എസ്റ്റേറ്റിലെ രക്ഷസ് 3
Estatile Rakshassu Part 3 | Author : Vasanthasena
[ Previous Part ] [ www.kkstories.com ]
വളരെ താല്പര്യത്തോടെ വായിക്കുന്നവർക്കായി,
ഡ്രാക്കുളയുടെ കഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ സാഹസകൃത്യം ചെയ്തിരിക്കുന്നത്. സന്ദർഭോചിതമായി കളികൾ ഉണ്ടാവും. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.
ആൽപ്സ് പർവതനിരകൾക്കടുത്തുള്ള ഒരു ചെറിയ പട്ടണം. ശീതകാലമായതിനാൽ പട്ടണവാസികളെല്ലാം കതകടച്ചു വീടുകൾക്കുള്ളിലാണ്. തണുപ്പ് കാലമായതിനാൽ പർവതാരോഹകരോ സന്ദർശകരോ ആ പട്ടണത്തിലില്ല. അതുകൊണ്ട് തന്നെ ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നു. പട്ടണത്തിന്റ ഒരു കോണിലുള്ള ഒരു സത്രത്തിൽ പ്രകാശം കാണാം. കണ്ടാൽ ദാരിദ്ര്യം പിടിച്ച ഒരു ലോഡ്ജാണത്. മദ്യം കഴിക്കാനാണ് ആളുകൾ സാധാരണ അവിടെ പോവാറ്.
പതിവ് പോലെ ചില മദ്യപന്മാർ മേശകളിരുന്ന് ആപ്പിൾ വാറ്റിയുണ്ടാക്കിയ നാടൻ മദ്യം അകത്താക്കുന്നുണ്ട്. പെട്ടെന്ന് ഒരു കുതിരവണ്ടി പുറത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ട് എല്ലാവരും വാതിൽക്കലേക്ക് നോക്കി. ലോഡ്ജുടമസ്ഥൻ ചുവരിൽ തൂക്കിയിരുന്ന പഴയ പെൻഡുലം ക്ലോക്കിൽ നോക്കി. സമയം അഞ്ചര. ഈ സമയത്ത് ആരാണാവോ. അയാൾ അത്ഭുതപ്പെട്ടു.
പുറത്തു നിന്നും മധ്യവയസ്സ് കഴിഞ്ഞ ഒരാൾ അകത്തു വന്നു. “ആരാണ് ഈ നിക്കോളാസ്?” തന്റെ തൊപ്പിയൂരി അതിൽ പറ്റിപ്പിടിച്ച മഞ്ഞുകണങ്ങൾ തുടച്ചു കൊണ്ട് ഉറക്കെ ചോദിച്ചു.
“ഞാനാണ്.” മേശയിൽ മദ്യം വിളമ്പിക്കൊണ്ടിരുന്ന വൃദ്ധനായ മനുഷ്യൻ കൗണ്ടറിലേക്ക് വന്നു.
“ഞാൻ മി. ആദംസ് അയച്ച ആളാണ്.”
“ഓ മി. ഫ്രാങ്ക്ലിൻ, പക്ഷേ താങ്കൾ ഇന്നു രാവിലെ എത്തുമെന്നാണല്ലോ ആദംസ് എഴുതിയിരുന്നത്?” ഒരു നാടൻ ചുരുട്ടിന് തീ പിടിപ്പിച്ചു കൊണ്ട് വൃദ്ധൻ ചോദിച്ചു.
“കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിൻ വളരെയേറെ വൈകി. പിന്നെ സ്റ്റേഷനിൽ നിന്നും വണ്ടിക്കാരാരും വരാനും തയ്യാറായില്ല. ഇരട്ടി പണം കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ് ഒരുത്തൻ തയ്യാറായത്.”
“ശരി, താങ്കളുടെ മുറിയിലേക്കു പോകാം.” വൃദ്ധൻ ഫ്രാങ്ക്ളിന്റെ ലഗേജുമെടുത്ത് മരഗോവണി കയറി മുകളിലേക്കു നടന്നു. ഫ്രാങ്ക്ളിൻ അയാളെ പിൻതുടർന്നു.
Ee Bhagam ithiri speed koodiyo ennu oru samshayam. Oru Dracula touch Varunnu.
Prabhuvinu keralavum say Ullas bandham okke pinnale prtheekshikunnu.
No worries on pages
Thank you
Next part പെട്ടന്ന് ആയിക്കോട്ടെ ?
????
adipoli waiting for next part
adhikam vaikippikkalle
Superb bro.interesting ❤️