പോകുന്ന വഴിയിൽ തന്നെ ഒരു കാർ പിന്തുടരുന്നത് അവൻ ശ്രദ്ധിച്ചു.
തന്റെ വഴിയിലുള്ള തിരക്കില്ലാത്ത റോഡിലേക്ക് അവൻ കടന്നു.പിന്നിൽ ആ കാർ അപ്പോഴുമുണ്ട്.അവൻ മുന്നോട്ട് നീങ്ങി.ഒപ്പം അവരും.അല്പം കഴിഞ്ഞ് ഒരു മൺപാതയിലൂടെയായി അവന്റെ സഞ്ചാരം.രണ്ടു വശത്തും റിയൽ എസ്റ്റേറ്റുകാരുടെ ഭൂമികൾ തിരിച്ചിട്ടിരിക്കുന്നു.ചില പ്ലോട്ടുകളിൽ പണി നടക്കുന്നുണ്ട്.അപ്പോഴെക്കും കാർ അവനൊപ്പം എത്തിയിരുന്നു. അവൻ വണ്ടിയൊതുക്കി.അതിൽ ഒരു പുരോഹിതൻ.അദ്ദേഹം ഒരു പുഞ്ചിരിയോടെ അവനടുത്തെത്തി.
അരുൺ അല്ലെ?
അതെ.മനസിലായില്ല.
അല്പം നടക്കാം.ചില കാര്യങ്ങൾ ചോദിച്ചറിയണം.
അച്ചനൊപ്പം അവൻ നടന്നു.അല്പ നേരത്തെ മൗനത്തിനുശേഷം അച്ചൻ സംസാരിച്ചു തുടങ്ങി.”ഞാൻ ഫാദർ ഗോമസ്സ്.ഇവിടെ സെന്റ് പോൾ പള്ളി വികാരി.കഴിഞ്ഞയാഴ്ച്ച ചാർജേറ്റു.”
ഓഹ്.അറിഞ്ഞിരുന്നു.കാണുന്നത് ആദ്യമെന്ന് മാത്രം.അല്ല അച്ചൻ എന്തിനാ എന്നെ പിന്തുടർന്നു വന്നത്. ഒന്ന് വിളിച്ചാൽ ഞാൻ അങ്ങ്…
ഇതല്പം ഗൗരവം ഉള്ള കാര്യമാണ്.ഒന്ന് നേരിട്ട് സംസാരിക്കണം.അതിനാ ഇങ്ങനെയൊരു.
ചുമ്മാ ചോദിക്കണം.
അല്ല നിങ്ങളുടെ കോളേജിൽ ഒരു കുട്ടി കാണാതായെന്ന് പത്രത്തിൽ കണ്ടു.അതിന്റെ സത്യാവസ്ഥ എന്ത് എന്നറിയണം എന്നുതോന്നി.
പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോഴും മൊഴി കൊടുത്തിട്ട് വരുന്നു.
എനിക്ക് അതല്ല അറിയേണ്ടത്.ആ കുട്ടി നിങ്ങളുടെ സുഹൃത്താണെന്ന് അറിയാൻ കഴിഞ്ഞു.
അതെ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞാനാണ് പോലീസിൽ അറിയിച്ചതും
അതൊക്കെ ശരിയായിരിക്കാം.
അവർ അന്വേഷിക്കുന്നുമുണ്ട്.പക്ഷെ എനിക്ക് അറിയേണ്ടത് നിനക്കുള്ള വേഷമെന്ത് ഈ തിരോധാനത്തിൽ എന്നാണ്.
എനിക്കെന്ത് റോൾ.താങ്കൾക്ക് തെറ്റി എന്ന് തോന്നുന്നു.ഞാൻ അറിയാത്ത കാര്യങ്ങൾ എങ്ങനെ പറയും.
ഇതുവരെയുള്ള ധാരണകൾ വളരെ ശരിയാണ്,അതാണ് ഞാൻ നിന്നിൽ എത്തിയതും.എന്റെയൂഹം തെറ്റിയില്ല
നീയും അവരിൽ ഒരാളാണ്.ഇരുട്ടിന്റെ വക്താക്കളിൽ ഒരാൾ.അതറിഞ്ഞു തന്നെയാണ് നിന്നെ പിന്തുടർന്നതും.
എനിക്ക് എന്റെ വഴി.അതിൽ അച്ചന് എന്തുകാര്യം.
അച്ചനും കാര്യമുണ്ട് കുഞ്ഞേ.വഴി തെറ്റിയ കുഞ്ഞാടിനെ കണ്ടെത്തി തിരിച്ചുപിടിക്കുന്നവനാണ് ഇടയൻ. ഞാൻ അത് ചെയ്യുന്നു.
ഇടവകയിൽ ഒരുപാട് കുഞ്ഞാടുകൾ രക്ഷ നേടാൻ വരുന്നുണ്ടല്ലോ അച്ചോ എന്നിട്ട് അവർക്ക് എന്തുകിട്ടി.ആദ്യം അവർക്ക് ആശ്വാസം നൽകൂ.എന്നിട്ട് മതി ബാക്കിയെല്ലാം.
കുഞ്ഞെ.നീ സഞ്ചരിക്കുന്ന വഴിയും,
നിന്റെ ചിന്തയും വിശ്വാസവും എല്ലാം തെറ്റാണ്.നീ അനുഭവിക്കുന്നത് ഒന്നും
ശാശ്വതമല്ല.നീ വിശ്വാസിക്കുന്ന കൂട്ടർ നിന്നെ കൈവിടും.നിന്റെ ജീവനും ജീവിതത്തിനും അവിടെ ഒരുറപ്പുമില്ല.
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി