ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും [ഋഷി ശശി] 134

പുലമ്പാറില്ലേ? മാധവിക്കുട്ടിയുടെ പ്രിയ ആരാധികയല്ലേ നിങ്ങൾ? അവരുടെ പ്രണയസങ്കൽപ്പങ്ങളെ വാഴ്ത്താറില്ലേ? കുന്നോളം പുസ്തകങ്ങൾ വാങ്ങി കാശുചിലവാക്കാറില്ലേ? അതിലെല്ലാം ആമിയുടെ പ്രേമം മാത്രമേ നിങ്ങൾ കണ്ടുവുള്ളോ? ആമി ചർച്ചചെയ്ത ലൈംഗിക അരക്ഷിതാവസ്ഥ നിങ്ങളാരും ലവലേശം കണ്ടില്ലേ? എനിക്ക് തൊലി പൊളിയുന്നു. ഓരോ പെണ്ണിനും ആണിനും ഓരോ ചൂടും ചുവയുമാണെന്ന് അവരെഴുതിയത് കണ്ടില്ലേ? സ്വന്തം മുല നോക്കി പുളകം കൊള്ളുന്ന സ്ത്രീകളെക്കുറിച്ചു പറയുന്നത് നിങ്ങൾ ശ്രെദ്ധിച്ചില്ലേ? അതോ കാണാതെപോയോ? അകത്തളങ്ങളിലെ അടിമപ്പെണ്ണുങ്ങളുടെ വികാരങ്ങളും വിചാരങ്ങളും നിങ്ങൾ വായിച്ചില്ലേ? കാമം തലക്ക് പിടിച്ച., രതിയിൽ ആനന്ദം കണ്ടെത്താത്ത പുരുഷന്മാരെ നിങ്ങൾ കണ്ടില്ലേ? ഓ… അത് ശരിയാണല്ലോ., നിങ്ങൾക്കെല്ലാവര്ക്കും ആമി ഇപ്പോഴും പ്രേമകഥകാരി ആണല്ലോ! നാലപ്പാട്ടെ ഉമ്മച്ചി !
ജേഷ്ഠത്തി… നിങ്ങളുടെ ശേഖരത്തിൽ നിന്നും കട്ടെടുത്ത പുസ്തകങ്ങളിലൂടെയാണ് ഞാൻ ആമിയെ കണ്ടത്. നിങ്ങളിനിയും കാണാനുണ്ട്. കണ്ണില്ലാകുരുടിയെ പോലെ ജീവിച്ചത്തീർത്താൽ മതിയെന്നാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. നിങ്ങളുടെ പേരിന്റെ കൂടെ ഞാൻ ‘വീർ ‘ എന്ന് കൂട്ടിവിളിക്കട്ടെ? ആമി പറഞ്ഞ രാഷ്ട്രീയവും ലൈംഗികതയും പ്രേമവും നിങ്ങൾ കണ്ടിരുന്നുവെങ്കിൽ എന്നൊരുവേള ഞാനാശിച്ചുപോകുന്നു. നിങ്ങൾ ഒരിക്കലെങ്കിലും രതിയിൽ ആനന്ദം കണ്ടെത്തിയിട്ടുണ്ടോ? നഗ്നതയെ ആസ്വദിച്ചിട്ടുണ്ടോ? പ്രേമിച്ചിട്ടുണ്ടോ? ഞാനാസ്വദിക്കുന്നു. പ്രേമവും കേളിയും. എന്റെ പ്രേമം ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ല. ഞാനൊരു ശില്പിയാണ്, പാട്ടുകാരനാണ്., എഴുത്തുകാരനാണ്. നഗ്നതയും രതിയും പ്രകൃതിയും എന്റെ ആസ്വാദനത്തിന് കാരണങ്ങളാണ്. അതിനിപ്പോഴും ഒരു ഭംഗമില്ല. വ്യെക്തിയെ വ്യെക്തിയായി നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നമ്മുടെ സാമ്പാഷണങ്ങൾ ഇതിലും മനോഹരമായിരുന്നേനെ എന്നെനിക്കറിയാം. നമ്മൾ തമ്മിൽ ഇനിയും സംവദിക്കാൻ ഇടവരികയാണെങ്കിൽ ഞാൻ സ്വയം നിയന്ത്രിക്കുമെന്ന് നിങ്ങൾ ഒരിക്കലും ആശിക്കരുത്. ഞാൻ ഇങ്ങനെയാണ്. എന്നുകരുതി നിങ്ങളോട് എനിക്ക് ഒരു വിദ്വേഷവിമില്ല. ഇങ്ങോട്ടും അങ്ങനെതന്നെ ആവട്ടെ. ഇനിയൊന്നും പറയാനില്ലെങ്കിൽ ഞാൻ ഫോൺ വെക്കട്ടെ? ” ഇല്ല…. ഒന്നും പറയാനില്ല.. ”
പാതിയണഞ്ഞ കഞ്ചാവുബീടിക്ക് വീണ്ടും തീക്കോളുത്തി ആഞ്ഞൊരു പുകയും കൂടെയെടുത്തു. മുന്നോട്ട് നോക്കി. ഇവിടെ നിറയെ മാവാണ്. ആയിരക്കണക്കിന് മാവുകൾ ഈ കാണുന്ന മലയിലെല്ലാം ഉണ്ട്. ചുവപ്പും നേർത്ത മഞ്ഞ നിറത്തിലും അവ പൂത്തു കിടപ്പുണ്ട്. കശുമാങ്ങയോട് സാമ്യമുള്ള അത്തിപ്പഴത്തിന്റെ സ്വാദുള്ള ഒരുതരം കായുണ്ടാവുന്ന മരം. ഉണങ്ങിയാലാണ് മധുരം കൂടുക. പിന്നെ ‘മഹ്വോലി’ മരങ്ങൾ. അവയും പൂത്തിട്ടുണ്ട്. കാപ്പി നിറമാണ്. ഉണങ്ങിയ ഇവയുടെ പൂക്കൾ ശേഖരിച്ച് വാറ്റിയെടുക്കുന്ന ‘മഹുവാ’ എന്ന ചാരായത്തിന് പച്ചവെള്ളത്തിന്റെ നിറമാണെങ്കിലും., തൊണ്ടയിലെത്തിയാൽ തീ പോലെയാണ്. ആദ്യമായി മദിരാശിയിൽ വെച്ച് ആ തീവെള്ളം കുടിച്ചത് ഞാനോർക്കുന്നു. ഇന്നതിൽ അത്ര തീയില്ല. കുടിച്ചു ശീലമായതായിരിക്കും. വെള്ളം ചേർക്കരുത്. പിന്നെയുള്ളത് മുളയും പുളിയും പ്ലാശും പൈൻ മരങ്ങളുമാണ്. പേരറിയാത്തത് വേറെയും. ‘ലാണ്ടാന കാമറ ‘ എന്ന പൂച്ചെടിയാണ് വില്ലൻ. രണ്ടാൾ പൊക്കത്തിൽ ഈ മലകൾ മൊത്തം തഴച്ചു വളരുന്ന ഇവൻ വെള്ളം മൊത്തം ഊറ്റിക്കുടിക്കും. വേറൊരു പുല്ലിനെയും വളരാൻ സമ്മതിക്കാതെ അവയങ്ങനെ വളരും. പിന്നെ കുരുവികളും കിളികളും. ആടും പശുവും. കുറച്ചുമുന്നേ ‘നൊണ്ണ’ എന്ന ആദിവാസി ശ്രേഷ്ഠൻ കൊണ്ടുവെച്ച

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Nalla kaazchaoaad….

    ????

    1. ഋഷി ശശി

      സ്നേഹം

  2. അച്ചു രാജ്

    മൂന്നു പേജിൽ സമൂഹത്തിന്റെ അന്ധതയും അനന്തതയും വരച്ചിട്ട എഴുത്തുക്കാരന് ആശംസകൾ

    അച്ചു രാജ്

    1. ഋഷി ശശി

      വായിച്ചതിൽ സന്തോഷം

  3. Persoective matters…. nice writting bro

    1. ഋഷി ശശി

      സ്നേഹം മാത്രം

  4. ഋഷി ശശി

    ഒരുപാട് സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *