ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate] 1282

“” അയാളായിരിക്കും……. “

ഉമ ശബ്ദം താഴ്ത്തി പറഞ്ഞത് മല്ലിക കേട്ടു..

“” ആനയോ പന്നിയോ കുത്താൻ വന്നെന്നാ ആശുപത്രിയിൽ പറഞ്ഞതെന്ന് കേട്ടു………”…”

“” നീയാരോടും പറയാൻ പോകണ്ട…… “

മല്ലിക പറഞ്ഞു…

“” പിന്നേ… എനിക്കതല്ലേ പണി…””

ഉമ ചൊടിച്ച് ഫോൺ വെച്ചു…

സോമന് തല്ലുകിട്ടേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല…

പക്ഷേ ഇത്…….?

ഗിരിയാകുമോ… ….?

എന്നാലും ഒരു സംശയം മല്ലികയുടെ ഉള്ളിൽ ഉടക്കി നിന്നു…

അമ്പൂട്ടൻ ഭക്ഷണം കഴിച്ച് അവളുടെ അടുത്തേക്ക് വന്നു……

“” ആരാ അമ്മേ… ….?””

“” ചേച്ചിയാടാ… …. “

“” എന്നാത്തിന്… ….?””

“” ആ സോമനെ ആരാണ്ട് രാത്രി തല്ലിയെന്ന്… …. “

അമ്പൂട്ടൻ ഒറ്റ ചിരിയായിരുന്നു… ….

“ മായാവീ………””

ചിരിക്കു പിന്നാലെ അവൻ പശ്ചാത്തല സംഗീതം കൂടി ഇട്ടു…

“” കിണിച്ചോ… …. നീയിതാരോടും പറയാൻ നിൽക്കണ്ട… “

മല്ലിക ഓർമ്മപ്പെടുത്തി …

അമ്പൂട്ടൻ ഷർട്ടും കൂടെ എടുത്ത് , ബട്ടൻസ് ഇട്ടിട്ട് മല്ലികയുടെ കവിളിൽ ഏന്തിവലിഞ്ഞ് ഒരുമ്മ കൊടുത്തു……

“ ഞാൻ പറഞ്ഞില്ലേ… ആ ചേട്ടൻ അങ്ങനെ പോകില്ലാന്ന്… “

ആദ്യം അതത്ര വിശ്വസനീയമായി തോന്നിയില്ല എങ്കിലും ഇപ്പോൾ മല്ലികയ്ക്കും ഏറെക്കുറെ ഉറപ്പായി……

സോമനെ തല്ലിയത് ഗിരിയാണെങ്കിൽ അവനങ്ങനെ ഇവിടം വിട്ടു പോകാൻ വന്നവനല്ല…… !

ഒരു ലക്ഷ്യം അവനുണ്ട്……!

അതെന്താണെന്ന് മാത്രം ഒരു പിടിയുമില്ല……

രാവിലെ മിനി ചേച്ചി വന്നത് ഇത് പറയാനായിരിക്കും എന്ന് മല്ലിക ഓർത്തു..

ഗിരി ഇവിടെ ഉണ്ടായിരുന്നോ എന്നറിയുകയായിരിക്കും ലക്ഷ്യം……

അല്ലെങ്കിൽ തന്നെ അടി കഴിഞ്ഞ സമയം തന്നെ ന്യൂസ് പിടിച്ചെടുക്കാനുള്ള സകല ഏഷണി വിദ്യകളും കൈവശമുള്ള അവർ ഇതറിയാതിരിക്കാൻ ഒരു വഴിയുമില്ല…

മുറ്റമടിക്കുമ്പോഴും പാത്രം കഴുകുമ്പോഴും മല്ലികയുടെ ചിന്ത അതു തന്നെയായിരുന്നു…

ഗിരി…….!

ജോലിയെല്ലാം ഒതുക്കി, തെങ്ങോലയുടെ ഈർക്കിലി ഊർന്ന്, ചൂലുണ്ടാക്കിക്കൊണ്ട് ഇരിക്കുമ്പോഴാണ് മുൻവശത്ത് ചാക്കു കെട്ടു വീഴുന്ന പോലെ ഒരു ശബ്ദം മല്ലിക കേട്ടത്……

പിന്നാലെ ജാക്കിയുടെ നന്ദിസൂചകമായ മുരളലും കേട്ടു..

വേഗത്തിൽ തന്നെ മല്ലിക ഉമ്മറത്തേക്ക് വന്നു…

The Author