ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1282

ഉമ കടയിലേക്ക് പോകുവാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നു…

അവൾക്ക് ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കിലായി മല്ലികയും…

പതിവനുസരിച്ചുള്ള രണ്ടടി കിട്ടിയപ്പോൾ അമ്പൂട്ടനും എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു……

“ എന്നാടാ പരീക്ഷ കഴിയുന്നേ…….?””

പല്ലു തേച്ച് മുഖം കഴുകി വന്ന അമ്പൂട്ടനോടായി ഉമ ചോദിച്ചു……

ഷാളെടുത്ത് മാറിനു കുറുകെയിട്ട് അവൾ കടിച്ചു പിടിച്ചിരുന്ന സേഫ്റ്റി പിൻ എടുത്തു കുത്തി…

“ രണ്ടൂസം കൂടെയുണ്ട്……. “”

“” ആരാ നിന്റെ ക്രിസ്മസ് ഫ്രണ്ട്…….?””

അവൾ ചുരിദാറിന്റെ ചുളിവുകൾ പിടിച്ചിട്ടു…

“” ഡാലിയ………. “

അമ്പൂട്ടൻ ഒരു പഞ്ചാരച്ചിരിയോടെ പറഞ്ഞു…

“” നീ എന്നാ അവൾക്ക് കൊടുക്കുന്നത്……? “”

“” ഞാനെന്നാ കൊടുക്കാൻ… ? ചേച്ചി വല്ലതും മേടിച്ചു തന്നാൽ കൊടുക്കും…… “

അമ്പൂട്ടൻ ചായ ഗ്ലാസ്സ് കയ്യിലെടുത്തു……

അവൻ തിണ്ണയിലേക്ക് പോയിട്ട് അതു പോലെ തന്നെ തിരികെ വന്നു…

“” ആ ചേട്ടൻ പോയോ……….?””

“” അതെന്നാ… പറഞ്ഞു വിടണ്ടായിരുന്നോ… ? “

ഉമ ചോദിച്ചു……

“” ഈ ഉമേച്ചിക്ക് വട്ടാ… …. ആ സോമനിട്ട് ചേട്ടനെ കൊണ്ട് നാലിടി കൊടുപ്പിച്ചിട്ട് പറഞ്ഞു വിട്ടാൽ മതിയായിരുന്നു… “

“”നിനക്കയാളെ തല്ലാത്തതിലാണോ സങ്കടം……?””

“” പിന്നല്ലാതെ… എന്നെക്കൊണ്ടു പറ്റൂങ്കി, അവന്റെ മോന്ത ഞാൻ ഇടിച്ചു പൊളിച്ചേനേ………. “

ഉമ അതു കേട്ട് ചിരിക്കുക മാത്രം ചെയ്തു……

ഉമയ്ക്കുള്ള ചോറുപാത്രവുമായി മല്ലിക വന്നു…

ഉമ അതു വാങ്ങി ബാഗിൽ വെച്ചു……….

“ ആ ചേട്ടൻ അങ്ങനെ പോകത്തൊന്നുമില്ല…… “

അമ്പൂട്ടൻ ഗിരിയിൽ പ്രതീക്ഷവെച്ച് പറഞ്ഞു.

“” സോമനെ തല്ലിയിട്ടായിരിക്കും പോകുന്നത്… “”

ഉമ ബാഗെടുത്ത് ചുമലിൽ തൂക്കി…

“” അതൊന്നുമല്ല… എന്തോ കാര്യം നടത്താനാ ചേട്ടായി വന്നത്.. എന്നോട് പറഞ്ഞായിരുന്നു… …. “

“” എന്ത് കാര്യം… ?””

ഉമ സംശയത്തോടെ അമ്പൂട്ടനെ നോക്കി…

മല്ലികയുടെ മിഴികളും അവനിലേക്ക് ചെന്നു…

“” അതൊന്നും എന്നോട് പറഞ്ഞില്ല… പറഞ്ഞാൽ അതിന്റെ ഫലം കിട്ടില്ലെന്നാ പറഞ്ഞത്…””

അമ്പൂട്ടൻ പറഞ്ഞതും ഉമയും മല്ലികയും പരസ്പരം നോക്കി…

“” എപ്പോ പറഞ്ഞു……….?””

The Author