രാത്രി പുറത്തു നിൽക്കുകയായിരുന്നു ലച്ചു..
ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞിരുന്നു മനോജിനെ കാണാതായിട്ട്…. ചോദിച്ച നാട്ടുകാർ എല്ലാം കൈമലർത്തിയപ്പോൾ ലച്ചുവിന് സങ്കടം സഹിക്കാൻ കഴിയാതെ ആയിരുന്നു….
ഇടക്ക് തൊഴുത്തിൽ നിന്നും ഒരനക്കം കേട്ടപ്പോളാണ് ലച്ചു അങ്ങോട്ട് നോക്കിയത്..
ആദ്യം അവകണിച്ചെങ്കിലും അവൾ എന്താണെന്നറിയാൻ അങ്ങോട്ടേക്ക് നടന്നു….
തൊഴുത്തിന്റെ അടുത്തെത്തുന്തോറും ലക്ഷ്മിയുടെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങിയിരുന്നു…….
ഉള്ളിൽ അപ്പോഴും അനക്കങ്ങൾ കേൾക്കുന്നുണ്ട്…..
അവൾ ആകാംഷയോടെ ഒപ്പം പിടക്കുന്ന മനസോടെ അകത്തേക്ക് നോക്കി….
നല്ല നിലാവുള്ളതിനാൽ അകത്തെ കാഴ്ച്ചകൾ നല്ല വ്യക്തമായിരുന്നു…..
അകത്തെ കാഴ്ച്ച കണ്ട് ഒരു നിമിഷം അവൾ പകച്ചു നിന്നു പോയി…..
ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അവൾ വിറങ്ങലിച്ചു നിന്നു പോയി…
തൊഴുത്തിന്റെ പുല്ലുവയ്ക്കുന്ന ഇടത്ത് കയറ് കെട്ടി തലയിലൂടെ ഇടുന്ന മനോജ്…
അവൾ ഒച്ചയിടാൻ പോലുമാകാതെ തറഞ്ഞു നിന്നു പോയി…
പിന്നെ മനോബലം വീണ്ടെടുത്ത് അവൾ ഓടിച്ചെന്ന് മനോജിനെ തള്ളിയിട്ടു…
അപ്രതീക്ഷിതമായ ലച്ചുന്റെ പ്രവർത്തിയിൽ മനോജ് വൈക്കോൽ നിറച്ചിട്ട സൈഡിലേക്ക് മറഞ്ഞു വീണു…
ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് അവനു മനസിലായില്ല…
പിന്നീട് ദേഷ്യത്തോടെ നിൽക്കുന്ന ലച്ചുനെ കണ്ടതും കുറ്റബോധത്താൽ അവന്റെ തല താണു പോയി…
ഒരു പാർട്ട് കൂടി പോകരുന്നു 👍, ഇതെ theme വേറൊരു സ്റ്റോറി കൂടി എഴുതുമോ???
ആദ്യത്തെ കുട്ടി അനിയന്റേതും രണ്ടാമത്തെ കുട്ടി ചേട്ടന്റേതും. അടുത്ത കുട്ടി ആരുടേതാണെന്ന് രണ്ടാൾക്കും നോക്കേണ്ടതില്ലല്ലോ! തങ്ങളുടേതാണെന്നുള്ള വിശ്വാസം കാത്തു സൂക്ഷിക്കാം.
“വെങ്കലം” സിനിമ പോലെ (മുഴുവനും അങ്ങനെയല്ലെങ്കിലും) തോന്നുന്നു.