ഇരുട്ട് [വാസുകി] 173

പെട്ടന്ന് അയാളിൽ എന്തോ ഒരു ആകാംഷയും ഭയവും എല്ലാം ഒരുമിച്ച് വന്നു….

വീട്ടിൽ ഉള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ അയാൾ അവിടെ നിന്നും ഓടി ഇറങ്ങി…. അയാൾ ആകെ വിയർത്തിരുന്നു… മുഖത്ത് നിരാശ നിറഞ്ഞിരുന്നു… വീട്ടുകാർക്ക് നേരെ ദയനീയമായ ഒരു നോട്ടം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി…

അയാൾ തന്റെ വണ്ടി എടുത്ത് തിരിച്ചു പോകാൻ ഇറങ്ങി…ആ പെൺകുട്ടി ഗേറ്റിൽ അയാൾ പോകുന്നതും നോക്കി നിന്നു..

അവളുടെ മുഖത്ത് ഒരു ചിരി എവിടെ നിന്നോ വന്നു…..

മുറിയിൽ കണ്ട കാഴ്ചകളെ അയാൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ തനിക്ക് വന്ന ഫോൺ കാൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു…..

അയാളുടെ ഊഹങ്ങളും നിഗമനങ്ങളും എവിടെയോ തെറ്റി പോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു…..

ഇപ്പോൾ അന്വേഷിക്കുന്ന കേസിൽ എത്രത്തോളം മുന്നോട്ട് പോയാലും താൻ ഇതിൽ പരാജയപെട്ടു പോകും എന്ന ചിന്ത അയാളിൽ കടന്നുകൂടിയിരുന്നു….

അയാൾ ഒറ്റക്കായിരുന്നു…. മറുവശത്ത് ആരാണ് എന്ന് പോലും അറിയാത്ത ഒരു കൊലയാളി….

എവിടേക്കോ പോകാൻ തിരിഞ്ഞ റഫീക്ക് വണ്ടി തന്റെ വീട്ടിലേക്ക് വിട്ടു….

ഒരു പക്ഷെ മെഹറുന്നിസയെ പോലെ ഒരു സൈക്കോളജിസ്റ്റിനു തന്നെ ഈ മിസ്റ്ററി ഒരുപരിധി വരെ സോൾവ് ചെയ്യാൻ സഹായിക്കും എന്ന് അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു….

പെട്ടന്ന് ഉണ്ടാകുന്ന പ്രഷർ വേരിയഷൻ അല്ലെ അയാളെ പ്രകോപിതൻ ആകുന്നത് നേരെ മറിച് ഇത് ഒരു ഗ്രാജുല് പ്രോസസ്സ് ആയിരുന്നെങ്കിൽ… പതിയെ പതിയെ….

പെട്ടന്നാണ് ഓഫീസിൽ നിന്നും അനീഷ്‌ അയാളെ വിളിച്ചു… ആ പയ്യന്റെ ഡീറ്റൈൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എത്തിയിരിക്കുന്നു….

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി തന്റെ വണ്ടി പായിച്ചു… അയാളുടെ രക്തയോട്ടത്തിന്റെ വേഗത വർധിച്ചു….

താൻ സംശയിക്കുന്നപോലെ ഒന്നുമില്ലെങ്കിൽ…. അത് ഒരു സാധാരണ മരണമാണെങ്കിൽ…..

ഇങ്ങനെ ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിൽകൂടി കടന്നുപോയി….

സ്റ്റേഷന്റെ മുന്നിൽ നിർത്തിയിട്ട വണ്ടിയിൽ നിന്നും അയാളുടെ കാലുകൾ അയാളെ അതിവേഗം ഉള്ളിലേക്ക് ചലിപ്പിച്ചു…

The Author

4 Comments

Add a Comment
  1. Marunnu mittayi nannayittundu.

  2. നന്നായിട്ടുണ്ട്

  3. ജോക്കർ

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *