ഞാനത് അരുണിമേച്ചിയോട് പറഞ്ഞു. ആ സമയം ചേച്ചിയുടെ പ്ലസ് ടു പരീക്ഷ നടന്നോണ്ടിരിക്കയാണ്, എന്റെ പത്താം ക്ലാസ്സ് പരീക്ഷയും. അടുത്ത പൗർണമി ഞങ്ങൾ കണക്കു കൂട്ടി, അവളുടെ അവസാന പരിക്ഷയുടെയന്ന്. എന്റെ പരീക്ഷയും അപ്പോളേക്കും കഴിയും. ചേച്ചി എന്റെ കൂടെ അങ്ങോട്ട് വരാമെന്നു വാക്ക് പറഞ്ഞു ഞങ്ങൾ രണ്ടും അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തു. അവസാന ദിവസം പരീക്ഷയുടെ അന്ന് ചന്ത്രൻ ഉദിക്കുമ്പോൾ തന്നെ അതിനകത്തു കയറണം. നല്ല ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണം. അങ്ങനെ ഓരോന്നും. പക്ഷേ അരുണിമേച്ചി എന്നെ അറിയിക്കാതെ മറ്റെന്തൊക്കെയോ കൂടി ചെയ്യാൻ പോണുണ്ടന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ ഞാൻ അപ്പൊ അതോന്നും കാര്യമാക്കിയില്ല.
ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും അവളെ കണ്ടു, അല്ല അവൾ എന്നേ തേടി ഇങ്ങോട്ട് വന്നു അതാണ് സത്യം.
“’അടുത്ത ആഴ്ച എന്റെ അവസാന പരീക്ഷയും തീരും. എന്നേ അന്ന്തന്നെ കൊണ്ടൊവോ നിന്റെ വിഷ്ണുവേട്ടനെ കാണിക്കാൻ?. “”
“”അതു വേണോച്ചീ, അങ്ങൊട്ടിനി പോകരുതെന്നാ അമ്മാവൻ പറഞ്ഞേക്കണെ “”
അതിനിടയിൽ ഞാൻ താക്കോൽ എടുക്കുന്നത് അമ്മാവൻ കയ്യോടെ പിടിച്ചുരുന്നു . എന്നിട്ട് പുള്ളിയുടെ വക ഉപദേശവും പേടിപ്പിക്കലും ഹോ. ആ താഴിൽ മന്ത്രിച്ചു കേട്ടിട്ടുണ്ട് പോലും. ആ താക്കോലും ഞങ്ങടെ പൂജാമുറിയിലായിരുന്നു ഇരുന്നത്. അപ്പൊമുതലാണീ പേടി.
എങ്കിലും അരുണിമേച്ചി വാശിയിലാണ്, പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
“”അപ്പൊ നീ പറഞ്ഞ സത്യാന്നെങ്ങനാ ഞാൻ വിശ്വസിക്കാ?””
“”അപ്പൊ ചേച്ചിക്കെന്നേ വിശ്വാസം ഇല്ലേ. “”
ഞാൻ എനിക്ക് തോന്നിയത് അവളോട് അതേപോലെ പറഞ്ഞിട്ടും എന്നേ വിശ്വാസം ഇല്ലെന്നറിഞ്ഞപ്പോൾ എനിക്കല്പം വിഷമം തോന്നി.
“”അവിടെ പോകുമ്പോ അതിനാത്തു ഞാൻ കണ്ടിട്ടുണ്ട് വിഷ്ണുവേട്ടനെ. അതേട്ടൻ തന്നാ . “”
“”എന്നിട്ട് നിനക്ക് പേടി ഒന്നും ഇല്ലേ? “”
സത്യത്തിൽ ഞാനിപ്പോ പേടിച്ചു നിക്കുവാണല്ലോ, പക്ഷേ അവനെ കാണണം എന്ന ആഗ്രഹവും എനിക്കുണ്ട് . ഇപ്പൊ നടന്നില്ലേ പിന്നെ ചിലപ്പോ ഒരിക്കലും നടക്കേംമില്ല.
“”എന്തിനു അതെന്റെ ഏട്ടനല്ലേ, അവനെ എന്തിനാ പേടിക്കണേ? “”
ഏതൊ ഒരു നിമിഷത്തെ ധൈര്യത്തിൽ ഞാൻ പറഞ്ഞു
“”നീ മാത്രേ കണ്ടിട്ടുള്ളൂ?””
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?