ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

പബ്ബിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്നു.അവനെ കാണാതെ അവന്റെ നമ്പറിൽ തുടരെ കാൾ ചെയ്തുകൊണ്ട് ചുറ്റും നോക്കുന്നു. കപ്പിൾസ് കയറുന്നുണ്ട്.കയറേണ്ട സമയത്തിന് തൊട്ടുമുമ്പേ അവൻ അവളുടെ തോളിൽ തട്ടി.

പോസ്റ്റ്‌ തരുന്നതിനും വേണം അല്പം മാന്യത.വന്നേക്കുന്ന സമയം നോക്ക്.

ഉടക്കല്ലേ പെണ്ണെ.ഈ ട്രാഫിക്കിലൂടെ വണ്ടിയിങ്ങെത്തണ്ടേ.

“മതി വിശദീകരണം.എൻട്രി കഴിയും, വേഗം വാ”അവനെയും വലിച്ചവൾ ഓടി.എൻട്രൻസും കഴിഞ്ഞ് ഉള്ളിൽ കയറുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു.
നേരെ കൗണ്ടറിൽ ചെന്ന് തണുത്ത ബിയർ നുണഞ്ഞുകൊണ്ട് മഥിച്ചു മറിയുന്ന യുവമിഥുനങ്ങളെ അവർ നോക്കിനിന്നു.ഡി ജെ സംഗീതം ഒരു വശത്ത് കത്തിക്കയറുന്നു.അതിൽ മതിമറന്നു നൃത്തം ചെയ്യുന്നവർ,
അതിൽ നിന്നും മാറി അല്പം പ്രണയ ലീലകളിൽ ഏർപ്പെടുന്ന മറ്റുചിലർ.
ആ മങ്ങിയ ചുവപ്പുവെളിച്ചത്തിൽ നുരഞ്ഞുപൊങ്ങുന്ന ബിയറും കഴിച്ച് അവർ ആ തിരക്കിലേക്ക്, അതിന്റെ ആഘോഷത്തിലേക്ക് ഊളിയിട്ടു.
അവളവന്റെ തോളിലും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനും ഉയരുന്ന സംഗീതത്തിൽ ലയിച്ച് അതിന്റെ താളത്തിനൊപ്പം ചുവടുവച്ചു.ഇടക്കവർ ആ തിരക്കിൽ നിന്നും മാറി ഒഴിഞ്ഞ കോണിലേക്ക് നിന്നു.

എന്താടി,എനി പ്രോബ്ലം?

ഒന്നുല്ലടാ.ആ തിരക്കിൽനിന്ന് അല്പം മാറിനിക്കാന്നു കരുതി.

ഏതായാലും കൊള്ളാം,ഈ പബ്ബ്.
കണ്ടില്ലേ ലൈറ്റിങ്ങും മറ്റും.ആണ്ടെ ആ കൗണ്ടറിൽ ഒരു ആടിന്റെ തല വരച്ചുവച്ചിരിക്കുന്നു.പെട്ടന്നറിയില്ല ആട് ആണെന്ന്.

ഓഹ് അതൊക്കെ ശ്രദ്ധിച്ചോ.പിന്നെ ഇത് റെഫർ ചെയ്തത് വിധു മേഡം ആണ്.ഇതിന്റെ ഓണർ റിലേറ്റീവ് ആത്രേ.ആ കെയർ ഓഫിൽ കുറച്ച് ഡിസ്‌കൗണ്ടും കിട്ടി.ഞെട്ടണ്ട അവർ അല്പം ഫോർവേഡ് മൈൻഡ് ഉള്ള കൂട്ടത്തിലാ.

ഏതായാലും ഒരു ഡാർക്ക്‌ ഫീലുണ്ട് ഇവിടെ.ദേ നോക്കിയേ മൂങ്ങയുടെ പടം വരച്ചുവച്ചേക്കുന്നു.എൻട്രൻസ് ഭാഗത്തു കണ്ടു ഒരു തലയോട്ടി.

അതൊക്കെയെന്തിനാ അറിയുന്നെ.
കുറഞ്ഞചിലവിൽ മാക്സിമം അടിച്ചു പൊളിക്കണം.അത്‌ ഇവിടുണ്ട്.മറ്റു പബ്ബിൽ ഉള്ളതിനെക്കാൾ കൂടുതൽ ഇവർ തരുന്നുണ്ട്.അതും ഓഫറിൽ. നമ്മുക്കത്‌ നോക്കിയാൽ പോരെ.

ഒന്ന് നോക്കിയാൽ അതും ശരിയാ,
പിന്നെ നല്ല ചരക്ക് പെൺപിള്ളേരും.

മോനെ ഊതല്ലേ.തടിയുണ്ടന്നെയുള്ളൂ അവളുമാരെക്കാൾ കൂടുതലെനിക്കാ
അവളുമാരുടെ കൂടെ പയ്യന്മാരുമുണ്ട്
നിന്റെപോലെയല്ല.ജിം ബോഡിയാ. മണലിറങ്ങാനും വലിയ താമസം വേണ്ട സൊ കിട്ടിയതുകൊണ്ട് ഉഷാർ ആക്ക് അതാ നല്ലത്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

    1. താങ്ക് യു

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *