ഇത് ഗിരിപർവ്വം 3 [കബനീനാഥ്] [Dont under estimate] 1053

അവന്റെയൊപ്പം കയറി വന്ന ജാക്കി , മുരൾച്ചയോടെ നിലം മാന്തിപ്പൊളിച്ചു കൊണ്ടിരുന്നു……

“” എന്നതാടാ………..?””

കിലുകിലെ വിറയ്ക്കുന്ന അമ്പൂട്ടനെ നെഞ്ചോട് ചേർത്ത് ആധിയോടെ മല്ലിക ചോദിച്ചു…

“ പോയി… …. കൊണ്ടുപോയി… “

അവൻ കിതച്ചു കൊണ്ട് പറഞ്ഞു……

“” ആരെ……? ആര്… ….?””

അവളുടെ പിടി വിടുവിച്ച് അമ്പൂട്ടൻ അരഭിത്തിയിലേക്ക് ഇരു കൈകളും കുത്തി നിന്ന് കിതച്ചു…

ഒരു നിമിഷം കഴിഞ്ഞപ്പോൾ കിതപ്പടങ്ങി അവൻ കാര്യങ്ങൾ വിശദീകരിച്ചു…

നടുക്കത്തോടെ മല്ലിക ചുമരിലേക്ക് ചാരി……….

 

****         *****       ******       *****       *****

 

താമരശ്ശേരി……….

ഗവ: ഹോസ്പിറ്റൽ………..

 

ഗിരിയുടെ പുറത്ത് ആറ് സ്റ്റിച്ചുണ്ടായിരുന്നു… ….

കൈയ്യിൽ മൂന്ന്………..

ഡ്രസ്സ് ചെയ്തതിനു ശേഷം ഗിരിയെ ഹർഷൻ എഴുന്നേൽപ്പിച്ചിരുത്തി……

ഹർഷൻ ഡോക്ടറെ കണ്ണു കാണിച്ചതും ഡ്യൂട്ടി ഡോക്ടറും നേഴ്സും പുറത്തേക്കിറങ്ങി… ….

“” എന്നതാ ഗിരി പ്രശ്നം… ….? “

“”പ്രശ്‌നമങ്ങനെ പറയാൻ മാത്രമൊന്നും ഇല്ല സാറേ… …. “

ഗിരി ഇടതു കൈയുടെ സ്റ്റിച്ചിനു മുകളിൽ വലതു കയ്യാൽ ഒന്നുഴിഞ്ഞു……

“” ആണും തുണയും ഇല്ലാത്ത വീടാ… മര്യാദയ്ക്ക് ഞാൻ കാര്യം പറഞ്ഞതാ… പറഞ്ഞ് മണിക്കൂറൊന്ന് തികയും മുൻപേ അവന് പിന്നെയും ഞരമ്പിളകി………. “

ഗിരി ഹർഷനോട് ചുരുങ്ങിയ വാക്കുകളിൽ കാര്യം വിശദീകരിച്ചു……

“”റേഞ്ചറും പിന്നെ ഡി. വൈ. എസ് പി.യുമൊക്കെ ഞാനറിയുന്ന ആളാ… ഇനി പ്രശ്‌നമുണ്ടാകാതിരിക്കാൻ ഞാൻ പറഞ്ഞു നോക്കാം…… “

ഹർഷൻ പറഞ്ഞു……

“ അവരാകെ ദുരിതത്തിലാ സാറേ… ആകെയുള്ളത് അഭിമാനമാ… അതും കൂടി ഇങ്ങനെ ആൾക്കാരുടെ മുന്നിലിട്ടു നാറ്റിക്കുകാന്നു വെച്ചാൽ… …. “

“” ഗിരി പേടിക്കണ്ട… താനും നല്ല അക്രമമാ കാണിച്ചത്……. താനത്ര കുറഞ്ഞ പുള്ളിയൊന്നുമല്ലല്ലേ…?”

ഹർഷൻ പതിയെ ചിരിച്ചു…

“ ജീവിക്കണ്ടേ സാറേ…….”

ഗിരി വലം കൈ കുടഞ്ഞു……

“” ഞാനൊന്നു സംസാരിച്ചു നോക്കാം…… പിന്നെ തനിക്കു പരാതിയൊന്നുമില്ലല്ലോ… ….?””

The Author