ഇരുട്ടും നിലാവും [നളൻ] 174

“ആഹ് നീ ഉണർന്നുവോ,ദേ അവനു കുഴപ്പം ഒന്നുമില്ല.ചെക്കൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടില്ലേ” അത് കേട്ട അമ്മയുടെ മനസ്സിൽ വിഷമം ഉണ്ടെകിലും അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
“മോഹനന്റെ മകൻ ആ സമയത്തു അവിടെ എത്തിയത് ഭാഗ്യം”. അയൽവാസിയായ  ചേച്ചി അങ്ങനെ പറയുന്നതു കേട്ടപ്പോളാണ് എനിക്ക് ആക്‌സിഡന്റ് ആയ കാര്യം ഞാൻ ഓർത്തത്.സ്കൂൾ വിട്ടു വീട്ടിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഞാൻ എന്നും പോകാറുള്ളത്.സാധാരണ അടുത്തുള്ള ചില കുട്ടികൾ കൂടെ ഉണ്ടാകാറുണ്ടായി.പക്ഷെ പത്താം ക്ലാസ് ആയതു കൊണ്ട് സ്പെഷ്യൽ ക്ലാസ് തുടങ്ങി.അതുകൊണ്ടു വൈകുന്നേരം ഒറ്റക്കാണ് ഇപ്പൊ  വീട്ടിലേക്ക് പോക്ക്.
എന്റെ കാലക്കേടു.അല്ലാതെ എന്ത് പറയാൻ.സ്കൂളിൽ നിന്ന് വരുന്ന വഴി
എന്നെ ഒരു കാറുകാരൻ ഇടിച്ചു താഴെ ഇട്ടു.വണ്ടി നിർത്താതെ അയാൾ ചീറി പാഞ്ഞു പോയി.തല ഇടിച്ചാണ് താഴെ വീണത്.ചുറ്റുമുണ്ടായ ആളുകൾ ഓടി വരുന്നത് എനിക്ക് കാണാമായിരുന്നു.ആരോ എന്നെ പൊക്കിയെടുത്തു ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചതാണെന് എനിക്ക് മനസിലായി.
എങ്കിലും ആരായിരുന്നു അത് എന്ന് മനസിലായില്ല.”മോനെ, ഇപ്പോ എങ്ങനെയുണ്ട്?” അമ്മയുടെ ചോദ്യത്തിന് വാ തുറന്നു ഉത്തരം കൊടുക്കാൻ കഴിയാത്തത് കൊണ്ട്  ഒരു ചെറു പുഞ്ചിരി മാത്രം നൽകി.
ആറു ദിവസം ഹോസ്പിറ്റലിൽ കിടന്നു.കുറെ ബന്ധുക്കളും കൂട്ടുകാരും മറ്റും കാണാനൊക്കെ വന്നു.പക്ഷെ എന്നെ രക്ഷിച്ച ആ ‘മോഹനന്റെ മകൻ’ മാത്രം വന്നില്ല.ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാം എന്ന് വച്ചാൽ ,നടന്നതൊക്കെ ഒരു സ്വപ്നം ആയി കരുതി മറക്കു എന്നൊക്കെ പറയുന്നു.എന്തോ വലിയ സംഭവം നടന്നത് പോലെ.പിന്നെ വിചാരിച്ചു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങട്ടെ .ബാക്കി അപ്പോ അന്വേഷിക്കാം എന്ന്. അങ്ങനെ ആറു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് പോയി.കാലിനു ചെറിയ നീര് ഉണ്ടെങ്കിലും നടക്കാനും ഓടാനുമൊന്നും കുഴപ്പമില്ല.എല്ലാം ശരി ആയി എന്ന് എനിക്ക് തോന്നി.
ഒരാഴ്ചയായി ക്ലാസ്സിൽ പോയിട്ടു. വരുന്ന ദിവസം തൊട്ടു ക്ലാസ്സിൽ പോകണം.പത്താം ക്ലാസ് അല്ലെ.ലീവ് എടുക്കാൻ പാടില്ലലോ.

അവധി സമയങ്ങളിൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികളൊക്കെ കൂടുന്ന ഒരു സ്ഥലമുണ്ട്.’youngsters bridge’ എന്നാണ് ഞങ്ങൾ ആ സ്ഥലത്തെ പറയുന്നത്.ഒരു ശാന്തമായ സ്ഥലം.അടുത്ത ഒരു പാലം ഉണ്ട്.ഞങ്ങൾ അതിന് അടുത്തിരുന്നാണ് ഓരോരോ ബഡായികളൊക്കെ പറയാറ്.
വീടിനടുത്തുള്ള എന്റെ ബെസ്റ്റീസ് നന്ദുവും അപ്പുവും കിരണും ആണ്.ഞാനും അവന്മാരും പിന്നെ വേറെ കുറെ കുട്ടികളും സാദാരണ അവിടെ കൂടാറുണ്ട്.

വീട്ടിൽ വന്ന അന്ന് വൈകുന്നേരം ഞാൻ ഞങ്ങളുടെ  സ്വന്തം സ്ഥലത്തേക് പോയി.നന്ദുവും കിരണും കൂടെ വന്നു.വേറെ ആരും ഉണ്ടായിരുന്നില്ല.

The Author

3 Comments

Add a Comment
  1. Ith arun Eattan ezhithya story alle? Rakshane chumbicha pranayam…. ???!!

  2. തൃശ്ശൂർക്കാരൻ?

    ❤️❤️❤️

  3. തുടക്കം ഗംഭീരമായി, പോരട്ടെ ബാക്കി കൂടി, നല്ല ഫ്ലോ ഉണ്ട് , വിവരംണങ്ങളും കൊള്ളാം , ഗുഡ് പ്രസന്റെഷൻ

Leave a Reply

Your email address will not be published. Required fields are marked *