എസ്റ്റേറ്റിലെ രക്ഷസ് 8
Estatile Rakshassu Part 8 | Author : Vasanthasena
[ Previous Part ] [ www.kkstories.com ]
തൊപ്പിയിൽ പറ്റിപ്പിടിച്ച മഞ്ഞു കണങ്ങൾ തുടച്ചു കൊണ്ട് ഹാരിസൺ ചായക്കടയുടെ ബെഞ്ചിലിരുന്നു. ചായക്കട ഇപ്പോൾ നടത്തുന്നത് ഗോപി എന്ന ചെറുപ്പക്കാരനാണ്. ഭാര്യയുടെ മരണത്തിനുശേഷം അഹമ്മദ് കാക്ക ചായക്കടയും ചുറ്റുമുള്ള പറമ്പും ഗോപിക്ക് വിറ്റ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി.
ആവി പറക്കുന്ന കട്ടൻ ചായ കുടിച്ചു കൊണ്ട് ഹാരിസൺ ഗോപിയോട് ചോദിച്ചു. “ഗോപീ, കാട്ടിനുള്ളിൽ പരിചയമുള്ള ആരെയെങ്കിലും ഗോപിക്കറിയാമോ? ”
“ഉവ്വല്ലോ സാറെ, പക്ഷേ എന്തിനാ? ” ഗോപി മറുചോദ്യം ചോദിച്ചു.
“ഗോപീ, ഈ ഭാഗത്ത് അമൂല്യമായ ഔഷധ സസ്യങ്ങളുണ്ട്. അതിനെക്കുറിച്ച് പഠിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. കാൻസർ പോലുള്ള മഹാരോഗങ്ങൾ പോലും മാറ്റാൻ അത്ഭുതശക്തിയുള്ള മരുന്നുകൾ ഇവിടെയുണ്ട്.”
“അത് ശരിയാ സാറെ.” ചായകുടിച്ചു കൊണ്ടിരുന്ന ജോസ് പറഞ്ഞു. “പണ്ടിവിടെ ഒരു കാട്ടുമൂപ്പനുണ്ടായിരുന്നു. അദ്ദേഹത്തിന് അറിയാൻ വയ്യാത്ത ഒരു മരുന്നുമില്ല. എത്രയോ ആളുകളാണ് ദൂരസ്ഥലങ്ങളിൽ നിന്നും അയാളെ കാണാൻ വന്നിരുന്നത്.”
“അയാളിപ്പോൾ എവിടെയുണ്ട്? ” ഹാരിസൺ ചോദിച്ചു.
“മരിച്ചുപോയി സാറെ. അതോടെ അയാളുടെ മരുന്നിന്റെ രഹസ്യവും.”
“മരുന്നു ചെടികൾ കണ്ടാലെനിക്കറിയാം. എസ്റ്റേറ്റും പരിസരവും മുഴുവനും ഞാൻ തിരഞ്ഞു. ഒന്നും കിട്ടിയില്ല. ഇനി വനത്തിനുള്ളിൽ നോക്കണം. അതിനാരുടേയെങ്കിലും സഹായം വേണം.”
“ഗോപീ, നമ്മുടെ അഴകപ്പനറിയാമല്ലോ. ഇടയ്ക്കിടെ അവൻ കെണി വെക്കാൻ കാട്ടിൽ പോകാറുള്ളതല്ലേ.”
“അഴകപ്പനും പൊണ്ടാട്ടിയും കൂടി രാവിലെ തന്നെ ടൗണിൽ പോയി. ഇനി വൈകിട്ടേ മടങ്ങി വരൂ.” ഗോപി അറിയിച്ചു.
“ഞാൻ വൈകിട്ട് വരാം. അഴകപ്പനെ ഒന്നു പരിചയപ്പെടുത്തി തരാമോ.”
“അതിനെന്താ സാറ് വൈകിട്ട് ഇങ്ങോട്ടു വന്നാ മതി.” ജോസ് പറഞ്ഞു.
വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ ഹാരിസൺ. ചായക്കയിലെത്തി. ജോസ് കാത്തിരിക്കുന്നുണ്ടായിരുന്നു.
“ഇവിടെ നിന്നും ഒരു കിലോമീറ്റർ നടക്കണം അഴകപ്പന്റെ വീട്ടിലേക്ക്.”
“അതിനെന്താ നടക്കാം.” ഹാരിസൺ തന്റെ പൈപ്പ് കത്തിച്ചു കൊണ്ട് പറഞ്ഞു.
Super🎈
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം സൂപ്പർ
സൂപ്പർ ബ്രോ ❤ കുറച്ചുകൂടി പേജ് കൂട്ടിയെഴുതൂ പ്ലീസ് ❤ വായിച്ച് മൂഡായി വരുമ്പോൾ പേജ് തീർന്നു ? എങ്കിലും ഞാൻ കാത്തിരിക്കും അടുത്ത പാർട്ടിനായി ?❤
Super bro . waiting for next part