“”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ……..””
ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ ശബ്‌ദം പോലും അവന്റെ ദയനിയ തോൽവി ഭയക്കുന്നുണ്ടായിരുന്നു.
ശ്രീഹരിക്കുള്ളിൽ വിഷ്ണുനെ കൂടാതെ ഭദ്രൻ എന്നൊരു ആളും കൂടെ ഉണ്ടെന്ന് അരുണിമ ഇപ്പൊ തിരിച്ചറിഞ്ഞു. ഇത്രനാളും ആമിയുടെ മുന്നിൽ വരാൻ മടിച്ച വിഷ്ണു അവൾക്ക് വേണ്ടി ജീവൻ കളയാൻ മടിയില്ലെന്നറിഞ്ഞപ്പോൾ ആമി ഒന്ന് ചിരിച്ചു. അവളുടെ കാത്തിരിപ്പിന് അർഥം ഉണ്ടായതുപോലെ. ഇതവളുടെ അവസാനമാണെന്ന് അവൾ മനസിലാക്കിയിരുന്നു, അതുപോലെ ഇനി വിഷ്‌ണു എത്ര തന്നെ ഭദ്രനോട് ഏറ്റുമുട്ടിയാലും ജയിക്കില്ലന്നും . അത്രമേൽ ദയനീയമായിരുന്നു വിഷ്‌ണു വിന്റെ ശബ്ദം.
“”വിഷ്ണുവേട്ടാ എന്റെ കൈ പിടിക്കോ? എനിക്ക് പേടിയാകുന്നു””.
മരണമൊഴി പോലെ അവളത് വിതുമ്പി.
എന്തോ വിഷ്ണു അവന്റെ മറ്റേ കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. മരണത്തിലേക്ക് കൈ പിടിച്ചു പോകാൻ രണ്ടാളും തയാറായപോലെ.
“”ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു, പക്ഷേ ഇപ്പൊ വിധി….””
അവളുടെ വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാതെ മുറിഞ്ഞു പോയി
“”ആമി….എന്നോട് നീ ക്ഷെമിക്കടീ , എന്തിനാ എന്തിനാ പെണ്ണേ നീ ഇതിനിടയിൽ വന്നത്.””
“”എനിക്ക് വിഷമല്ലാ എനിക്ക് വേണ്ടി നീ വീണ്ടും വന്നല്ലോ അതുമതി, അതുമതി ഈ ഭ്രാന്തി പെണ്ണിന്. എന്റെ ജീവൻ പോകുമ്പോളേ വരൂള്ളെന്നറിയാരുന്നു.””
“”ആമി എനിക്ക് ഭദ്രനെ ഇനിയും എത്ര തടഞ്ഞു നിർത്താൻ കഴിയുമെന്നറി യില്ലടി… “”
“” എനിക്ക് മരിക്കണത്തിൽ ഇനി പേടിയില്ല എന്റെ കൈ പിടിക്കാൻ നീ ഉണ്ടല്ലോ, അതുമതി… എന്നെ അവസാനമായി ഒന്നൂടെ ആമി ഈന്നു വിളിക്കോ കെട്ടു കൊതി തീര്‍ന്നിട്ടില്ല“”
“”നിന്നെ മരിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ ഞാൻ…….
ഭാദ്ര………””
വിഷ്ണു അവസാന ശ്രെമമെന്നപോലെ അലറി.
പക്ഷേ ഭദ്രൻ അവളുടെ തല ഭിത്തിയിട് ചേർത്തു വെച്ചു കഴുത്തിൽ കൈ മുറുക്കി. പെട്ടെന്ന് ആ കൈ അൽപ്പം അയച്ചെങ്കിലും വീണ്ടും അത് പൂർവാധികം ശക്തമായി മുറുക്കിക്കൊണ്ടോ ഇരുന്നു. അവളുടെ വലതു കയ്യിൽ വിഷ്ണു കൂട്ടി പിടിച്ച കൈയുടെ ബലം കുറഞ്ഞു കുറഞ്ഞു തളർന്നു വീണു.
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?