ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

ഇത് ഗിരിപർവ്വം 4

Ethu Giriparvvam Part 4 | Author : Kabaninath

[ Previous Part ] [ www.kkstories.com ]


 

“”റാഫിയേ …. എനിക്കൊന്ന് കാണണം… “

പറഞ്ഞതിനു ശേഷം ഹബീബ് കോൾ കട്ടാക്കി…

കൊടുവള്ളിയിലുള്ള ഹബീബിന്റെ ഗോഡൗണിനുള്ളിലേക്ക് കിയ സോണറ്റ് കയറി…

വൈദ്യുതാലങ്കാരമായിരുന്നു ഗോഡൗണും പരിസരവും..

ഗ്രാനൈറ്റും മാർബിളും ഒരു വശത്ത് ചെരിച്ച് അടുക്കി വെച്ചിരിക്കുന്നു……

മറുവശം പാർക്കിംഗ് യാഡ് ആണ്…

ഹബീബ് ഡോർ തുറന്ന് ഇറങ്ങി……

വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് കാൽച്ചുവട്ടിൽ ചവുട്ടിക്കെടുത്തി, സെക്യൂരിറ്റി പാഞ്ഞു വന്നു…

ഹബീബ് ഇറങ്ങിയതും കിയ സോണറ്റ് , പിന്നോട്ട് നീങ്ങി…

ഡ്രൈവർ കാർ സൈഡിലേക്കിട്ടതും ഹബീബിനടുത്തേക്ക് സെക്യൂരിറ്റി എത്തിയിരുന്നു……

“” എന്താ രാമേട്ടാ ……..  ഉഷാറല്ലേ… ….?”

ഹബീബ് അയാളുടെ ചുമലിലേക്ക് കയ്യിട്ടു…

അയാൾ തല കുലുക്കുക മാത്രം ചെയ്തു..

“” എന്നാ മോളുടെ കല്യാണം… ?””

“” ഫെബ്രുവരിയിലാ… …. “

“”റാഫിയോട് പറഞ്ഞാൽ മതി…… ഓൻ വേണ്ടത് ചെയ്തോളും………. “

പറഞ്ഞിട്ട് ഹബീബ് തിരിഞ്ഞതും ഒരു റെയ്നോൾട്ട് ക്വിഡ്  ഗോഡൗണിന്റെ കോംപൗണ്ടിലേക്ക് ഇരച്ചു കയറി വന്നു……

റാഫി കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ടുകൊണ്ട് ഹബീബ് ഓഫീസ് റൂമിന്റെ സ്റ്റെപ്പുകൾ കയറി…

സെൻസർ ഗ്ലാസ്സ് നിരങ്ങി മാറി…

റാഫി……….

ഹിന്ദി സിനിമാ നടൻമാരുടെ മുഖച്ഛായയും ശരീരപ്രകൃതിയും …

ഡെനിം ഷർട്ടും ജീൻസുമാണ് വേഷം…

കൂളിംഗ് ഗ്ലാസ്സ് മുഖത്തു നിന്ന് മാറ്റി റാഫി ഹബീബിനെതിരെയിരുന്നു…

“ എന്നതാ റാവുക്കാ അർജന്റ്……….?””

ഹബീബ് ചെയറിലേക്ക് മലർന്നു…

“” ഞാനോനെ കണ്ടിരുന്നു… ഗിരിയെ…””

റാഫിയുടെ മിഴികൾ ഒന്ന് പിടച്ചു…

“” ഇയ്യ് തന്ന വിവരങ്ങളൊക്കെ റെഡിയല്ലേ…………?””

“” അന്വേഷിച്ചറിഞ്ഞതൊക്കെ ക്ലിയർ ആണ് റാവുക്കാ……. ആപ്പാഞ്ചിറയിലോ കടുത്തുരുത്തിയിലോ കോട്ടയത്തു പോലും സുധാകരന് ഗിരിയെന്ന പേരിൽ ഒരു ബന്ധുവില്ല… …. “

റാഫി പറഞ്ഞിട്ട് ശ്വാസമെടുത്തു…

ഹബീബ് തല കുലുക്കി…

The Author