ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

റാഫി കടന്നതും പിന്നിൽ വാതിലടഞ്ഞു……

“” തെര നിറച്ച് ഒരു നാടൻ തോക്ക് സോമന്റെ ഷെഡ്ഡിൽ എത്തിച്ചേക്ക്… “”

പറഞ്ഞിട്ട് ഹബീബ് റാഫിക്കു നേരെ തിരിഞ്ഞു…

“” വന്നിട്ടധികമൊന്നും ആയിട്ടില്ല…… എന്നാലും കണ്ടതും കേട്ടതുമൊക്കെ വെച്ചു നോക്കുമ്പോൾ… ഒറ്റയാനാ അവൻ……. “

ഹബീബ് ഇടത്തേ നെഞ്ചിൽ വലതു കയ്യാൽ ഒന്നു തടവി……

“” ഒറ്റയാൻ………. “

റാഫി ഹബീബിന്റെ മിഴികളിലെ കൂർമ്മത കണ്ടു…

 

*****        ******       *****      *****      ******

 

തിരികെയും ഫോറസ്റ്റ് ജീപ്പിൽ തന്നെയായിരുന്നു യാത്ര…

മരുന്നുകൾ വാങ്ങിക്കൊടുത്തത് ഹർഷനാണ്……

“” സാറിന് എന്നോടെന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ളതു പോലെ… “”

ജീപ്പിലിരിക്കുമ്പോൾ മുഖവുരയൊന്നും കൂടാതെ ഗിരി ചോദിച്ചു…

ഷർട്ട് ഉപേക്ഷിച്ചിരുന്നു……

ഒരു വെള്ള തോർത്താണ് ഗിരി പുതച്ചിരുന്നത്…

“ ആപത്തിൽ പെടുന്ന വന്യമൃഗങ്ങളെ രക്ഷിക്കുക എന്നതാണ് ഞങ്ങൾ ഫോറസ്റ്റുകാരുടെ ഡ്യൂട്ടി… “

ഹർഷൻ ചിരിയോടെ പറഞ്ഞു…

ഗിരി മിണ്ടിയില്ല…

“” ഈ റാവുത്തർ അത്ര നല്ല പാർട്ടിയൊന്നുമല്ല.. ഇല്ലീഗലായിട്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതു മാത്രമേ അയാൾ ചെയ്യൂ… പിന്നെ വേറൊരു കാര്യമുണ്ട് , കൂടെ നിന്നാൽ അമ്പിളി അമ്മാവനെ വരെ പിടിച്ചു തരും… “

ഹർഷൻ ഡ്രൈവിംഗിനിടെ പറഞ്ഞു…

ഗിരി ആലോചനയിലായിരുന്നു……

ഹബീബ് റാവുത്തറിനെക്കുറിച്ച് ഹർഷൻ ഏകദേശ രൂപം ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി അവനെ അറിയിച്ചിരുന്നു…

“” തന്നെ അവിടെയിട്ട് കുത്തിയപ്പോൾ നാട്ടുകാർ ആരെങ്കിലും വന്നോ… ഇല്ലല്ലോ… താനായതു കൊണ്ട് തിരിച്ചു തല്ലി… …. “

ഹർഷൻ പറഞ്ഞു……

“” സോമൻ കുളി സീൻ കാണാൻ പോകുന്ന കാര്യമൊക്കെ ചായക്കടയിലും ചർച്ചയാ… ആ പെണ്ണുങ്ങളൊക്കെ കുളി നിർത്തി എന്നല്ലാതെ സോമനെ ആരെങ്കിലും തല്ലിയോ………?””

ഗിരി തല ചെരിച്ച് ഹർഷനെ നോക്കി…

“” ഇങ്ങോട്ടാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ ഓഫീസിൽ നിന്ന് എനിക്കാകെ കിട്ടിയ ഉപദേശം അയാളെ ചൊറിയാൻ നിൽക്കണ്ട എന്ന് മാത്രമായിരുന്നു.. “

ഹർഷൻ ഒന്നു നിർത്തി……

The Author