“എന്താ അരുൺ,എന്താ ഉണ്ടായെ?”
വിധുവാണ് ചോദിച്ചത്.അവരോടും നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
കൂടെ വന്ന വക്കീൽ കാര്യങ്ങൾ തിരക്കുന്നുണ്ട്.അതെ സമയം തന്നെ ഒരു സ്ത്രീ അലറിവിളിച്ചുകൊണ്ട് അകത്തേക്ക് ഓടിക്കയറി.പിന്നാലെ ഒരു മധ്യവയസ്സ് ചെന്നയാളും.
“സാറയുടെ മമ്മയും പപ്പയും ആണ് സർ”വിധു ഓഫീസറെ ബോധിപ്പിച്ചു.
അഞ്ചു അമ്മയെ സൈഡിലുള്ള ബഞ്ചിലേക്ക് ഇരുത്തി.അവളെയും കെട്ടിപ്പിടിച്ചു കരയുന്ന ആ സ്ത്രീയെ കണ്ട് അരുണിന്റെ നെഞ്ച് പിടഞ്ഞു.
ജേക്കബും ഗ്രിഗറിയും ഒപ്പം വക്കീലും കാര്യങ്ങൾ തിരക്കി വേണ്ട പരാതി നൽകുന്ന തിരക്കിലാണ്.വല്ലാതെ അസ്വസ്ഥനാവുന്നതുകണ്ട് വിധു അരുണിനെ പുറത്തേക്ക് കൂട്ടി.
എന്താ അരുൺ,കൊച്ചുകുട്ടിയാണോ നീയ്?
എന്റെ കണ്മുന്നിലാ അവളെ…..ഒന്നും
കഴിഞ്ഞില്ല മാം.
“പോട്ടെ,നിന്നെക്കൊണ്ട് കഴിയുന്നത് നീ ചെയ്തു.ബാക്കി പോലീസ് ചെയ്യും
വിഷമിക്കാതെ”അവനെയൊന്ന് ശാന്തമാക്കിയപ്പോഴേക്കും പാറാവ് നിന്ന പോലീസുകാരൻ അവരെ അകത്തേക്ക് വിളിച്ചു.ഇൻസ്‌പെക്ടർ അവന്റെ മൊഴി റെക്കോഡിലാക്കി അവന്റെ ഒപ്പ് വാങ്ങി.
വക്കീൽ സാറെ,സാധ്യതകൾ പലതാ.
പണം തട്ടാനുള്ള ചെറിയ കിഡ്നാപ്പും ആവാം.അന്വേഷിക്കട്ടെ.ബ്ലാക്ക് സ്കോർപിയോ,നമ്പർ ഫേക്കാവാനും മതി.പുരോഗതി നിങ്ങളെ മുറപോലെ
അറിയിക്കാം.ഒരു കാര്യം കൂടി ഈ കുട്ടികളാണ് സാക്ഷികൾ.വഴിയെ എന്തെങ്കിലും ക്ലാരിറ്റി വേണം എന്ന് തോന്നിയാൽ വിളിപ്പിക്കും.അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
പ്രത്യേകിച്ച് പ്രിൻസിപ്പൽ എന്നനിലക്ക്
അതിനെന്താ സർ.മോസ്റ്റ് വെൽക്കം.
സർ ഞങ്ങളുടെ മോള്?
സർ,ഒന്നും സംഭവിക്കില്ല എന്നുതന്നെ വിശ്വസിക്കാം.എത്രയും വേഗം തന്നെ കണ്ടെത്താം.
കരഞ്ഞുതളർന്ന ഭാര്യയെയും താങ്ങി ഗ്രിഗറി വെളിയിലേക്ക് നടന്നു.വഴിക്ക് നിന്നിരുന്ന അരുണിന്റെ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ചശേഷം അയാൾ നടന്നകന്നു.നിറഞ്ഞ കണ്ണുമായി പോവുന്ന അയാളെ കണ്ട് അവന്റെ ഉള്ള് പിടഞ്ഞു.
******
ആഴ്ച്ചയൊന്ന് പിന്നിട്ടു.കാര്യമായ തുമ്പുണ്ടാക്കാൻ പോലീസിനായില്ല.
ഇതിനിടയിൽ ഒരുതവണ അരുൺ സാറയുടെ മമ്മയെ കണ്ടിരുന്നു.അന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവനെ സ്വീകരിച്ചത്.അന്വേഷണം ഡി.എസ്.
പി.കോശി ഏറ്റെടുത്തു.അദ്ദേഹം വകയായുള്ള മൊഴികൊടുക്കലും കഴിഞ്ഞ് വരികയാണ് അരുൺ.ഒപ്പം അഞ്ജനയും.അവളെ റൂമിൽ വിടുന്ന സമയം അവൾ അവന്റെ മുഖം തന്റെ കൈകളിലെടുത്തു.അവന്റെ കണ്ണിൽ നോക്കി.”നമ്മുക്ക് എന്തു ചെയ്യാൻ പറ്റും.പോലീസ് തിരയട്ടെ.അവളെ അവർ കണ്ടുപിടിക്കും.നീയിങ്ങനെ അതിന്റെ കുറ്റബോധം പേറി നടന്നാ അവളെ തിരിച്ചുകിട്ടുവോ?കൂൾ മാൻ അവൾ അവന്റെ ചുണ്ടുനുകർന്നു.”
നിമിഷങ്ങൾ പിന്നിട്ട ആ ചുംബനം അവന്റെ മനസ്സ് അല്പം തണുപ്പിച്ചു. അവളോടും യാത്രപറഞ്ഞ് അവൻ റൂമിലേക്ക് തിരിച്ചു.
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി