ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1009

“” താനെന്താ ആലോചിക്കുന്നത്… ?””

“” ഒന്നുമില്ല സാറേ… …. “

“” ഒരു നിസ്സാര കാര്യത്തിനാ അയാളീ ഗുണ്ടകളെ ഒക്കെ ഇറക്കിയത്…… അപ്പോൾ വലിയ പ്രശ്നമായിരുന്നെങ്കിലോ… ?””

ഗിരി മിണ്ടിയില്ല……….

“” ഒന്നുകിൽ താൻ നാട്ടിലേക്ക് പോ… അല്ലെങ്കിൽ അവരെ കൂട്ടി പോ… “

ഹർഷൻ പറഞ്ഞു നിർത്തി…

അങ്ങനെയൊന്നും തനിക്കിവിടം വിട്ടു പോകാനാകില്ല…

ഗിരി മനസ്സിലാണത് പറഞ്ഞത്…

“” ഗിരീ………. തന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാന്ന് കരുതിയാൽ മതി.. ഞങ്ങൾ ഫോറസ്റ്റുകാർക്കുപോലും അറിയാത്ത വഴികളും കിടങ്ങുകളും ഇവിടുത്തെ നാട്ടുകാർക്കറിയാം… തല്ക്കാലത്തേക്കേ ഈ പ്രശ്‌നം ഞാൻ പറഞ്ഞു തീർത്തിട്ടുള്ളൂ… അതും ന്യായം തന്റെയടുക്കൽ ആയതു കൊണ്ട് മാത്രം…… റോഡിൽ ആൾക്കാരു കാൺകെ അയാളുടെ ആളുകളെ തല്ലിയത് റാവുത്തർ മറക്കുമെന്ന് കരുതുന്നുണ്ടോ… ?””

ഗിരി ഹർഷനെ നോക്കുക മാത്രം ചെയ്തു..

“” വല്ല കിടങ്ങിലോ കുഴിയിലോ തന്നെ തല്ലിക്കൊന്നിട്ടാലും ആരും ചോദിക്കാൻ വരില്ല…….””

ഗിരി നിശബ്ദനായി ഇരുന്നു…

“” ഞാനിവിടെ ടെംപററി പോസ്റ്റാ… ഇനിയിപ്പോൾ ഈ വണ്ടി കൊണ്ടുപോയതിനും ഞാൻ സമാധാനം പറഞ്ഞേ പറ്റൂ…… ഇവിടെ ആർക്കായാലും തന്നെ സഹായിക്കാൻ ഒരു പരിധിയുണ്ട്… “

“” ഏതായാലും മുറിവുണങ്ങട്ടെ സാറേ………. “

ഗിരി സീറ്റിൽ ഒന്നിളകിയിരുന്നു…

“” അതു മതി… ഏതായാലും പോകുമ്പോൾ അവരെയും കൂടെ കൊണ്ടുപോകാൻ നോക്ക്… താൻ വരുന്നതിനു മുൻപ് അവർ സമാധാനമായി കഴിഞ്ഞിരുന്നതാ……. “

അവസാനം ഹർഷൻ പറഞ്ഞത് ശരിയാണെന്ന് ഗിരിക്കും അറിയാമായിരുന്നു……

താൻ വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം……

ജീപ്പ് മുത്തപ്പൻപുഴ എത്തിയിരുന്നു..

ഫോറസ്റ്റ് ജീപ്പിന്റെ വരവും പ്രതീക്ഷിച്ച് സാധാരണയിൽ കൂടുതൽ ആളുകൾ അങ്ങാടിയിൽ ഉണ്ടായിരുന്നു…

ചായക്കടയും പലചരക്കുകടയും അടച്ചിട്ടില്ല……

താൻ വന്ന ദിവസത്തേക്കാൾ രാത്രി ആയിരുന്നിട്ടു കൂടി കടകൾ അടയ്ക്കാത്തതിന്റെ കാരണം ഗിരിക്ക് മനസ്സിലായിരുന്നു……

ഹർഷൻ ജീപ്പ് നിർത്തിയതും വരാന്തയിൽ നിന്നവരുടെ ശ്രദ്ധ അങ്ങോട്ടായി…

“” ഞാനിറങ്ങട്ടെ സാറേ……. “

ഗിരി ഇടതുകാൽ പുറത്തേക്കിട്ടു…

“”ങ്ഹാ… പിന്നേ, തന്റെ ഇടി കൊണ്ടവർ രണ്ടു പേരും കോളേജിലാ….. അവർക്കു വല്ലതും സംഭവിച്ചാൽ കേസ് മാറും… …. “

The Author