച്ചേ പറഞ്ഞതല്ലേ കൂടുതൽ പടിക്കല്ലേ പഠിച്ചാൽ ഓർമയും ബുദ്ധിയും ഇല്ലാതെ നടക്കേണ്ടി വരുമെന്ന്. അതോണ്ടല്ലേ ഞാൻ പത്തു തോറ്റപ്പോഴേ ആ പണി നിർത്തിയത്. ഇപ്പൊ കണ്ടോ പെണ്ണും കെട്ടി, അത്യാവശ്യം പണിയും ഉണ്ട്. വെറും കടച്ചിലല്ല കൈപ്പണി യാ.””

“”എന്താന്ന്””

“”ഇപ്പ മയിരേ, അതല്ല നിന്റെ ഈ മരപ്പണി ഞങ്ങളാ പണി പിടിച്ചേക്കുന്നെ. നിങ്ങടെ ഭദ്രൻ ആള് മൊടയാണോ? എന്നെ തുടങ്ങേണ്ട പണിയാ. അയാളുടെ ഉടക്ക് കാരണമാ തുടങ്ങാൻ പറ്റാത്തെ. എന്റെ അമ്മായിയച്ഛന്റെ വഴി കിട്ടിയതാ. ആര്യേച്ചിയെ കണ്ടപ്പഴാ…..”” അവനൊന്നു നിര്‍ത്തി എന്നിട്ട് ഉള്ളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

“”അയാള് നിസാരം പൈസക്ക് എങ്ങാണ്ട ലേലത്തിൽ പിടിച്ചേ. ദുർമരണം നടന്നവീടല്ലേ….””

 

“”ശ്രീ…..””
അപ്പോഴേക്കും അകത്തുന്ന് വിളി വന്നു
“”എന്നാ ഞാൻ പോയേച്ചും വാരം””

“”ശെരീടാ””

The Author

37 Comments

Add a Comment
  1. കഥവായിച്ചു കിളിപോകുന്നത് ഇതാദ്യമായിട്ടാ..? !!സൂപ്പർ സ്റ്റോറി ബ്രോ???

    1. താങ്ക്സ് ബ്രോ

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… പെരുത്തിഷ്ടായി… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വെറൈറ്റി ഐറ്റം അല്ലെ…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഇടാം.?

  3. ❤️❤️?

  4. ശിക്കാരി ശംഭു

    കൊള്ളാം Super
    Waiting for next
    ❤️❤️❤️

    1. ❤️❤️❤️❤️?

    1. ❤️❤️

  5. യഥാർത്ഥത്തിൽ ആര്യക്ക് ശ്രീഹരിയുടെ ഉള്ളിലുള്ള വിഷ്ണുവിനോടല്ലേ പ്രണയം.
    അങ്ങനെയാണെങ്കില്‍ ശ്രീഹരി വെറും ഊമ്പനാകുകയല്ലേ ഇവിടെ..? ?

    1. ആര്യ ഇപ്പോഴും ശ്രീഹരിക്കുള്ളിൽ വിഷ്ണു ഉണ്ടന്ന് പോലും അവനോടു സമ്മതിച്ചിട്ടില്ല ബ്രോ. പിന്നെ അവൾ ചോദിക്കുന്നുണ്ടല്ലോ //“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””// എല്ലാം വഴിയേ പറയാം.

  6. നോളൻ മലയാളത്തിൽ കഥകൾ എഴുതാൻ തുടങ്ങിയോ ???

    1. നോളാൻ കേക്കണ്ട ??.

      1. ചാക്കോച്ചി

        IDENTITY (2003)

    2. ചാക്കോച്ചി

      ???

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
    ശ്രീഹരിയെ കുറിച്ച് ആലോചിച്ചിട്ടാണ് ഒരു വിഷമം
    അവന്റെ ശരീരത്തെ ആണല്ലോ അവൾ കാണുന്നതും സ്പർശിക്കുന്നതും എന്നിട്ടും അതിന്റെ നന്ദി പോലും അവനോട് കാണിക്കാതെ അവനെ പുച്ഛിക്കുന്നതും വഴക്ക് പറയുന്നതും കാണുമ്പോ ☹️

    1. എല്ലാത്തിനും ആര്യക്കും തക്കതായ കാരണങ്ങൾ ഉണ്ടാകും ബ്രോ.

  8. ഈ ഭാഗം വായ്ച്ചപ്പോ പോയ കിളികൾ ഒക്കെ തിരിച്ചു വന്ന് … Nice story?. അടുത്തത്തത് വേഗം തരണം♥️

    1. കിളികൾ കൂടണഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വേഗം തെരാൻ നോക്കാം

  9. കൊതിയൻ

    നമ്മൾക്കൊക്കെ ഇങ്ങനെ2 സ്വഭാവം ഉണ്ടാവുമോ?

    1. അത് പറയാൻപറ്റില്ല ചിലപ്പോ കാണും . ??

  10. നന്നായിട്ടുണ്ട് bro❤️❤️

    1. സന്തോഷം ബ്രോ ❤️❤️❤️

    1. Thanks ❤️❤️❤️❤️

  11. പടയാളി ?

    പാറിയ കിളികളെ തിരിച്ചു വരൂ?. വെറുതെ പറഞ്ഞതാട്ടോ. സംഭവം കിടുക്കീട്ടുണ്ട് പിന്നെ പേജ് സ്വൽപ്പം കൂടി കൂട്ടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി?

    1. വേഗം തരണം എന്നാണ് പക്ഷേ ജോലി തിരക്കുകൾ ഉണ്ട്. പറ്റുന്നതും വേഗത്തിൽ നോക്കാം

  12. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്.. കിടു…

    പേജ് കുട്ടി എഴുതുമോ….

    തുടരുക…

    1. സന്തോഷം❤️. പേജ് നോക്കട്ടെ പറ്റുമെങ്കിൽ കൂട്ടാം. ?

  13. Ki?dlan machaaa ? aduthe part ennu varum e katha complete cheyyanam

    1. ഉണ്ടനെ വരും. എഴുതുന്നുണ്ട്

  14. Story ishtayiii??? ithu matte “Anyan” movie pole aavjloooo??✌️?

    1. ഇഷ്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം. അന്യൻ മാത്രം അല്ല ഒരുപാട് മൂവിസിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ട് . മണിച്ചിത്രതാഴിലെ ഗംഗ,ദ്രോണായിലെ മണിയങ്കോട്ട് സാവിത്രി, അതിരനിലെ വിനയൻ അങ്ങനെ അങ്ങനെ ഒരു പാടില്ലേ.
      പക്ഷേ അവർ പറഞ്ഞകഥകളൊന്നും ഒന്നല്ലല്ലോ. കാത്തിരിന്നു കാണാം

  15. Broo ee partum ishta pattu adutha partne vendi waiting❣️❣️

    1. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം ❤️.

  16. Super nxt part eppol varum

    1. Thanks❤️. എഴുതി തുടങ്ങിട്ടുണ്ട്
      Antu Paappan?.

Leave a Reply

Your email address will not be published. Required fields are marked *