“”എന്നിട്ടെന്താ അന്ന് അച്ഛനോട് പറയാഞ്ഞേ?…. എന്താന്ന്?””
ദേവേട്ടന്റെ ആ ചോദ്യത്തിന് ഒരൽപ്പം കാഠിന്യം ഉണ്ടായിരുന്നു.
“”അവൻ എന്നേ ഒന്നും ചെയ്തില്ല, എന്റെ പുറകെ നടന്നു കമന്റടിച്ചൂ… ഞാൻ തിരിച്ചു നല്ലത് പറഞ്ഞപ്പൊ അവൻ പോയി. അത്രേ ഉള്ളു.””
“”വീണ്ടും കള്ളം പറയുന്നു നീ ല്ലേ…. അവനെ പോലെയുള്ള തെമ്മാടികളിൽ നിന്നും എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാത്ത ഈ ഞാൻ….. ച്ചേ….! ആ ജോൺസൻ പൊലീസങ്ങനെ ശ്രീക്കുട്ടനുള്ള ധൈര്യം ഇല്ലേന്ന് മുഖത്തു നോക്കി ചോദിച്ചപ്പോൾ. ഞാൻ ഇനി എന്തിനാടി നിന്റെ അച്ഛനായി….. എന്നോട് പറയാരുന്നില്ലേ?””
“”അച്ഛാ അതിനന്നോന്നും നടന്നില്ല. അവൻ എന്നേ ഒന്നും ചെയ്തില്ല, അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എന്റെ വിഷ്ണുവേട്ടൻ എനിക്ക് കാവലായി ഉണ്ടച്ചാ. എനിക്കതുമതി “”
“”എന്ത്..! അപ്പൊ അന്നത്തെ പോലെ വീണ്ടും ശ്രീ….. അപ്പൊ നമ്മൾ ചെയ്ത മരുന്നിനും മന്ത്രത്തിനും ഒന്നിനും ശ്രീകുട്ടനെ രക്ഷിക്കാനായില്ലേ?….. ദേവീ….. നിങ്ങൾ രണ്ടാളും വീണ്ടും ഞങ്ങളെ ചതിക്കുവാരുന്നല്ലേ.! എന്റെ കുഞ്ഞു…. എന്റെ കുഞ്ഞെന്ത് നരകയാധനയാവും അനുഭവിച്ചേ…. “”
അല്പം ഒന്ന് നിര്‍ത്തിയിട്ടു ദേവേട്ടൻ പിന്നേം തുടര്‍ന്നു.
“”ജോൺസൻ പറഞ്ഞപ്പൊ എനിക്കുതോന്നിയിരുന്നു ശ്രീകുട്ടന് അതിനാകില്ലെന്നു, പക്ഷേ ഇതു ഞാൻ പ്രതീക്ഷിച്ചില്ല അച്ചൂ… ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ ശ്രീകുട്ടനത് ഈ ഗതി വന്നല്ലോ“”
“”അച്ചാ, അന്നത്തെ പോലെയല്ലച്ചാ, അത് അച്ഛനു പറഞ്ഞങ്ങാനാ മാനിസിലാക്കി തരുകാ, എന്റെ വിഷ്ണുവേട്ടനെ…. എന്റെ ദൈവമേ….. “”
“”എനിക്കെന്താ മനസ്സിലാവാത്തത് നീ പറ. ഓ ഇപ്പൊ നീ വലിയ ഡോക്ടറായല്ലോ ഞങ്ങള് പഴയ അമ്പലവാസികൾ….””
അതു കേട്ടപ്പോള്‍ തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,
“” എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ.””
പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വീണ്ടു സംസാരിച്ചു തുടങ്ങി
“”നിങ്ങള്‍ എല്ലാവരും കൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നു പോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ . എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രെദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നും ചേർത്തു പിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി . അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടു പോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്തമില്ലാതെ ഓരോന്ന് വിളിച്ചുപറഞ്ഞതും കാട്ടികൂട്ടിയതും.
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?