ഇരുട്ട് [വാസുകി] 173

പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി…മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി വന്നില്ല…

‘എന്താ സാറേ പ്രശ്നം…’

‘ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു… അതിന്റെ അന്വേഷണം….’

പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു പെൺകുട്ടി അവിടേക്ക് വന്നു…

‘എന്റെ മകളാണ്…ശ്രീപ്രിയ..’

ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം….

അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..

‘നിങ്ങൾ എത്ര നാളായി ഇവിടെ…’

‘2 അല്ല 3… ആ പെൺകുട്ടി മറുപടി പറഞ്ഞു…’

‘ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ.. എന്നിട്ടും ഇങ്ങനെ ഒരു വീട്ടിൽ….’

‘ ഞങ്ങൾ ഒക്കെ പാവങ്ങളാണ് സാറേ… ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ആരും വീട് എടുക്കാൻ തയ്യാറായില്ല.. സാധാരണയിൽ നിന്നും ഒരുപാട് വാടക കുറച്ചു ഞങ്ങൾക്ക് തന്നു… അതുകൊണ്ട്….’

ആ പെൺകുട്ടി മുറി തുറന്ന് തന്നു… അതിന്റെ ഉള്ളിൽ ഒഴിഞ്ഞ കട്ടിൽ അല്ലാതെ ഒന്നുമില്ലായിരുന്നു… അയാൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി…

‘ഞങ്ങൾ ഇവിടെ വന്ന ദിവസം ആരൊക്കെ ഇവിടെ വന്ന് സാധങ്ങൾ എല്ലാം വാരി കൊണ്ടുപോയി… ‘

അയാളുടെ മുഖം നിരാശകൊണ്ട് നിറഞ്ഞു എങ്കിലും അയാൾ ആ മുറി ഒന്ന് അരിച്ചുപെറുക്കി….

പെട്ടന്ന് അയാളുടെ ശ്രദ്ധ എന്തിലോ പതിയാൻ തുടങ്ങിയ സമയം അയാളുടെ ഫോൺ റിങ് ചെയ്തു…

The Author

4 Comments

Add a Comment
  1. Marunnu mittayi nannayittundu.

  2. നന്നായിട്ടുണ്ട്

  3. ജോക്കർ

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *