ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1282

ഇത് ഗിരിപർവ്വം 2

Ethu Giriparvvam Part 2 | Author : Kabaninath

[ Previous Part ] [ www.kkstories.com ]


 

കോടമഞ്ഞിന്റെ പുതപ്പിനിടയിലൂടെ സൂര്യൻ പതിയെ തലയുയർത്തി……

എഫ്. എം റേഡിയോയിൽ നിന്ന് പഴയ ഭക്തിഗാനത്തിന്റെ ഈരടികൾ കേൾക്കുന്നുണ്ടായിരുന്നു…

പതിവിന് വിപരീതമായി , നേരത്തെ ഉണർന്ന് ഉമ മുൻവശത്തെ വാതിൽ തുറന്ന് തിണ്ണയിലേക്ക് വന്നു…

മടക്കു കട്ടിൽ ചാരി വെച്ചിരിക്കുന്നു…

അരഭിത്തിയിൽ ബാഗുമില്ല…

“” ഗിരി എവിടെ……… ?””

അഴിഞ്ഞ മുടി വാരിച്ചുറ്റി, ഉച്ചിയിൽ കെട്ടിക്കൊണ്ട് മല്ലികയും പുറത്തേക്ക് വന്നു…

ജാക്കിയും  ചണച്ചാക്കിനു മീതെ ഉണ്ടായിരുന്നില്ല…

“” അയാളിവിടെങ്ങുമില്ല… …. “

മുറ്റത്തു നിന്ന് മിഴികളാൽ ഒരോട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് ഉമ പറഞ്ഞു……

“” പോയിക്കാണുമോ…….?””

മല്ലികയും മുറ്റത്തേക്കിറങ്ങി..

“” ഓ………. എങ്കിൽ സമാധാനമായി… …. “

ഉമ ബ്രഷിലേക്ക് ടൂത്ത്‌ പേസ്റ്റിന്റെ ട്യൂബ് അമർത്തി ഞെക്കിക്കൊണ്ട് പറഞ്ഞു……

“ ഇതും തീർന്നായിരുന്നോ…….?”

അവൾ ട്യൂബ് ബോക്സിലേക്ക് തന്നെ തിരികെയിട്ടു……

മല്ലിക പുറകുവശത്തുള്ള ബാത്‌റൂമിന്റെ ഭാഗത്തും പോയി നോക്കി തിരികെ വന്നു…

“” പോയിട്ടോ……….’….”

മല്ലികയും ബ്രഷ് എടുത്തു…

“” അയാള് വേറെന്തോ ഉദ്ദേശ്യത്തിൽ വന്നതാ… അച്ഛൻ ജയിലിലായിരുന്നു എന്ന് എല്ലാവർക്കുമറിയാം… ആ പേരും പറഞ്ഞ് പറ്റിക്കൂടാൻ വന്നതാ…”

ഉമ വായിൽ നിറഞ്ഞ പത മുറ്റത്തിനു താഴേക്ക് തുപ്പി..

“ വേറെന്ത് ഉദ്ദേശ്യം……….?””

മല്ലിക അവളെ നോക്കി…

“ ഇവിടെ നമ്മള് രണ്ട് പെണ്ണുങ്ങള് മാത്രമല്ലേ ഉള്ളൂ… മാത്രമല്ല, അയാളെ കണ്ടിട്ട് ജയിലിൽക്കിടന്ന ഒരു ലക്ഷണവുമില്ല… …. “

മല്ലിക മറുപടി പറഞ്ഞില്ല…

അവൾക്കും അങ്ങനെയൊരു സംശയം ഉണ്ടായിരുന്നു താനും…

ഉമ പറഞ്ഞതു പോലെ ഒരു സാദ്ധ്യത ഇല്ലാതെയില്ല എന്ന് മല്ലികയ്ക്കും തോന്നി…

ഒരു പരിചയം പോലുമില്ല……….

അയാൾ പറഞ്ഞ അറിവു മാത്രം……

പക്ഷേ, ഗിരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും മല്ലികയ്ക്ക് കാണാൻ കഴിഞ്ഞില്ല..

മാത്രമല്ല, കാഴ്ചയിൽ തറവാടിത്തവും മാന്യതയും പ്രകടമാണ്…

The Author