ഇരു മുഖന്‍ 6 [Antu Paappan] 343

“”ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമയുണ്ടോ?  “”

അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചു കയറി.

“”അല്ല …ഞാൻ പറഞ്ഞത് അതല്ല.””

അയാള്‍ തന്‍റെ വായില്‍ നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .

“”ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ  അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്…..””

ദേവേട്ടൻ അവരുടെ നിസഹായവസ്ഥ വെളിപ്പെടുത്തി.

“”ഏതായാലും ശ്രീക്കു നിങ്ങളെയും എന്നെക്കാളുമൊക്കെ ചങ്കൂറ്റമുണ്ട്. അത് ഞാൻ കണ്ടതാ,… അന്നവനെ ചവിട്ടി ഇടുന്നത്. അന്നവൻ ശല്യപ്പെടുത്തിയത് എന്റെ ചക്കരെ അയിരുന്നില്ല,.. അത് നിങ്ങടെ അച്ചൂനെയായിരുന്നു.

അവനെ പറ്റിയുള്ള നിങ്ങടെ ഈ ഭയമൊന്നും അവനറിയണ്ട. അവൻ ആങ്കുട്ടിയാ ദേവേട്ടാ ആങ്കുട്ടി. എനിക്ക് ഇതുപോലെ ഒരെണ്ണം പിറന്നിരുന്നേ ഞാൻ ഇന്ന് ഇവിടെ വന്നു നിങ്ങടെ കാല് പിടിക്കേണ്ടി വരില്ലായിരുന്നു.””

“”താൻ എന്തായി പറഞ്ഞത്? എന്റെ അച്ചു മോളെയും അവൻ…. “”

“”അതൊന്നും എനിക്കറിയില്ല പക്ഷേ ശ്രീയേ ഉണ്ടായിരുന്നുള്ളു അവൾക്കുവേണ്ടി അവനോടു എതിർത്തു നിക്കാൻ.””

അത് കേട്ടപ്പോൾ മഹാദേവന്‍ ഒന്ന് ചുറ്റും നോക്കിയിട്ട് ,

“” എടോ ഈ സംസാരം നമുക്ക് ഇവിടെ വേച്ചു വേണ്ട. ഞാൻ, ഞാനൊന്നാലോചിക്കട്ടേ. പക്ഷേ എനിക്ക്…., ഞാൻ ഉറപ്പ് പറയില്ല. താൻ ഇപ്പൊ പൊക്കോ.””

“”മതി അത്രേം മതി, അവനെ ആ പൊലയാടിമോനേ എനിക്കൊന്ന് ലോക്കപ്പില്‍ കിട്ടിയാമതി. “”

ജോൺസൺ പോലീസ് പിന്നെ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നു ഇറങ്ങി .

 

 

 

“”അച്ചൂ“”

മഹാദേവന്‍ നീട്ടി വിളിച്ചു. ആ വിളികെട്ടു ആര്യേച്ചി അങ്ങോട്ട്‌ ചെന്നു.

“”നീ എന്നോട് എന്തെങ്കിലും പറയാതെ ഒളിക്കുന്നുണ്ടോ മോളേ? സത്യം പറയണം.””

“”ഇല്ല…ഇല്ലച്ചാ””

മഹാ ദേവന്‍റെ ചോദ്യത്തിനു ഇതിപ്പോ എന്താന്നോരു സംശയ ഭാവത്തില്‍ അവൾ മറുപടി പറഞ്ഞു.

“”എന്റെ മോള് അച്ഛനോട് കള്ളം പറരുത്. നിനക്ക് ആ രാവുണ്ണിടെ മകനായി  എപ്പോഴെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അതിനാണോ അവന്‍ ഇന്ന് നമ്മുടേ ശ്രീകുട്ടനെ തല്ലിയത്?””

“”അത്‌ അച്ഛാ…അവൻ..“”

The Author

64 Comments

Add a Comment
  1. പൊളി കഥയാണ് bro❤❤

    The most underrated story

  2. ഞാൻ ഗന്ധർവ്വൻ

    നോളൻ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *