ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1274

“” എന്നതാ ചേച്ചീ………. “

“ കൊറച്ചു മൊളകു പൊടി തന്നേടീ… വീട്ടിലുള്ളത് തെകയത്തില്ല… കൊച്ചിനു കറി കൊണ്ടുപോകാനാ… …. “

മല്ലിക വേഗം അകത്തു പോയി മുളകുപൊടി വെച്ച ടിന്നും പൊതിയാൻ കടലാസുമെടുത്ത് വന്നു…

“” ചേച്ചി ആവശ്യത്തിനെടുത്തോ………. “

മല്ലിക പാത്രം അവരുടെ നേരെ നീട്ടി…

ഗിരി ഇന്നലെ അത്യാവശ്യം സാധനങ്ങൾ വാങ്ങിയതിനാൽ കൊടുക്കാൻ സാധനമുണ്ടായി എന്ന് മല്ലിക ഓർത്തു…

മിനി അരകല്ലിനു മുകളിലേക്ക് പേപ്പർ വിരിച്ച് മുളകു പൊടി കുടഞ്ഞു തുടങ്ങി…

“ നിന്റെ വിരുന്നുകാരൊക്കെ പോയോ… ?”

ചോദ്യം ഏതു സമയത്തും മല്ലിക പ്രതീക്ഷിച്ചതായിരുന്നു…

“” കടേലേക്കെങ്ങാണ്ട് പോയതാ…”

മല്ലിക ഒഴുക്കൻ മട്ടിൽ പറഞ്ഞു…

അഥവാ ഗിരി തിരികെ വന്നാലും പറഞ്ഞു നിൽക്കാൻ കൂടിയായിരുന്നു അവളങ്ങനെ പറഞ്ഞത്…

“” ആരാ അത്…….?””

മിനി പാത്രം അടച്ചു വെച്ചു…

“” ചേട്ടന്റെ വകയിലൊരു പെങ്ങടെ മോനാ… “

“” അപ്പോ ഉമയുടെ മുറച്ചെറുക്കനാണല്ലോ… ….””

മിനി ഒരു വഷളച്ചിരി ചിരിച്ചു…

മല്ലികയ്ക്ക് ആകെ വിറഞ്ഞു കയറി…

“” അതും പറഞ്ഞ് ചേച്ചി ഉമയുടെയടുത്തേക്ക് ചെല്ല്…………… “

ഉള്ളിലെ ഈർഷ്യ, ഒരു ചിരി കൊണ്ട് മറച്ച് മല്ലിക പറഞ്ഞു……

ഉമയുടെ പേര് കേട്ടതും മിനിയുടെ മുഖത്തെ ചിരി മാഞ്ഞു…

“” അവള് പോയോ…………?””

പതിഞ്ഞ ശബ്ദത്തിൽ അവർ ചോദിച്ചു…

ഉമ പോകാതെ അവരിങ്ങോട്ട് വരില്ലെന്ന് മല്ലികയ്ക്ക് നല്ല പോലെ അറിയാമായിരുന്നു.

“” പോയി…….”

അവൾ മറുപടി കൊടുത്തു..

മിനി കടലാസിൽ മുളകുപൊടി പൊതിഞ്ഞെടുത്തു…

“” അവൻ നാട്ടിലെവിടാ……….?””

മിനി വിടുന്ന ലക്ഷണമില്ല……….

“ ഞാനും ഉമയുമൊക്കെ അവനെ ചെറുപ്പത്തിൽ കണ്ടതാ… അവൻ പുറത്തായിരുന്നു… …. “

മല്ലിക കള്ളം പറഞ്ഞു മുഷിഞ്ഞു…

“” ഗൾഫിലോ………?’

അത്ഭുതവും അവിശ്വസനീയതയും മിനിയുടെ മുഖത്തവൾ കണ്ടു…

ഗൾഫിലായിരുന്നു എന്നറിഞ്ഞാൽ തങ്ങളെങ്ങാനും രക്ഷപ്പെട്ടേക്കുമോ എന്നൊരു അസൂയയും കുശുമ്പും മല്ലിക അവരിൽ കണ്ടു…

“” ഗൾഫിലൊന്നുമല്ല…… തമിഴ്നാട്ടിലോ, ആന്ധ്രയിലോ എങ്ങാണ്ടായിരുന്നു…”

“”ങ്ഹാ……. അതു ശരി… “

മിനിയുടെ മുഖത്ത് സന്തോഷം തിരികെയെത്തി…

The Author