ഇരുട്ടും നിലാവും [നളൻ] 174

“ഡാ,നിനക്കൊക്കെ ഈ മോഹനൻ ചേട്ടൻറെ മകനെ അറിയോ??”.
കേട്ട ഉടനെ നന്ദു,”മനുവേട്ടനെ ആണോ നീ ഉദ്ദേശിക്കുന്നത്??”
“ആഹ് എനിക്ക് അറിയില്ല. മോഹനൻ ചേട്ടന് ഒരു മകൾ അല്ലെ ഉള്ളത്. കല്യാണം കഴിഞ്ഞ മീനാക്ഷി ചേച്ചി???” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഏയ്.. ഒരു മകനും ഉണ്ട്.ആ ചേട്ടൻ ബാംഗ്ലൂരോ മൈസൂരോ അങ്ങനെ എവിടേയോ ആണ് പഠിക്കുന്നത്.ഇപ്പൊ ഡോക്ടർ ആയി എന്ന് തോന്നുന്നു.നാട്ടിൽ വന്നിട്ടുണ്ട്.അയാൾ അല്ലെ നിന്നെ രക്ഷിച്ചെ????.” നന്ദു  എന്റെ സംശയം വ്യക്തമാക്കി തന്നു.
നന്ദുവിന് ആ ചേട്ടനെ നന്നയി അറിയാമായിരുന്നു.അവന്റെ അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്.അത് കൊണ്ട് നാട്ടിലെ കുറെ ആളുകളോട് നല്ല പരിചയം ഉണ്ട്.
“നീ ആ ചേട്ടനെ കണ്ടിട്ടിലെ?” എന്ന് നന്ദു ചോദിച്ചപ്പോ ഇല്ല എന്ന രീതിയിൽ ഞാൻ തല ആട്ടിയപ്പോൾ കിരൺ എതിർത്ത് കൊണ്ട് പറഞ്ഞു,
“ഒലക്ക..!!!
പണ്ട് കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് ഇടി ഉണ്ടായപ്പോ , സിനിമയിലെ പോലെ ഉണ്ടെന്നും പറഞ്ഞു വായും പൊളിച്ചു നിന്നതു ഓർക്കുന്നുണ്ടോ???”
“ആഹ്…അത് ഓർക്കുന്നുണ്ട്” എന്ന് പറഞ്ഞപ്പോ കിരൺ ചാടി കേറി പറഞ്ഞു,”ആഹ് ..അന്ന്  മുമ്പിൽ നിന്ന് ഇടി  ഉണ്ടാക്കിയില്ലേ ,അതാണ് മനുവേട്ടൻ..”
പക്ഷെ എനിക്ക് ആ മുഖം ഓർത്തു എടുക്കാൻ പറ്റുന്നില്ലായിരുന്നു.
“ആ ചേട്ടൻ,കാണാൻ നല്ല ലുക്ക് ആണ്. എന്താ ജിം ബോഡി. പിന്നെ അയാൾക്ക് നല്ല അടിപൊളി താടിയും മീശയുമൊക്കെ  ഉണ്ട്.

”കുറെ ലൈൻ ഒക്കെ ഉണ്ടെടാ.ആ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം.പ്ലസ് ടു ആകുമ്പോ ഞനും ജിമ്മിൽ പോകും. താടിയൊക്കെ വളർത്തും..അപ്പൊ എനിക്കും കുറെ ലൈക് ഒക്കെ വീഴും”
നന്ദുവിന്റെ പറച്ചിൽ കേട്ട കിരൺ അവനെ കുറെ കളിയാക്കി.കൂടെ ഞാനും.പക്ഷെ മനസ്സിൽ മനുവേട്ടനെ കുറിച്ചാണ് ആലോചിക്കുന്നുണ്ടായിരുന്നത്.
കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു വീട്ടിലേക്ക് മടങ്ങി.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നന്ദു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്തു.’ മനു ‘എന്നാ ആ കഥാപാത്രത്തെ  സങ്കൽപ്പിച്ചു,എങ്ങനെയെങ്കിലും അയാളെ  ഒന്നു കാണണം എന്ന് ഉറപ്പിച്ചു ഞാൻ പതുക്കെ നിദ്രയിലാണ്ടു……

പതിവ് പോലെ ഞാൻ എന്റെ സൈക്കിളിൽ സ്കൂളിലേക്കു  പാഞ്ഞു.കുറെ നാളുകൾക്കു ശേഷമാണ് ഞാൻ സ്കൂൾ മുറ്റം ഒന്ന് കാണുന്നത്.
വല്ലാത്ത ഒരു കുളിർമ.കുറെ ഓർമ്മകൾ സമ്മാനിച്ച ഒരു ഇടമാണ് അത്.എനിക്ക് പുരുഷന്മാരോടാണ് താല്പര്യം എന്ന് മനസിലാക്കി തന്ന ആദ്യ സ്ഥലം.

എട്ടാം ക്ലാസ്സിൽ പടിക്കുമ്പോളാണ് ഞാൻ ആ സത്യം ആദ്യമായിട്ടു മനസിലാക്കുന്നത്.ആ വര്ഷം ട്രാൻസ്ഫർ കിട്ടി വന്ന ഒരു പുതിയ പി ടി മാഷ് ഉണ്ടായിരുന്നു.ഷഹീർ.കോഴിക്കോടാണ് സാറിന്റെ വീട്.നല്ല ഒത്ത ശരീരമുള്ള പൗരുഷം തുളുമ്പുന്ന ശരീരം.താടിയും മീശയും പുള്ളിക് ഏറെ പൗരുഷം നൽകിയിരുന്നു .
ഒരു ദിവസം ഡ്രിൽ കഴിഞ്ഞു എല്ലാവരും ഗ്രൗണ്ടിൽ ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങിയൽപ്പോൾ എനിക്ക് കളിയ്ക്കാൻ ഒരു താല്പര്യവും തോന്നിയില്ല. ഞാൻ മാറി അവിടെ ടീച്ചർമാരുടെ വണ്ടികൾ വയ്ക്കുന്ന ഷെഡിലേക്  പോയി ഇരുന്നു.
കുറച്ച കഴിഞ്ഞപ്പോൾ സാറും അങ്ങിട്ടെക്ക് വന്നു.

The Author

3 Comments

Add a Comment
  1. Ith arun Eattan ezhithya story alle? Rakshane chumbicha pranayam…. ???!!

  2. തൃശ്ശൂർക്കാരൻ?

    ❤️❤️❤️

  3. തുടക്കം ഗംഭീരമായി, പോരട്ടെ ബാക്കി കൂടി, നല്ല ഫ്ലോ ഉണ്ട് , വിവരംണങ്ങളും കൊള്ളാം , ഗുഡ് പ്രസന്റെഷൻ

Leave a Reply

Your email address will not be published. Required fields are marked *