അപ്പൊ താങ്കൾ പറയുന്ന ഈശ്വരൻ?
എന്തുകൊണ്ട് തന്റെ ജനത്തിന് ദുഖം, നൽകുന്നു.എത്രപേർ കഷ്ട്ടപ്പാടിന് ഒരാശ്വാസത്തിനായി വാതിലിൽ മുട്ടുന്നു.ഉറങ്ങുകയാണോ ഈശ്വരൻ.
ദൈവം പരീക്ഷിക്കും,പക്ഷെ കൈ വിടില്ല.അവൻ തരുന്ന സൗഭാഗ്യങ്ങൾ ശാശ്വതമാണ്.അതെ നിലനിൽക്കൂ.
ഫാദർ എന്നിക്ക് എന്റേതായ ശരികൾ ഉണ്ട്.എന്റെ യാത്രയും അതിലൂടെയാ.
ഇനി അതിലൊരു വ്യതിചലനം,അത് സാധ്യത കുറവാണ്.ഇനി അങ്ങനെ സംഭവിച്ചാൽ വീണ്ടും കണ്ടുമുട്ടാം.
“നാശത്തിലൂടെയാ നിന്റെ സഞ്ചാരം.
മരണം നിന്റെ കൂടെത്തന്നെയുണ്ട്.
അവസരമുണ്ട് നിനക്കുമുന്നിൽ,ഒപ്പം സമയവും.തിരുത്തിയാൽ നിനക്ക് തുണയായി ഞാനുണ്ടാകും.എന്റെ വാക്കിന് വിലകല്പിക്കുന്നില്ലെങ്കിൽ നിന്റെ മരണത്തിലെ അവസാനിക്കൂ”
തിരിച്ചു നടന്ന അരുണിനോട് വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ഫാദർ ഗോമസ്.അതൊന്നും കേൾക്കാത്ത
മട്ടിൽ അവൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.അവൻ പോകുന്നത് നോക്കി ആകാശങ്ങളിലേക്ക് കണ്ണുയർത്തി സർവെശ്വരനെ ഓർക്കാൻ അല്ലാതെ ഒന്നും കഴിയുമായിരുന്നില്ല
*****
ആഴ്ച്ച രണ്ട് കഴിഞ്ഞു.അന്വേഷണം എങ്ങുമായില്ല.ഇടക്കുള്ള പോലീസ് ചോദ്യം ചെയ്യലും മറ്റുമായി അവരും അല്പം തിരക്കിലായി.ഇതിനിടയിലും സാറയുടെ മാതാപിതാക്കളെ കണ്ടു
എന്നാൽ അരുൺ ഒഴിഞ്ഞുമാറി.
അവരുടെ ചോദ്യങ്ങൾക്ക് പലതിനും അവർക്ക് ഉത്തരമില്ലായിരുന്നു. അഞ്ചു ആ ചുറ്റുപാട് വളരെ ബുദ്ധി പൂർവ്വം കൈകാര്യംചെയ്തു.കരഞ്ഞു കലങ്ങിയ കണ്ണുമായി ആ അമ്മ അവരോട് യാത്രപറഞ്ഞു.
“ഹേയ് കൂൾ മാൻ.ഇങ്ങനെ വിഷമിച്ചു നടന്നാൽ ഒന്നും സംഭവിക്കില്ല.വാ അല്പം തണുത്തത് കഴിക്കാം.ഒന്ന് കൂൾ ആവട്ടെ”അവനെയും കൂട്ടി അടുത്തു കണ്ട ബാർ റെസ്റ്റോറന്റിൽ നിന്നും ബിയർ നുണഞ്ഞിരിക്കുന്നു അഞ്ജന.എന്തോ ഓർത്ത് പുറത്തു നോക്കിയിരുന്ന അരുൺ പെട്ടെന്ന് ഞെട്ടി.”സാറ”തന്റെ വിഭാഗത്തിലെ പുരോഹിതനൊപ്പം ഒരു കാറിലേക്ക് കയറുന്നു.അവൾ സ്വബോധത്തിൽ അല്ല,ഒറ്റനോട്ടത്തിൽ മനസിലാവും. ആരോ നിയന്ത്രിക്കുന്നതുപോലെ. പിറകെ കുതിക്കാൻ ഒരുങ്ങിയ അരുണിനെ അഞ്ചു തടഞ്ഞു.”നീ എന്ത് ഭാവിച്ചാ??”
നമ്മുടെ സാറാ……..
നിനക്ക് തോന്നിയതാവും.എപ്പോഴും അവളുടെ ചിന്തയല്ലെ.
അല്ലടാ,അതവള് തന്നെയാ നമ്മുടെ പ്രിസ്റ്റിന്റെ കൂടെ.
കാര്യം മനസ്സിലായ അഞ്ചു ശ്വാസം നീട്ടിയെടുത്തു.അവൾ പറഞ്ഞു തുടങ്ങി.”അരുൺ അല്പം ക്ഷമയോടെ കേൾക്കണം.നീ അറിയാത്ത ചില കാര്യങ്ങളുണ്ട്.അവളെ കടത്തിയത് നമ്മുടെ ആളുകൾ തന്നെയാ.ഇപ്പൊ ഇത്രയേ പറയാൻ ഒക്കു.നിനക്കെല്ലാം വഴിയെ മനസിലാവും.ഇതിന് പിറകെ കൂടിയാൽ തീരുക നമ്മളും നമ്മുടെ കുടുംബവുമായിരിക്കും.ഇത് നമ്മുടെ കയ്യിൽ നിക്കില്ല അരുൺ.അവളെ നമ്മൾ മറന്നേ പറ്റു.അതാണ് ആ അമ്മയെ അങ്ങനെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചത്”
എന്നാലും അഞ്ജന നിനക്കെങ്ങനെ?
എനിക്ക് വിഷമമില്ല എന്നാണോ നീ കരുതിയെ.ഞാനും ഉള്ളിലൊതുക്കി നടക്കുകയാ.നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ.അവളെ മറക്കുക,അത്രേ
പറ്റു.നമ്മളും കുടുംബവും ജീവനോടെ വേണമെങ്കിൽ,അവളെ മറന്നേ ഒക്കു.
നിനക്കിതൊക്കെ എങ്ങനെ?
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി