പക്ഷെ ആ സമയത്ത് നിന്നെ പെട്ടെന്ന് സഹായിക്കുന്നതും ഉത്തരം നൽകുന്നതും ചെകുത്താൻ ആയിരിക്കും.ഇനി ചിന്തിച്ചുനോക്ക് സുഹൃത്തുക്കളെ നിനക്ക് ആവശ്യ സമയത്ത് ഒരു വഴി കാണിക്കുന്ന,ഒരു ഉത്തരം നൽകുന്ന ചെകുത്താനെ വേണോ,നിന്റെ സഹായത്തിനായി
സമീപിച്ചാൽ കഷ്ടതകൾ തന്ന് തന്റെ ആവശ്യം നടത്തിത്തരാൻ വൈകുന്ന ദൈവത്തെയോ?”
“ദൈവം നിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നത് വളരെ പതിയെ ആണ്. എന്നാൽ ചെകുത്താൻ നിന്റെ ഓരോ അവശ്യത്തിലും നിന്നെ സഹായിക്കും വളരെ പെട്ടെന്ന് തന്നെ.ഈ ലോകം
അതിലുള്ളവ,എല്ലാ സുഖഭോഗവും ആസ്വദിച്ചു ജീവിക്കണം.അങ്ങനെ
ഒരു സമൂഹത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്.ഒന്നും ആസ്വദിച്ച്, അനുഭവിക്കാതെ നിയന്ത്രണങ്ങളിൽ കുരുങ്ങി ഇത്രകാലം ജീവിച്ചിട്ട് എന്ത് കിട്ടി.വരൂ ഞങ്ങളിലേക്ക്,ജീവിതം അതിന്റെ എല്ലാ രീതിയിലും ജീവിക്കു. നിങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും പെട്ടന്ന് പരിഹാരം കണ്ടെത്താൻ ഞങ്ങളും ഒപ്പമുണ്ട്.വന്ന ഏവർക്കും സാത്താന്റെ സമൂഹത്തിലേക്ക്
സ്വാഗതം.”
തിരിച്ചിറങ്ങുമ്പോൾ അവന്റെ മനസ്സ് മരവിച്ചിരുന്നു.അവൾക്കൊപ്പം റൂമിൽ എത്തുന്നതുവരെ സംസാരിച്ചില്ല.
എന്തു പറയണം എന്നറിയാതെ തന്റെ ബാഗും എടുത്ത് തിരികെയിറങ്ങിയ അവന്റെ കയ്യിൽ അവൾ പിടിച്ചു.
“ഡാ നീയൊന്നും???”
എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.എന്നെ വിട്ടേക്ക്.
ഞാൻ പറയട്ടെ…..
അഞ്ചു നീയും ഇവരിലൊരാൾ ആണ് എനിക്ക് ഇപ്പൊഴും വിശ്വസിക്കാൻ പറ്റുന്നില്ല.
വിശ്വസിച്ചേ പറ്റു.ഞാനും അവരിൽ ഒരാളാണ്.എനിക്കുമുണ്ടായിരുന്നു പ്രശ്നങ്ങൾ.നീ വിശ്വാസിക്കുന്ന ഒരു ദൈവവും എന്നെ സഹായിക്കാൻ വന്നിട്ടില്ല.ഇപ്പോൾ എനിക്ക് എല്ലാം കിട്ടുന്നു.പ്രശ്നങ്ങൾ വളരെവേഗം തീരുന്നു.കാരണം ഈ സമൂഹമാണ്, ഈ കൂട്ടായ്മയാണ്,ചെകുത്താന്റെ കൂട്ടായ്മ.ഞാൻ വെറും സാധാരണ പെൺകുട്ടിയാ.ഞാനിത്രയും ലൈഫ് ആസ്വദിക്കുന്നു എങ്കിൽ നിന്നെയും അതിൽ പങ്കുചേർക്കുന്നു എങ്കിൽ അതിന്റെ ഉറവിടവും ഇവരാണ്,ഈ കൂട്ടായ്മയാണ്.നിനക്കും നിന്റെ പ്രശ്നങ്ങൾ തീർക്കണ്ടേ.നിനക്കീ ജീവിതം ആസ്വദിച്ചു ജീവിക്കണ്ടേ.
എന്റെ കൂടെ നിൽക്ക്.എല്ലാം കിട്ടും നിനക്ക്,എല്ലാം”
അവൾ അവന്റെ കഴുത്തിൽ കൈ ചുറ്റി.അവന്റെ കണ്ണുകളിൽ നോക്കി. അവളുടെ ശ്വാസം അവന്റെ മുഖത്തു തട്ടി.”പറയ് നിനക്ക് എല്ലാ സുഖവും അറിഞ്ഞു ജീവിക്കണോ അതോ നിന്റെ പ്രശ്നങ്ങളുമായി മുന്നോട്ട് പോണോ.ഇപ്പൊ ഒരു തീരുമാനം എടുത്താൽ നിന്റെ ജീവിതം മാറും.
അത് ഞാൻ ഉറപ്പുതരാം”
ഒരുപാട് ചോദ്യങ്ങളും കലുഷിതമായ
മനസ്സുമായി അവളുടെ മുന്നിലവൻ നിന്നു.ഏത് വഴിയിലൂടെ മുന്നോട്ട് പോകുമെന്ന് ചിന്തിച്ച നിമിഷം.
അവളുടെ കാമം നിറഞ്ഞ നോട്ടം,
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി