ഇരു മുഖന്‍ 6 [Antu Paappan] 343

 

 

അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചു വന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.

 “”മാറിനിക്കങ്ങോട്ട്. “”

ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം. അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണക്കു വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം  കോരിയെടുത്തു.

“”എന്താ ശ്രീ എന്താ നിനക്ക് പറ്റിയത് “”

“” ആര്യേച്ചി…. അവൻ  അവൻ എന്നേ  തല്ലി …””

ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടു തന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യേ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണു ആണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.

അവൻ തന്റെ അടുത്ത് വള്ളി പൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പി എടുത്തു അവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തത്തെ അടിയിൽ ചളുങ്ങിപോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചു വീണു. എന്തോ  മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു  ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ . അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.

അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരുങ്കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽ തന്നായിരുന്നു.

കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യ തന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി പക്ഷേ ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽ തന്നെ ഒന്നും മിണ്ടാതെ  നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.

“”ആര്യേച്ചീ ഇച്ചിരി മോരും വെള്ളം .“”

അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ  കുതിർന്ന കവിളിൽ ഒരു ചെറു ചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നു ചിരിച്ചു.

The Author

64 Comments

Add a Comment
  1. പൊളി കഥയാണ് bro❤❤

    The most underrated story

  2. ഞാൻ ഗന്ധർവ്വൻ

    നോളൻ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *