പക്ഷെ അവന്റെ ആ വാക്കുകള്‍ ഭയത്തോടെയാണ് അരുണിമ കേട്ടത് .എല്ലാത്തില്‍നിന്നും തന്നെ സംരക്ഷിക്കും എന്ന് കരുതിയവൻ തന്നെയാണ് ഇപ്പോള്‍ തന്നേ ഇല്ലാതാക്കാന്‍ നോക്കിയത്. എങ്കിലും തന്റെ മരണ വെപ്രാളത്തി നിടയിൽ എപ്പോഴോ വിഷ്ണുവേട്ടന്‍ വന്നു .
വിഷ്ണു ആ കാപാലികൻ അരുണിൽ നിന്ന് തന്നേ രെക്ഷിക്കും എന്ന് ഇതുവരെയും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു, അന്നത്തെ പോലെ എല്ലാത്തിനും രക്ഷിച്ചു ആമി എന്നൊരു വിളിക്കായ്അവള്‍ കാത്തിരുന്നിരുന്നു. പക്ഷേ ഇനി അങ്ങനൊന്നു ഉണ്ടാകില്ല എന്നറിയുമ്പോൾ……!
സ്വൊന്തം ഏട്ടൻ അവളുടെ ശരീവും മനസും നിഷ്കരുണം വെറും ഒരു പൂ പോലെ ചവിട്ടി അരച്ചപ്പോഴും ഭ്രാന്തി എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ പോലും അവള്‍ ഇത്രയും വേദനിച്ചിട്ടില്ല. പ്രതീക്ഷയറ്റവൾ തളർന്നു വീണു.
ആ ഇരുണ്ട നിലവറയിൽ ഇപ്പൊ രണ്ടു ശരീരങ്ങളും നാല് മനസും തളർന്നു കിടപ്പുണ്ട്. അതിൽ ആരൊക്കെ തിരിച്ചു വരുമെന്ന് അറിയില്ല. ഇനി ഇപ്പൊ എന്റെ ആമിയുടെ കഥ പറയേണ്ട സമയമായി എന്ന് തോന്നുന്നു . ഭ്രാന്തില്ലാത്ത അവളെ ഭ്രാന്തിയാക്കിയ കഥ.
തുടരും….
പൊളി കഥയാണ് bro
The most underrated story
നോളൻ ആണോ ?