ഇരു മുഖന്‍ 6 [Antu Paappan] 343

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

 

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും

സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും

മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ

ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും

ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും

പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…

 

എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും

കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും

എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും

എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും

എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി

എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..””

സ്വയം മറന്നു അവൾ ആടുന്ന കണ്ടപ്പോ, അവളുടെ ചുവടുകളും  കൈകളുടെ ചലനവുമൊക്കെ കണ്ടപ്പോ, ഞാൻ എന്റെ ആര്യേച്ചിയെ ഓർത്തുപോയി.

എന്റെ മുന്നിൽ ഇപ്പൊ ആടുന്നത് ആര്യ മഹാദേവാണ് . അതുകൊണ്ട് തന്നേ എന്റെ ശബ്ദത്തില്‍ നിഴലിച്ചത് ശെരിക്കും എന്‍റെ ഉള്ളിലെ  പ്രണയമായിരുന്നോ അറിയില്ല. എന്റെ ചുറ്റിലുമുള്ള ആ ക്ലാസ്സ്‌ മാഞ്ഞു, ബെഞ്ചും ഡെസ്ക്കും മാഞ്ഞു. പിന്നെ തെളിഞ്ഞത് സന്ത്യാ ദീപങ്ങള്‍ കത്തി നിക്കുന്ന ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്, അന്നവളുടെ പുറകെ ഞാന്‍ നടന്നപോലെ ഇപ്പൊ ഞാന്‍ അവളുടെ ചുറ്റും നടന്നു പാടുകയാണ് അവള്‍ എന്‍റെ മുന്നില്‍ കൈ മെയ്‌ മറന്നാടുന്നു . ഏതോ പഴയ സിനിമയിലെയൊക്കെ പോലെ .

ആ പാട്ടിന്റെ അവസാനം ആര്യേച്ചി എന്നിൽ വന്ന് ചേരുന്നത് ഞാനറിഞ്ഞു. അവൾ എന്റെ ചുണ്ടുകൾ കവർന്നു അൽപ്പം സമയം ഞങ്ങളുടെ ചുണ്ടുകൾ സകലതും മറന്നു പരസ്പരം പ്രണയം കൈ മാറി. അതിലെപ്പോഴോ വിഷ്‌ണുവേട്ടാ എന്നൊരു നേര്‍ത്ത വശ്യമായ വിളി ഞാന്‍ കേട്ടു.  അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

“”ആയോ അരുണിമേച്ചി .””

അവളും ഒന്ന് ഞെട്ടി എന്റെ ശരീരത്തിൽ നിന്ന് അടർന്നുമറി.

“”അരുണിമേച്ചി അറിയാതെ ഞാൻ….””

അവളുടെ കണ്ണിൽ ഒരു വശ്യമായി നാണം ഞാൻ കണ്ടു. പക്ഷേ അതെനിക്ക് ഒട്ടും അങ്ങികരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ.  ഞാന്‍ ഒരിക്കലും അരുണിമേച്ചിയെ ആഗ്രഹിച്ചിട്ടില്ല, പക്ഷെ അവള്‍ ഇപ്പൊ എന്നോട് ….

“”ചേട്ടത്തിയമ്മേ “”

ഞാന്‍ അവളെ വിലക്കി. ആ വിളി അൽപ്പം കടുപ്പിച്ചു തന്നെ ആയിരുന്നു.

The Author

64 Comments

Add a Comment
  1. പൊളി കഥയാണ് bro❤❤

    The most underrated story

  2. ഞാൻ ഗന്ധർവ്വൻ

    നോളൻ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *