ഇരു മുഖന്‍ 6 [Antu Paappan] 342

എന്തോ പതിവില്ലാതെ അന്നെന്നേ അമ്പലത്തിൽ പോകാൻ ആര്യേച്ചി വിളിച്ചു. സാധാരണ അമ്മയോ അമ്മായിടെയൊക്കെ കൂടെയാവും അവള്‍ പോവാ.  ഇതിപ്പോ അവരോടൊക്കെ പിണങ്ങി നടക്കുന്നുണ്ടാവും എന്നേ കൂട്ടിയത്.

പോണ വഴിയിൽ പതിവില്ലാതെ ഞങ്ങൾ എന്തിനെപറ്റിയൊക്കെയോ സംസാരിച്ചു. കൊറേ ആയപ്പോ എനിക്ക് തന്നെ അത് അത്ഭുതം തോന്നി.

“”ആര്യേച്ചിക്കെന്താ പറ്റ്യെ?””

ഒരത്ഭുധത്തോടെയാണ് ഞാന്‍ ചോദിച്ചത്

“”എന്താടാ ശ്രീ?””

“”ഇന്ന് എല്ലാം പതിവില്ലാത്ത പോലെ തോന്നുന്നു. ആര്യേച്ചി എന്നോട് ഇതുവരെ ഇതുപോലെ സംസാരിച്ചിട്ടില്ല, എന്തോ പറ്റി?””

“”എന്താ ഞാൻ സംസാരിക്കണ്ടേ? എന്നേ ശെരി ബാ തിരിച്ചു പോവാം.””

എന്തോ ഞാന്‍ അങ്ങനെ ചോദിച്ചത് ചേച്ചിക്ക് ഇഷ്ടം ആയില്ലന്നു തോന്നുന്നു.

“”അപ്പൊ അമ്പലത്തിൽ പോണില്ലേ?””

അല്പം നിരാശ എന്‍റെ മുഖാത്ത് നിഴലിച്ചിട്ടുണ്ടാവണം.

“”നിനക്ക് കൂടെവരാൻ ബുദ്ധിമുട്ടല്ലേ, അതുവരെ ഒന്നും മിണ്ടാതെ നടക്കണ്ടല്ലോ എന്ന് കരുതി നിന്നോടോന്ന് മിണ്ടിയപ്പോ….  ഞാൻ സംസാരിച്ചാ കുറ്റം ഇല്ലേ കുറ്റം, ദേഷ്യപ്പെട്ട കുറ്റം…. ഹ്മ്മ് എനിക്കെന്‍റെ പെരുവിരളേന്ന്……. നീ ഉച്ചെക്കു  പറഞ്ഞല്ലോ ഞാൻ എപ്പോഴാടാ നിന്നോട് അതിനുവേണ്ടി ദേഷ്യപ്പെട്ടത്.””

ആര്യ മഹാദേവ് തനികോണം കാണിച്ചു തുടങ്ങി.

“”ഇപ്പൊ….””

എന്‍റെ ആ ഫുള്‍ടോസില്‍ അവളൊന്നു അയ്യടാന്നായി.

“”ഓഹോ, ഞാൻ ഇങ്ങനാ എന്നേ സഹിക്കാന്നുണ്ടേൽ കൂടെ വന്നാമതി.  ദേഷ്യപ്പെടുന്നു പോലും.””

പെട്ടന്നുണ്ടായ ജാള്യത മറച്ചുവേച്ചവള്‍ ആ പന്തും ബൗണ്ടറികടത്തി

“”നീ ഇപ്പൊ എത്രേലാട?””

അര്യേച്ചി ഓണ്‍ പുച്ഛം മോട്

“”പത്തിൽ “”

“”അവന്റെ മോന്ത നോക്ക്, ചുമ്മാതല്ല കണ്ടവന്മാർ എടുത്തിട്ട് പെരുക്കുന്നത്. എന്നിട്ടവന്‍ ആര്യേച്ചി എന്നെ അവൻ തല്ലി പോലും. പ്രായം കൊറേ ആയില്ലേ ഇനിയും കരഞ്ഞു പിടിച്ചു നടക്കാൻ നാണം ഇല്ലേനിനക്ക്, തിരിച്ചു രണ്ടു കൊടുക്കാരുന്നില്ലെ നിനക്ക് .””

അവള്‍ ഇത് എപ്പോഴത്തെ കാര്യമാ പറയണേ? കേട്ടിട്ട് അന്ന് തല്ലു മേടിച്ചപ്പോള്‍  ഉള്ളതാണെന്ന് തോന്നുന്നു. ആ തല്ലിയവനെ കണ്ടാൽ തന്നെ പേടിയാകും അപ്പോഴാ തിരിച്ചു തല്ലുന്നേ. പക്ഷേ എപ്പോ ഞാന്‍ അങ്ങനൊക്കെ ഇവളോട് പറഞ്ഞു. ആ… എങ്കിലും  അതൊക്ക കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

“”അയ്യേ കരയുന്നോ! നീ എന്താടാ ശ്രീ ഇത്ര പാവം ആയിപ്പോയത്? ഒരു മനക്കട്ടിയും ധൈര്യവും ഒന്നുമില്ലാത്തൊരുത്തൻ. നിന്നെ പ്രതീക്ഷിച്ചു എങ്ങനാ ഈ സന്ത്യക്ക് കൂടെവരാ?””

ആര്യേച്ചിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല, സത്യത്തില്‍ അവളുള്ള ദൈര്യത്തിലാ ഞാന്‍ ഈ രാതി ഇതുവഴി പോണത്. പക്ഷെ അപ്പൊ എന്റെ തലയില്‍ ഒരു ബള്‍ബ്‌ കത്തി.

“”ചേച്ചി അല്ലേ എപ്പഴും പറയാറ് വിഷ്ണുവേട്ടാൻ കാവലാന്ന്. പിന്നെന്താ””

എന്നോട് തന്നെ കക്ഷി ഇത് ഒരുപാടു വെട്ടം പറഞ്ഞിട്ടുണ്ട്.

“”വിഷ്ണുവേട്ടൻ….. , ഞാൻ ഞാനിപ്പോ വരുന്നത് നിന്റെ കൂടാ അപ്പൊ എന്നെ നോക്കണ്ടത് നീയാ. ഈ പേടിതോണ്ടനെ കൂട്ടി വന്ന എന്നെ പറഞ്ഞാമതി. നടക്കിങ്ങട്.””

The Author

64 Comments

Add a Comment
  1. പൊളി കഥയാണ് bro❤❤

    The most underrated story

  2. ഞാൻ ഗന്ധർവ്വൻ

    നോളൻ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *