പിന്നെ അച്ഛൻ ആ പണിക്കരെ കൊണ്ടുവന്നു, അയാളും പറഞ്ഞു ശ്രീക്ക് കാവലു വിഷ്ണുവേട്ടൻ നിപ്പോണ്ടെന്ന്. അപ്പൊ ഞാൻ കരുതി അത് ശെരിക്കും എന്റെ വിഷ്ണുവേട്ടന്റെ ആത്മവാണെന്നു.
ഞാൻ പതിയെ ആ വിഷ്‌ണുവിനോട് സംസാരിക്കാൻ തുടങ്ങി. അതിൽപിന്നെ ശ്രീഹരിയും ശാന്തനായി. അന്ന് ആരും ശ്രെദ്ധിക്കാൻ ഇല്ലാതിരുന്ന എനിക്ക്, ഒരിക്കൽ വിധി എന്റെ കയ്യിൽ നിന്ന് തട്ടിഎടുത്ത വിഷ്ണുവേട്ടനെ ഇങ്ങനെ വേച്ചു നീട്ടുമ്പോ ഞാൻ എങ്ങനാ അച്ചാ അത് കാണാതെ ഇരിക്കുന്നെ? ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം വിഷ്‌ണുവേട്ടനെ എങ്ങനാഛാ ഞാൻ ഇല്ലാതാകുന്നെ? എപ്പോഴൊ അവൻ എന്റെ ഉള്ളിലും പുനർജനിച്ചു. എന്റെ ഉള്ളിൽ അണകെട്ടി വെച്ചിരുന്ന പ്രണയം അവൻ തുറന്നു വിട്ടു. പക്ഷേ എനിക്ക് പരിസരബോധം വരുമ്പോൾ ശ്രീഹരി എന്നേ ആര്യേച്ചിന്നു വിളിക്കുമ്പോ എനിക്കെന്നോട് തന്നെ അറപ്പു തോന്നി. ഞാൻ എടുത്തോണ്ട് നടന്ന എന്റെ അനിയനെ ഞാൻ…. എന്നോട് തന്നെ തോന്നിയ ദേഷ്യം ഞാൻ അവനോടും….“”
അവള്‍ പറഞ്ഞു മുഴുവിക്കാൻ പറ്റാതെ കരഞ്ഞു.
“”മോളേ, അച്ചൂ നീ എന്തോക്കെയാ ഈ പറയുന്നേ? “”
“”അവനിപ്പോ ഈ തല്ല് ഞാൻ കാരണാല്ലേച്ചാ, വിഷ്ണൂവേട്ടൻ എന്നോടുകാട്ടിയ സ്നേഹം കൊണ്ടല്ലേച്ചാ…..””
തകർന്ന ഹൃദയത്തോടെ അവൾ തിരക്കി. പിന്നെ കണ്ണുതുടച്ചു ചുറ്റും നോക്കി ശ്രീ ഒഴിച്ച് ബാക്കി എല്ലാരും അത് കേള്‍ക്കാൻ അവിടെ ഉണ്ടായിരുന്നു.
“”അച്ഛൻ കേട്ടോ എല്ലാരും കേട്ടോ ഇത് ആര്യയുടെ മനസിന്റെ മരണമാ. ഇനിയും ആര്യക്ക് ഇത് സഹിക്കാനാവില്ല, ഞാൻ കാരണം ആരും വേദനിക്കണ്ട. ആര്യക്കാരുടെയും സ്നേഹവും വേണ്ട. ആര്യക്ക് വേണ്ടി ആരും തല്ലുങ്കോള്ളേണ്ട. എനിക്കറിയാം ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന്.””
അവള്‍ ഓടി മുകളിലെത്തെ നിലയിലെ ശ്രീയുടെ മുറിയില്‍ കേറി വാതില്‍ അടച്ചു. കട്ടിലിൽ കിടന്ന ശ്രെയോട്.
“”വിഷ്ണു എനിക്കറിയാം ഇത് നീയാണെന്നു. എനിക്ക് നിന്നോട് സംസാരിക്കണം. ഞാൻ കാരണമാണോ ശ്രീക്കു ഈ തല്ലൊക്കെ കൊണ്ടത്?. എന്‍റെയും നിന്റെയുമൊക്കെ സ്വാർത്ഥതക്കു വേണ്ടി ശ്രീയുടെ ജീവിതം കളയാൻ ഇനി എനിക്ക് പറ്റില്ലടാ.””
“”അച്ചൂ ഞാൻ പറയണ കേക്ക്, അവനു കുഴപ്പമൊന്നുല്ല. അൽപ്പം ചതവേ ഉള്ളു നീ ഇങ്ങനെ വിഷമിക്കാതെ. “”
വിഷയം അല്പം സീരിയസ് ആണെന്ന് തോന്നിട്ടാവും വിഷ്ണു കൂടുതല്‍ ഒളിക്കഞ്ഞത്.
“”അത് നീയാണോ തീരുമാനിക്കുന്നത്. നിനക്കവനെ ഇല്ലാതാക്കി എന്നേ വേണം അതിനല്ലേ അതിനല്ലേ ഇതൊക്കെ ചെയ്യുന്നത്? എനിക്ക് വേണ്ട നിന്നെ, ഐ ഹേറ്റ് യൂ, ഐ റിയലി ഹേറ്റ്സ് യൂ. “”
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?