ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1282

“” സെബാൻ ചേട്ടൻ പോയോ ചേച്ചീ… ?””

“” ഓ… അതിയാൻ രാവിലെ മോന്താനുള്ള വകയുണ്ടാക്കാൻ എറങ്ങീട്ടുണ്ട്…… “

വലിയ താല്പര്യമില്ലാത്ത മട്ടിൽ മിനി പറഞ്ഞു..

“” കുടി കുറവില്ലേ…………… ?””

“”പിന്നേ… ഇപ്പോൾ അവരഞ്ചാറു പേരു കൂടി വാറ്റിയാ കുടി… …. ഷെയറാണത്രേ… ഒരു തുള്ളി മറ്റേയാൾ കൂടുതൽ കുടിച്ചോന്നറിയാനാ പുലർകാലേ പാഞ്ഞു പോയത്… “”

മല്ലിക അതു കേട്ട് ചിരിച്ചു…

“” ഞാൻ പോകുവാടീ………. “

സംസാരം തന്റെ കുടുംബവിശേഷങ്ങളിലേക്ക് തിരിഞ്ഞത് ഇഷ്ടപ്പെടാതെ മിനിയും തിരിഞ്ഞു..

അവർ വീണ്ടും എന്തോ പറയാൻ വരുന്നത് മല്ലിക ശ്രദ്ധിച്ചു…

അപ്പോഴേക്കും അമ്പൂട്ടനും കുളി കഴിഞ്ഞു വന്നു…

പാന്റ് മാത്രം എടുത്തിട്ട് അവൻ അടുക്കളയിലേക്ക് വന്നു……

അവൾ പാത്രത്തിലെടുത്തു വെച്ച ചോറ് തലേ ദിവസത്തെ കറിചട്ടിയിലേക്കിട്ടിട്ട് അവൻ കുഴച്ചു തുടങ്ങി…

ഹാളിലെ പ്ലാസ്റ്റിക്ക് മേശയിലിരുന്ന ഫോൺ ബല്ലടിക്കുന്നുണ്ടായിരുന്നു…

ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ പഞ്ചായത്ത് മെമ്പർ അമ്പൂട്ടന് സമ്മാനിച്ചതാണ് ആ ഫോൺ……

ശമ്പളമൊക്കെ കിട്ടിയാലും ബാക്കി അത്രയധികം ബാക്കി വന്നാൽ മാത്രമേ ഉമ അത് റീ- ചാർജ്ജ് ചെയ്യാറുള്ളൂ..

സ്റ്റോറേജിൽ കിടക്കുന്ന വീഡിയോ കാണാൻ അമ്പൂട്ടനും കോൾ ചെയ്യാൻ മല്ലികയും ഉപയോഗിക്കുന്ന ഫോൺ……

മല്ലിക ഫോണെടുത്തു നോക്കി…

ഉമ………..!

അത്രയ്ക്ക് അത്യാവശ്യമില്ലാതെ അവൾ വിളിക്കാറില്ലെന്ന് മല്ലിക ഓർത്തു…

വല്ല അപകടവും…………?

കയ്യിൽ നയാ പൈസ ഇല്ലല്ലോ എന്ന ചിന്തയോടെ അവൾ ഫോണെടുത്തു……

“” കുഞ്ഞമ്മ എവിടെപ്പോയിരുന്നു…… ?””

ഉമയുടെ ദേഷ്യം മല്ലിക കാര്യമാക്കിയില്ല…

“” നീ കാര്യം പറയെടീ………. “

“” വല്ലതും അറിഞ്ഞായിരുന്നോ……..?””

“ ഞാനൊന്നുമറിഞ്ഞില്ല… നീ കാര്യം പറ… “

മല്ലിക ആകാംക്ഷയോടെ ചോദിച്ചു…

“ ആ സോമനെ രാത്രി ആരാണ്ട് പഞ്ഞിക്കിട്ടെന്ന്… രണ്ടു കൈയ്ക്കും ഒടിവുണ്ടെന്നാ കേട്ടത്…… “

ഉമയുടെ വാക്കുകൾ കേട്ടതും മല്ലിക ഒന്ന് നടുങ്ങി…

ഗിരി……….!

അല്ലാതാര് അത് ചെയ്യാൻ… ….?

“” രാവിലെ ഷീബേച്ചിയാ എന്നോട് വഴിയിൽ വെച്ച് പറഞ്ഞത്… അവരുടെ കെട്യോനും കൂടിയാ ആശുപത്രിയിലാക്കിയതെന്ന്……….””

“” ആരാന്നറിഞ്ഞോ……….?””

മല്ലിക ചോദിച്ചു…

The Author