ഇരു മുഖന്‍ 6 [Antu Paappan] 346

പക്ഷേ ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നാവളുടെ മുഖം കൂടുതൽ ഇരുണ്ടു അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.

 “”ആ ജോൺസൻ വാ കേറിവാടോ “”

ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷെണിച്ചിരുത്തി.

“” ദേവേട്ടാ ഞാൻ വന്നത് എനിക്കൊരു കാര്യം പറയാനുണ്ട്. “”

അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.

 “”എന്താ ജോൺസാ എന്താടാ?”’

മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാദി തെളിഞ്ഞുവന്നു.

“”അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ  ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രെക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടി വിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലാന്നാ കരുതിയത്.

ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ“”

“”ജോൺസാ ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ? “”

“” ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ… “”

അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.

 “” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെ കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.””

“”ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ….””

“”ദേവേട്ടാ നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നത്  എങ്കിലോ . അല്ല ഇനി വരില്ലെന്ന് ആര് കണ്ടു.””

The Author

65 Comments

Add a Comment
  1. ഇത്രേം വർഷം ആയിട്ടും ഈ കഥ ഇനി തുടരുമോ എന്നൊന്നും അറിയില്ല.
    കമ്പി വായിക്കാൻ കേറിയ എന്നെ വായന പ്രോത്സാഹനം അല്ലെങ്കിൽ നല്ല നല്ല കഥകൾ വായിക്കാൻ പ്രചോദനം ആയ കഥ ആണ് ഇത്.

    പ്രിയപ്പെട്ട Antu paappan
    ജീവനോടെ ഒണ്ടോ എന്നെങ്കിലും പറയടാ…

  2. പൊളി കഥയാണ് bro❤❤

    The most underrated story

  3. ഞാൻ ഗന്ധർവ്വൻ

    നോളൻ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *