എസ്റ്റേറ്റിലെ രക്ഷസ് 8 [വസന്തസേന] 178

രണ്ടു പേരും നടന്നു തുടങ്ങി.

“അഴകപ്പൻ ആളെങ്ങെനെ? ” ഹാരിസൺ ചോദിച്ചു.

“മിടുക്കനാ സാറെ. ഇല്ലെങ്കിൽ അയാളുടെ നാട്ടിലെ പണക്കാരനായ കൗണ്ടറുടെ ഭാര്യയെ അടിച്ചോണ്ടു പോരുമോ.” ജോസ് ചിരിച്ചു.

“മറ്റൊരാളുടെ ഭാര്യയെയാണോ അഴകപ്പൻ വിവാഹം കഴിച്ചത്. അതെങ്ങനെ? ” ഹാരിസൺ കൌതുകത്തോടെ ചോദിച്ചു.

“അതൊരു കഥയാ സാറെ. പറയട്ടെ? ”

“പറയൂ”

“അഴകപ്പൻ പറഞ്ഞ അറിവാണ്. ഈ കൗണ്ടറുടെ കന്നുകാലികളെ നോക്കുന്നവനായിരുന്നു അഴകപ്പൻ. കൗണ്ടറുടെ വീട്ടിൽ അവന് സർവസ്വാതന്ത്ര്യമായിരുന്നു. കൗണ്ടർക്ക് മൂന്നു ഭാര്യമാരാണ്. മൂന്നാമത്തെ കല്യാണം കഴിഞ്ഞപ്പോൾ മറ്റു ഭാര്യമാരെ കൗണ്ടർ പൂർണ്ണമായും അവഗണിച്ചു. രണ്ടാമത്തെ ഭാര്യ അവളുടെ വീട്ടിൽ പോയി. ആദ്യഭാര്യ കനകം, കുറേക്കാലം എല്ലാം സഹിച്ച് അവിടത്തന്നെ നിന്നു. പക്ഷേ എത്രനാളാണ് സാറെ. അവർക്കും വികാരങ്ങളില്ലേ. അങ്ങനെ അവൾ അഴകപ്പനുമായി അടുത്തു. അതുപിന്നെ ലവ്വും മറ്റു ബന്ധവുമൊക്കെയായി. അവർ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട് കേട്ടോ. അവളേക്കാൾ ആറേഴ് വയസ്സു കുറവാണ് അഴകപ്പന്. അവളേം കൊണ്ട് അവനിവിടേക്കാണ് വന്നത്. നല്ല അധ്വാനിയാണ്. ഉരുക്ക് പോലത്തെ ശരീരം. കനകം വീണിപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.” ജോസ് ചിരിച്ചു.

“പിന്നെ പ്രശ്നമൊന്നും ഉണ്ടായില്ലേ.”

“പിന്നേ..കൗണ്ടറുടെ ഗുണ്ടകൾ ഇവിടെ വന്നു. പക്ഷേ നാട്ടുകാരുടെ എതിർപ്പ് നേരിട്ടപ്പോൾ വാലും ചുരുട്ടി പോയി. പിന്നെ ആരും അവരെ തിരക്കി ഇങ്ങോട്ടു വന്നിട്ടില്ല.”

പറഞ്ഞു പറഞ്ഞ് അവർ അഴകപ്പന്റെ വീടിനു മുന്നിലെത്തി. ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീട്.

“ആരുമില്ലേ..” ജോസ് വിളിച്ചു ചോദിച്ചു.

ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തു വന്നു. വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ.  കനകം.

ഹാരിസണിന്റെ കണ്ണുകൾ തിളങ്ങി. തനിക്ക് പറ്റിയ ഇര. അഴകുള്ള വടിവൊത്ത ശരീരം. അധികം തടിയില്ല. അടുത്തത് ഇവൾ തന്നെ. ഹാരിസൺ മനസ്സിലുറപ്പിച്ചു.

“അഴകപ്പനില്ലേ ഇവിടെ? ” ജോസ് തിരക്കി.

“മാനേജരേമാനെ കാണാൻ പോയി.” അവൾ പാതി മലയാളത്തിലും തമിഴിലുമായി പറഞ്ഞു.

“ഈ സാറിന് അഴകപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്. നാളെ രാവിലെ സാറിന്റെ ബംഗ്ലാവിൽ വരാൻ പറയണം.” ആജ്ഞ പോലെയാണ് ജോസ് പറഞ്ഞത്.

“ശരി പറയാം.”

ഈ സമയമത്രയും ഹാരിസൺ കനകത്തെ നയനഭോഗം ചെയ്യുകയായിരുന്നു.

4 Comments

Add a Comment
  1. തമ്പുരാൻ

    Super🎈

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം സൂപ്പർ

  3. സൂപ്പർ ബ്രോ ❤ കുറച്ചുകൂടി പേജ് കൂട്ടിയെഴുതൂ പ്ലീസ് ❤ വായിച്ച് മൂഡായി വരുമ്പോൾ പേജ് തീർന്നു ? എങ്കിലും ഞാൻ കാത്തിരിക്കും അടുത്ത പാർട്ടിനായി ?❤

  4. Super bro . waiting for next part

Leave a Reply

Your email address will not be published. Required fields are marked *