ഇരുട്ട് [വാസുകി] 173

നമ്മുടെ നാട്ടിൽ ഒരു മരണം സ്വാഭാവികമായാൽ അവിടെ എല്ലാം ഒക്കെ.. എന്തെങ്കിലും ദുരൂഹത ഉണ്ടായാൽ മാത്രം ഒരു സ്പെഷ്യൽ അറ്റെൻഷൻ…

ഒരു അതി ബുദ്ധിമാനായ കൊലപാതകിക്ക് ഒരു നല്ല ക്രൈം സീനും ഉണ്ടാക്കാൻ കഴിയും എന്ന തോന്നൽ അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ കൂടി കടന്നുപോയത്ത്….

‘ഇക്ക… ‘

അവൾ റഫീഖിനെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചു…

‘ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നിങ്ങൾ ശരിക്കും പഠിച്ചിരുന്നോ…

ഈ വരികൾക്ക് ഇടയിലൂടെ പോയി നോക്കിയിരുന്നോ… I think no….!!. ‘

ശരിയാണ് ക്യാഷുൽ ആയി പ്രധാനപെട്ട ഭാഗങ്ങൾ വായിച്ചു നോക്കിയിരുന്നത് അല്ലാതെ അയാൾ അതിന് അത്രമേൽ പ്രാധാന്യം കൊടുത്തിരുന്നില്ല….

‘ഇക്ക ഈ മരണം നടന്ന സമയവും നടക്കാൻ ഉണ്ടായ കാരണവും തമ്മിൽ ഒരു പൊരുത്തമില്ലായിമ… ‘

മരണം നടന്ന സമയവും സംഭവങ്ങളും റഫീക്ക് ഉള്ളിൽ ആലോചിച്ചു എടുത്തു….

മരണം നടന്നത് ഏതാണ്ട് 10മണിയോട് അടുപ്പിച്ചാണ്…. ഭക്ഷണം കഴിച്ചുകഴിഞ്ഞു കൂട്ടുകാരുടെ ചാറ്റിങ് ചെയ്തിട്ടുമുണ്ട്….

അങ്ങനെ അവസ്ഥയിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് എങ്ങനെ ബ്രയിനിൽ ഇന്റെര്ണല് ബ്ലീഡിങ് ഉണ്ടാകും… !

മഹറുന്നിസ ഫയൽ ടേബിളിൽ വെച്ച് ഒരു കവിൾ കാപ്പി കുടിച്ചുകൊണ്ട് റഫീക്കിനോടായി പറഞ്ഞു..

‘ഇക്ക ഒരു മനുഷ്യന്റെ സാധാരണ BP എന്നുപറയുന്നത് 120-80 ആണ്.. ബ്രയിനിൽ ഞരമ്പുകൾ പൊട്ടി അത് മരണ കാരണം ആകണമെങ്കിൽ ഒരുപക്ഷെ BP 300ന് മുകളിൽ ഷൗട്ട് ആയിട്ടുണ്ടാകും… അങ്ങനെ ഉള്ള ഒരാൾ തീർച്ചയായും അതിന്റ സിംപറ്റംസ്‌ അയാളുടെ മുറിയിൽ കാണാച്ചിട്ടുണ്ടാകണം…

എന്റെ അടുത്ത് വരുന്ന രോഗികൾ അവരുടെ പ്രഷർ ഒരൽപ്പം ഉയരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന പ്രേശ്നങ്ങൾ വളരെ സിവിയർ ആണ്… അങ്ങനെ ഉള്ളപ്പോൾ ഇയാളും അത് കാട്ടിയിട്ടുണ്ടാകും…’

ഇത്രയും പറഞ്ഞു അവർ കപ്പ്‌ എടുത്ത് പോകാനാനായി തുടങ്ങി… അവസാനത്തെ കവിൾ കാപ്പിയും വായിലാക്കി റഫീക്ക് കപ്പ്‌ അവൾക്ക് നേരെ നീട്ടി…

The Author

4 Comments

Add a Comment
  1. Marunnu mittayi nannayittundu.

  2. നന്നായിട്ടുണ്ട്

  3. ജോക്കർ

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *