“എന്ത് പറ്റി മോനെ.. സ്വപ്നം വല്ലതും കണ്ടോ? വിയർത്തിട്ടുണ്ടല്ലോ? മാറിക്കിടന്നിട്ടാകും…. നീ ഒരു കാര്യം ചെയ്യ്.. അമ്മാമ്മേടെ കൂടെ കിടക്കു. ഇത്തിരി വെള്ളം കുടിക്കു… മോളെ , ഇത്തിരി വെള്ളം എടുത്തു കൊടുക്ക് മോന്? അമ്മമ്മ അര ഉറക്കത്തിൽ പറഞ്ഞു..
“അമ്മമ്മ കിടക്കു… ഞാൻ ഇവന് വെള്ളം കൊടുത്തോളം…” പേടിച്ചു വിറച്ചു വിയർത്തു കുളിച്ചു നിൽക്കുന്ന എന്നെ നോക്കി ചേച്ചി ക്രൂരമായ ഭാവത്തിൽ പറഞ്ഞു. പറഞ്ഞതും അമ്മമ്മ കിടന്നു… കിടന്നതും ഇറങ്ങിയതും എല്ലാം കഴിഞ്ഞു…. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിക്കുകയാണ്…
ചേച്ചി എന്റെ അടുക്കലേക്കു വന്നു വെറുപ്പോടെ മുഖത്തേക്കു നോക്കി പറഞ്ഞു
“വൃത്തികെട്ടവൻ … നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…. നിനക്ക് ഞാൻ നാളെ കാണിച്ചു തരാം… “.
എന്റെ കാറ്റു നാളെ പോകും എന്ന് എനിക്ക് മനസിലായി.. അമ്മേടെ തല്ലു കൊണ്ട് ചാകുന്നതിലും ഭേദമാണ് ചെന്ന് അല്ലാതെ ചാവുന്നതു..എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി… മുഖം താഴ്ത്തി ഞാൻ മെല്ലെ പറഞ്ഞു.
“സോറി ചേച്ചീ… ഇനി എന്നെകൊണ്ട് നിനക്ക് ഒരിക്കലും ഒരു ശല്യവും ഉണ്ടാകില്ല”
എന്നും പറഞ്ഞു അമ്മാമ്മേടെ തലയിലും കവിളിലും ഒക്കെ ഒന്ന് തലോടി ചേച്ചീടെ മുഖത്ത് നോക്കാതെ ഞാൻ എണീറ്റ്ഒന്നും പറയാതെ വാതിലിനു നേരെ നടന്നു… അവൾക്കൊന്നും മനസിലായില്ല…
ഞാൻ ഒന്നും പറയാതെ വാതിൽ തുറന്നു പുറത്തേക്കുള്ള വാതിലിനു നേരെ നടന്നു… വാതിലിന്റെ താഴ് തുറന്നു ഞാൻ പുറത്തേക്കു നടക്കാൻ തുടങ്ങിയപ്പോഴാണ് ചേച്ചിക്ക് അപകടം മനസിലായത്….
അടിപൊളി.
പഴയകാല: ചെറുപ്പകാലത്തെ കുസൃതികൾ ഓർമ്മവരുന്നു 😍
ആ നല്ല ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയത്, വളരെ നന്ദി.
ഇനിയും എഴുതുക തുടർന്ന് എഴുതുക 👏🏻👏🏻
അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍👍👍സെയിം അനുഭവം ന്റെ സിസ്റ്റർ നും ഉണ്ടായിട്ടുണ്ട്. ഞാൻ ടെലിഗ്രാമിൽ മെസ്സേജ് ആയേക്കാം 👍👍
Nice
Super…
അടിപൊളി സ്റ്റോറി… നല്ല തുടക്കം..
തുടരൂ വേഗം ❤️❤️