ഇരു മുഖന്‍ 4 [Antu Paappan] 329

 

മഞ്ഞും മണിത്തെന്നലും തരും

കുഞ്ഞുമ്മകൈമാറിയും

വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും

പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍

ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്

ഉണ്ണികളേ………””

അതിനിടയില്‍ അവന്‍ എപ്പോഴോ ഉറങ്ങി, ഞാന്‍ അവനെ ആ കട്ടിലില്‍ കിടത്തി. അവന്റെ കൂടെ അല്പം കിടന്നു. ആര്യേച്ചി എന്നേ തന്നെ നോക്കി ഇരുപ്പുണ്ടായിരുന്നു. പതിയെ എന്‍റെ കണ്ണും അടഞ്ഞു.

പിറ്റേന്ന് രാവിലെ അവന്റെ കളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ആര്യേച്ചി അതെ ഇരുപ്പില്‍ തന്നെ പക്ഷേ പുള്ളിക്കാരി നല്ല ഉറക്കത്തില്‍ ആണെന്ന് മാത്രം. അവളുടെ ആ മുഖത്ത് നോക്കിയപ്പോള്‍  ഇത്രയും പാവം ആണോ എന്‍റെ ആര്യേച്ചി. എന്ത് ഭംഗിയാ ചേച്ചി ഉറങ്ങുന്നത് കാണാന്‍. എനിക്ക് അവളോട്‌ എന്തോ ഒരു വികാരം നിറഞ്ഞൊഴുകി. ഞാന്‍ ഒരുപാട് ആഗ്രഹിച്ചതാണ്‌ അവളുമൊത്ത് ഈ വീട്ടില്‍ ഒരു ജിവിതം. പക്ഷേ വിധി ഇല്ല. ഇത് എന്‍റെജിവിതം അല്ലേലും  എവിടുന്നോ കടമെടുത്ത ആ കുറച്ചു നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. ഇനിയും അവളെ ഇങ്ങനെ അസ്വദിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ അവളെ….
“”ഹലോ ആര്യേച്ചി എണീക്കുന്നില്ലേ?”” എന്‍റെ കണ്ട്രോള്‍ പോകുന്നതിനു മുന്‍പ് ഞാന്‍  അവളെ വിളിച്ചു.

“””ഒരഞ്ചു മിനിറ്റുടെ ഭദ്രേട്ടാ…””
ഭദ്രന്‍ ആ പേര്……, എനിക്കവളോട് തോന്നിയ ആ പ്രണയത്തിനു ഒരു നീര്‍ കുമിളയുടെ ആയുസേ ഉണ്ടായിരുന്നുള്ളു. നെഞ്ചില്‍ എവിടുന്നോ ഒരു കൊളുത്തി വലി.

ചേച്ചിയും  ഞെട്ടി എഴുന്നേറ്റു
“”ആ ശ്രീ… “”

“”എന്താ ഇവിടെ ഇരുന്നു ഉറങ്ങിയത്?”” ഞാന്‍ എന്‍റെ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.

“”നിന്റെ പാട്ട് കേട്ടങ്ങ് ഉറങ്ങി പോയടാ. അമ്മായി പറഞ്ഞപ്പോ ഇത്രയും നന്നാവും എന്ന്  ഞാന്‍ കരുതിയില്ല. നിന്റെ പാട്ട് ഞാന്‍ ഇത് ആദ്യമ കേക്കണെ.””

“”ഞാന്‍ അങ്ങനെ പാടത്തൊന്നുമില്ല, വല്ലപ്പോഴും അമ്മക്ക് കേക്കണോന്നു  പറയും. അമ്മേടെ അടുത്ത് മൂളും അത്രന്നെ.””

“”ഉവ്വാ….നീ ഞാന്‍ ഉള്ളപ്പോന്നും പാടിയിട്ടില്ല അല്ലാതെ എല്ലാരുടെയും മുന്നില്‍ പാടുമെന്നറിയാം.””

“”ഞാനോ?””

“”ഹ്മ്മ പണ്ടൊരാള്‍ നിന്റെ പാട്ട് എന്നേ കേപ്പിക്കാന്‍ വേണ്ടി എന്നേ നിന്റെ കോളജില്‍ വിളിച്ചോണ്ട് വന്നിട്ടുണ്ട്. പക്ഷേ അന്നത് നടന്നില്ല, അന്നാ… അത് പോട്ടെ””

“”ആരാ അത്””

“”അത് നിന്റെ ഒരു ഫാനാ.””
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ ഒരു തിളക്കം കണ്ടു , പെട്ടെന്ന് തന്നെ ആ മുഖം വാടി . ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
“”അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.””
അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു  പുരുഷ സ്വൊരം. രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റതുണ്ട്.

The Author

37 Comments

Add a Comment
  1. കഥവായിച്ചു കിളിപോകുന്നത് ഇതാദ്യമായിട്ടാ..? !!സൂപ്പർ സ്റ്റോറി ബ്രോ???

    1. താങ്ക്സ് ബ്രോ

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… പെരുത്തിഷ്ടായി… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വെറൈറ്റി ഐറ്റം അല്ലെ…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഇടാം.?

  3. ❤️❤️?

  4. ശിക്കാരി ശംഭു

    കൊള്ളാം Super
    Waiting for next
    ❤️❤️❤️

    1. ❤️❤️❤️❤️?

    1. ❤️❤️

  5. യഥാർത്ഥത്തിൽ ആര്യക്ക് ശ്രീഹരിയുടെ ഉള്ളിലുള്ള വിഷ്ണുവിനോടല്ലേ പ്രണയം.
    അങ്ങനെയാണെങ്കില്‍ ശ്രീഹരി വെറും ഊമ്പനാകുകയല്ലേ ഇവിടെ..? ?

    1. ആര്യ ഇപ്പോഴും ശ്രീഹരിക്കുള്ളിൽ വിഷ്ണു ഉണ്ടന്ന് പോലും അവനോടു സമ്മതിച്ചിട്ടില്ല ബ്രോ. പിന്നെ അവൾ ചോദിക്കുന്നുണ്ടല്ലോ //“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””// എല്ലാം വഴിയേ പറയാം.

  6. നോളൻ മലയാളത്തിൽ കഥകൾ എഴുതാൻ തുടങ്ങിയോ ???

    1. നോളാൻ കേക്കണ്ട ??.

      1. ചാക്കോച്ചി

        IDENTITY (2003)

    2. ചാക്കോച്ചി

      ???

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
    ശ്രീഹരിയെ കുറിച്ച് ആലോചിച്ചിട്ടാണ് ഒരു വിഷമം
    അവന്റെ ശരീരത്തെ ആണല്ലോ അവൾ കാണുന്നതും സ്പർശിക്കുന്നതും എന്നിട്ടും അതിന്റെ നന്ദി പോലും അവനോട് കാണിക്കാതെ അവനെ പുച്ഛിക്കുന്നതും വഴക്ക് പറയുന്നതും കാണുമ്പോ ☹️

    1. എല്ലാത്തിനും ആര്യക്കും തക്കതായ കാരണങ്ങൾ ഉണ്ടാകും ബ്രോ.

  8. ഈ ഭാഗം വായ്ച്ചപ്പോ പോയ കിളികൾ ഒക്കെ തിരിച്ചു വന്ന് … Nice story?. അടുത്തത്തത് വേഗം തരണം♥️

    1. കിളികൾ കൂടണഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വേഗം തെരാൻ നോക്കാം

  9. കൊതിയൻ

    നമ്മൾക്കൊക്കെ ഇങ്ങനെ2 സ്വഭാവം ഉണ്ടാവുമോ?

    1. അത് പറയാൻപറ്റില്ല ചിലപ്പോ കാണും . ??

  10. നന്നായിട്ടുണ്ട് bro❤️❤️

    1. സന്തോഷം ബ്രോ ❤️❤️❤️

    1. Thanks ❤️❤️❤️❤️

  11. പടയാളി ?

    പാറിയ കിളികളെ തിരിച്ചു വരൂ?. വെറുതെ പറഞ്ഞതാട്ടോ. സംഭവം കിടുക്കീട്ടുണ്ട് പിന്നെ പേജ് സ്വൽപ്പം കൂടി കൂട്ടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി?

    1. വേഗം തരണം എന്നാണ് പക്ഷേ ജോലി തിരക്കുകൾ ഉണ്ട്. പറ്റുന്നതും വേഗത്തിൽ നോക്കാം

  12. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്.. കിടു…

    പേജ് കുട്ടി എഴുതുമോ….

    തുടരുക…

    1. സന്തോഷം❤️. പേജ് നോക്കട്ടെ പറ്റുമെങ്കിൽ കൂട്ടാം. ?

  13. Ki?dlan machaaa ? aduthe part ennu varum e katha complete cheyyanam

    1. ഉണ്ടനെ വരും. എഴുതുന്നുണ്ട്

  14. Story ishtayiii??? ithu matte “Anyan” movie pole aavjloooo??✌️?

    1. ഇഷ്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം. അന്യൻ മാത്രം അല്ല ഒരുപാട് മൂവിസിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ട് . മണിച്ചിത്രതാഴിലെ ഗംഗ,ദ്രോണായിലെ മണിയങ്കോട്ട് സാവിത്രി, അതിരനിലെ വിനയൻ അങ്ങനെ അങ്ങനെ ഒരു പാടില്ലേ.
      പക്ഷേ അവർ പറഞ്ഞകഥകളൊന്നും ഒന്നല്ലല്ലോ. കാത്തിരിന്നു കാണാം

  15. Broo ee partum ishta pattu adutha partne vendi waiting❣️❣️

    1. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം ❤️.

  16. Super nxt part eppol varum

    1. Thanks❤️. എഴുതി തുടങ്ങിട്ടുണ്ട്
      Antu Paappan?.

Leave a Reply

Your email address will not be published. Required fields are marked *