അവൻ ചോദ്യഭാവനെ പറഞ്ഞു നിർത്തി..
അവൾ കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ കുറച്ചു നിമിഷം തറഞ്ഞു നിന്നു പോയി….
അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു…
“എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലെ ഏട്ടൻ… എന്നോട് ഒരു വാക്കു പറഞ്ഞൂടാർന്നോ…”
അവൾ ഒന്ന് ഏങ്ങി….
“ലച്ചു ഞാൻ….”
ഒന്നും പറയണ്ട…. എല്ലാം ഇവിടെ വരെ എത്തിച്ചിട്ട്…..
“എന്നോട് ഷമിക്ക് ലച്ചു… എല്ലാം എന്റെ തെറ്റാ…നിന്നോടും ഏട്ടനോടും ഇങ്ങനെ ഒന്നും ചെയ്യരുതായിരുന്നു… “സൂരജ് തൊഴുകയ്യോടെ പറഞ്ഞതും ലച്ചു അവന്റെ മാറിൽ വീണു കരഞ്ഞു…
കലചക്രം പിന്നെയും നീങ്ങി……
“ലച്ചുവിന്റെ ഭർത്താവ്….. ” ഹോസ്‌പിറ്റലിലെ നഴ്‌സ് പുറത്തേക്കു വന്നുകൊണ്ട് ചോദിച്ചു..
സൂരജ് വിളികേട്ടിടത്തേക്ക് നോക്കി.. വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കൊച്ചുകുഞ്ഞും അവരുടെ കയ്യിൽ ഉണ്ടായിരുന്നു…..
എല്ലാവരും കുഞ്ഞിനെ കാണാനായി അടുത്തേക്കു വന്നു….
ആൺ കുട്ടിയാണ്…. നഴ്‌സ് പറഞ്ഞു….
സൂരജ് സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങാൻ കൈനീട്ടി…..
എന്നാൽ ഒരു നിമിഷം അവൻ നിന്നതിനു ശേഷം മനോജിനെ അടുത്തേക്ക് വിളിച്ചു…
ഏട്ടൻ വാങ്ങു കുഞ്ഞിനെ…..
സൂരജിന്റെ വാക്കുകൾ കേട്ടതും മനോജിന്റെ കണ്ണുകൾ നിറഞ്ഞു വന്നു….
അവൻ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങി…..
ഇതെല്ലാം കണ്ടു നിന്ന പത്മം കണ്ണുകൾ തുടച്ചു….
ഒരു പാർട്ട് കൂടി പോകരുന്നു 👍, ഇതെ theme വേറൊരു സ്റ്റോറി കൂടി എഴുതുമോ???
ആദ്യത്തെ കുട്ടി അനിയന്റേതും രണ്ടാമത്തെ കുട്ടി ചേട്ടന്റേതും. അടുത്ത കുട്ടി ആരുടേതാണെന്ന് രണ്ടാൾക്കും നോക്കേണ്ടതില്ലല്ലോ! തങ്ങളുടേതാണെന്നുള്ള വിശ്വാസം കാത്തു സൂക്ഷിക്കാം.
“വെങ്കലം” സിനിമ പോലെ (മുഴുവനും അങ്ങനെയല്ലെങ്കിലും) തോന്നുന്നു.