“”ഹ്മ് എന്നേ ഒഴുവാക്കുവാല്ലേ,….. ശ്രീക്ക് വേദനിച്ചത്കൊണ്ടാ…… നിന്റെ ശ്രീ എന്നേലും വേദന എന്താന്ന് അറിഞ്ഞിട്ടുണ്ടോ? അവൻ ആകെ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്തു മാത്രം . അതാണോ വേദന അതോ ഈ കിട്ടിയ തല്ലോ. ഇതാണോ വേദന? ഞങ്ങളുടെ ശെരിക്കുമുള്ള വേദനയിൽ നരകിച്ചു ഭ്രാന്ത് പിടിച്ച മറ്റൊരു മുഖം കൂടി ഉണ്ട്. അവന്റെ വേദന അവന്റെ പക….””
“”എനിക്കതൊന്നും അറിയണ്ട വിഷ്‌ണു, നിന്റെ ഈ ഇമോഷണൽ ഗെയിം ഞാൻ ഇനിയും കളിക്കില്ല, എന്നേക്കൊണ്ടും പറ്റണില്ലടാ. ആര്യേടെ വിഷ്ണുവേട്ടൻ പണ്ടേ മരിച്ചതാ പക്ഷേ നീ ശ്രെയുടെ വെറും തോന്നൽ മാത്രമാ നീ ശ്രീയേ എനിക്ക് തിരിച്ചുതാ . “”
“’ശെരി ഞാൻ….. ഞാൻ പോവാം. എങ്കിലും നീ ആഗ്രഹിക്കുന്നപോലെ ഒരു ശ്രീയെ നിങ്ങക്ക് കിട്ടണുണ്ടവില്ല. ഞാനാവില്ല അതിനു കാരണം അവനാ അവൻ ഭദ്രൻ, അവനെ അനുസരിച്ചില്ലേ എല്ലാരേയും അവൻ കൊല്ലും, എല്ലാർക്കും അവനെ പേടിയാ. “”
“”നിന്റെ ഈ ഭ്രാന്തോന്നും എനിക്ക് കേക്കണ്ട എനിക്കെന്റെ ശ്രീയെ തിരിച്ചുതാ…..””
“”ആര്യാ മഹാദേവ്….! പറ്റുമെങ്കിൽ നീ നിന്റെ ശ്രീഹരിയേ രക്ഷിക്കാൻ നോക്ക്. ആ ഭദ്രൻ ചങ്ങലപൊട്ടിച്ചു വരുന്നുണ്ട്. അവനെ എതിർത്താൽ അവൻ എന്നേയും ഇല്ലാണ്ടാക്കും, എനിക്കതറിയാം പക്ഷേ നിനക്ക് വേണ്ടി നിനക്കുവേണ്ടി മാത്രം ഞാൻ ശ്രീയേ ഭദ്രൻ കാണാതെ എനിക്ക് കഴിയുന്നിടത്തോളം ഒളിച്ചു പിടിക്കാം .””
“”എന്തിനാ നീ ഇങ്ങനെ ഓരോന്ന് പറയണേ? എല്ലാം നിന്റെ തോന്നലുകളാ, ആരും നിന്നെ ഇല്ലാണ്ടാക്കാൻ ഇവിടില്ല. “”
“” ഒരിക്കെ ഒക്കെ നിനക്ക് മനസിലാവും, അന്ന് ഞാൻ വന്നാൽ എനിക്ക് നീ നിന്റെ ഓർമ്മപുസ്‌തകം തരണം, അത് മാത്രമാണ് ഞാൻ അവന്റെ വെറും തോന്നലുകൾ അല്ലെന്നുള്ളതിന്റെ തെളിവ്.
അച്ചൂസേ ഇതൂടെ ഓർത്തോ അവൻ കേക്കുന്നത് ഞാൻ കേക്കും കാണുന്നത് ഞാൻ കാണും. എന്നും നിന്നേമാത്രം സ്നേഹിക്കുന്ന വിഷ്ണു….“”
അത് പറഞ്ഞപ്പോള്‍ നിഖൂടമായ ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു .
പൊളി കഥയാണ് bro❤❤
The most underrated story
നോളൻ ആണോ ?