ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1282

ചോദിച്ചത് മല്ലികയാണ്…

“” കടേൽ പോയപ്പോ…””

പറഞ്ഞിട്ട് അമ്പൂട്ടൻ പുറത്തെ ബാത്റൂമിനു നേർക്ക് ഓടി…

ഗിരി വന്നത് വെറുതെയല്ല… ….!

ഉമയുടെയും മല്ലികയുടെയും മനസ്സ് ഒരേ സമയം പറഞ്ഞു…

“” അയാളിനി വന്നാൽ എന്തു ചെയ്യുമെടീ……………”

മുറ്റത്തേക്കിറങ്ങിയ ഉമയോടായി മല്ലിക ചോദിച്ചു……

“” പിടിച്ച് അകത്തു കേറ്റിക്കിടത്ത്… …. ആൾക്കാര് പറഞ്ഞു ചിരിക്കട്ടെ… …. “

ഉമ ദേഷ്യത്തിൽ തിരിഞ്ഞു നിന്നു…

“” ഇനിയും വല്ലതും കേൾക്കേണ്ടി വന്നാൽ ഒടേ തമ്പുരാനാണേ സത്യം ഞാൻ കെട്ടിത്തൂങ്ങും ഒറപ്പാ………. “

സകലതിനോടുമുള്ള നിരാശയും സങ്കടവും ഉമയുടെ വാക്കുകളിൽ ഉണ്ടായിരുന്നു…

ഉമ പറഞ്ഞാൽ ചെയ്യുമെന്ന് മല്ലികയ്ക്ക് അറിയാമായിരുന്നു…

“” നീ വല്ലതും പറഞ്ഞിട്ടു പോടീ… …. “

ഉമ പോകാൻ തുനിഞ്ഞതും മല്ലിക നടയിലേക്ക് വന്നു…

“” കുഞ്ഞമ്മക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകത്തില്ലേ… ഒന്നാമത് നമുക്ക് വല്യ ബന്ധുക്കളൊന്നും ഇല്ലെന്ന് എല്ലാവർക്കുമറിയാം… അച്ഛനൊപ്പം ജയിലിൽ കിടന്ന ആളാണെന്ന് പറഞ്ഞ് ഒരാളെ വീട്ടിൽ താമസിപ്പിച്ചാൽ എന്താ ആൾക്കാര് പറഞ്ഞുണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു തരണോ… ?””

മല്ലിക മറുപടി പറഞ്ഞില്ല…

അവൾക്കും കാര്യം അറിയാമായിരുന്നു…

“” കുഞ്ഞമ്മ എന്നാന്ന് വെച്ചാൽ ചെയ്യ്… അല്ലെങ്കിൽ കുറച്ചു വിഷം വാങ്ങി എല്ലാത്തിനും കൂടെ തിന്നാം…… “

ഉമ തിരിഞ്ഞു…

ജാക്കി പടികൾ കയറി മുറ്റത്തേക്ക് വരുന്നുണ്ടായിരുന്നു…

“” വന്നോ .. തെണ്ടലും കഴിഞ്ഞ്… …. “

ദേഷ്യം ജാക്കിയുടെ ശരീരത്ത് ഒരു ചെറിയ തൊഴിയായി തീർത്തു കൊണ്ട് ഉമ ഒതുക്കുകളിറങ്ങി…

ജാക്കി , തനിക്കുള്ളതും കിട്ടി ബോധിച്ചു എന്ന രീതിയിൽ വാലാട്ടിക്കൊണ്ട് ചണച്ചാക്കിലേക്ക് കയറി…

അമ്പൂട്ടന്റെ യൂണിഫോം മേശയിൽ എടുത്തു വെച്ചിട്ട് മല്ലിക അടുക്കള ജോലിയിലേക്ക് കടന്നു…

പുറത്താരോ വിളിക്കുന്നത് കേട്ടാണ് മല്ലിക ഇറങ്ങി നോക്കിയത്……

അടുക്കള വശത്ത് പുറത്ത് , മിനിചേച്ചി നിൽക്കുന്നത് അവൾ കണ്ടു……

മല്ലിക ഒരു നിമിഷം അപകടം മണത്തു……

ന്യൂസ് പിടിക്കാനുള്ള വരവാണ്…

ഗിരി വന്ന കാര്യം അവർ അറിഞ്ഞിരിക്കും……

“” മല്ലിയേ… ടീ………. “

അവർ വീണ്ടും വിളിക്കാതിരിക്കാൻ മല്ലിക പുറത്തേക്ക് ഇറങ്ങിച്ചെന്നു…

The Author