അരുണിമയും പെട്ടന്ന് ചിരിച്ചു പോയ് ഈ ശ്രീയെ ആണോ ഒരുനിമിഷം അവൾ സംശയിച്ചതെന്നപോലെ
“”ഹ ഹ ഹ…ഹാ ഹാ ആ ഹാ… ഹാ.. ഹ ””
അവൻ വീണ്ടും ചിരിച്ചു ഇപ്രാവശ്യം ആ ചിരിയുടെ കാടിന്യം കൂടി കൂടി വന്നു. അവസാനം അത് ഒരു അട്ടഹാസമായി മാറി.
അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി
“”ശ്രീ…. വിഷ്ണുവേട്ടാ…….ടാ…. “”
അവളവനെ കുലുക്കി വിളിച്ചു.
“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””
ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.
“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ
ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ ….. അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് …””
അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട് നീങ്ങി. പക്ഷേ തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു. എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.
ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍ അവന്റെ കൈകൾ മുറുകി.
“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””
ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.
“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””
അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ആ ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.
“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ…. ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ””
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?