ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1274

അവർ ഒരു നിമിഷം നിശബ്ദയായി…

“” ആരു ചോദിക്കാൻ…? ഏതൊക്കെയോ പാർട്ടിക്കാരാ എല്ലാം ഏർപ്പാടാക്കിയത്…… ഞങ്ങൾ കേസ് കൊടുത്തിരുന്നു… കോടതി ആരെക്കൊണ്ടൊക്കെയോ അന്വേഷിക്കാൻ ഉത്തരവിട്ടൂന്നൊക്കെ ഉമ പറയാറുണ്ട്… “

ഗിരി നിശബ്ദം കേട്ടിരുന്നു…

“” ഒരു കാര്യവും ഞങ്ങളോട് പറയില്ലായിരുന്നു… പൈസയൊക്കെ ചിലപ്പോൾ ഇഷ്ടം പോലെ കയ്യിൽ ഉണ്ടാകുമായിരുന്നു… ചെലപ്പം, പോയാൽ ഒരാഴ്ച കഴിഞ്ഞായിരിക്കും വരുന്നത്… “

മല്ലിക വീണ്ടും തുടർന്നു……

“” പൊലീസ് പിടിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് പാതിരാത്രിയിലാ കയറി വന്നത്……….

മണ്ണും ചെളിയുമൊക്കെ പറ്റി… …. അത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്………. “

മല്ലികയുടെ സ്വരം ഒന്നിടറി…

“” രണ്ടു പേരെ കൊന്നെന്ന് പോലീസ് പറഞ്ഞു…… ചേട്ടന് ആരെയും കൊല്ലാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം… “

അതും പറഞ്ഞ് മല്ലിക മിഴികൾ തുടച്ചു…

സുധാകരേട്ടൻ മരിച്ചു …………….!

അതൊരു സത്യമാണ്…… !

അയാൾ പറഞ്ഞതും കേട്ടിടത്തോളം ഏറെക്കുറേ സത്യമാണ്……

വിശ്വസിച്ച് ഒരു കാര്യവും ആരേയും ഏല്പിക്കാനില്ല എന്ന് പലയാവർത്തി തന്നോട് പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു……

വളരെ ചെറിയ പരിചയം…….!

മിനിറ്റുകൾ മാത്രമുള്ള കൂടിക്കാഴ്ചകൾ… ….!

പക്ഷേ… ….?

രഹസ്യം…… അത് വലുതാണ്…

നേടിയെടുത്താൽ എല്ലാം നേടാവുന്ന ഒരു രഹസ്യം……….

പിഴച്ചാൽ………?

 

****       ******        ******        *****      ******

 

വൈത്തിരി……..

 

ഹിൽ വ്യൂ റിസോർട്ട്….

 

7:53 PM

 

കോട പുതച്ച്  റിസോർട്ട് മഞ്ഞിൽ ആഴ്ന്നു കിടന്നു… ….

അടിവശത്തെ ചെറിയ പാർക്കിംഗ് ഫ്ലോറിൽ ഒരു ലംബോർഗിനി കിടന്നിരുന്നു……

കാസ്റ്റയൺ ലാഡർ ആയിരുന്നു മുകളിലേക്ക് കയറുവാനുള്ള വഴി…

ഫർണീഷ് ചെയ്ത രണ്ടു മുറികൾ… ….

ഒരു കിച്ചൺ……

നെടുനീളത്തിൽ വരാന്ത……….

വരാന്തയിൽ നിന്ന് നോക്കിയാൽ മഞ്ഞു പുതച്ച മലകൾ മാത്രം കാണാം…

രാത്രി കനത്തു തുടങ്ങി……….

അകലെ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം മഞ്ഞിൽ മുനിഞ്ഞു തുടങ്ങിയത് കണ്ടു കൊണ്ട് ഹബീബ് റാവുത്തർ തിരിഞ്ഞു…

The Author