ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

ഹർഷൻ ഓർമ്മ വന്നതു പോലെ പറഞ്ഞു…

ഒരു ചെറിയ ഭയം ഗിരിയിൽ ഉടലെടുത്തു…

ഇനി ഒരു തവണ കൂടി ജയിലിലേക്ക് പോകുന്നത് ആലോചിക്കാൻ വയ്യ… ….

“” ഞാൻ കൊണ്ടുപോയി വിടണോ… ? “

“” വേണ്ട സാറേ… …. അങ്ങോട്ടൊന്നും വണ്ടി പോകില്ല…….”

ഗിരി ജീപ്പിൽ നിന്നും ഇറങ്ങി…

പലചരക്കു കടയിൽ കയറി ഒരു ടൂത്ത്പേസ്റ്റും ബ്രഷും കൂടെ വാങ്ങിയാണ് അവൻ നടന്നു തുടങ്ങിയത്……

അത്ഭുതത്തോടെ തന്നെ നോക്കി നിന്ന ആളുകളുടെ അടക്കം പറച്ചിൽ പിന്നിൽ നിന്ന് ഉയരുന്നത് ഗിരി കേൾക്കുന്നുണ്ടായിരുന്നു …

വാഹനങ്ങൾ ചെല്ലുന്ന വഴി തീർന്നപ്പോഴേക്കും മുന്നിൽ ജാക്കിയുടെ സ്വരം ഗിരി കേട്ടു…

അവന്റെ കാലിൽ ഒന്ന് നക്കിയ ശേഷം ജാക്കി രണ്ടു പടികൾ ചാടിക്കയറി തിരിഞ്ഞു നിന്നു…

ഗിരി ഫോണെടുത്ത് തെളിച്ച് രണ്ട് പടികൾ കയറി…

ജാക്കിയും രണ്ട് പടികൾ കയറി തിരിഞ്ഞു നിന്നു…

അതിനിടയിൽ അവൻ വാലാട്ടുകയും സ്നേഹാതിരേകത്താൽ ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു…

വീടിന്റെ മുറ്റം എത്തുന്നവരെ അതങ്ങനെ തുടർന്നു……

ബൾബുകൾ എല്ലാം തെളിഞ്ഞു കിടന്നിരുന്നു… ….

ഗിരി മുറ്റത്തേക്ക് കയറിയതും തിണ്ണയിലിരുന്നവർ എഴുന്നേറ്റു…

മൂന്നുപേരും തിണ്ണയിലുണ്ടായിരുന്നു…

ജാക്കി ചണച്ചാക്കിലേക്ക് കയറി, തിണ്ണയിലേക്ക് നോക്കി , ആളെ ഞാൻ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട് എന്നയർത്ഥത്തിൽ , വാലാട്ടിക്കൊണ്ട് ഒന്ന് നീട്ടി മൂളി…

അപരിചിതനേപ്പോലെ ഒരു മിനിറ്റ് ഗിരി പടിയിൽ നിന്നു..

മല്ലികയുടെ കൈകൾ വിറ കൊള്ളുന്നത് ഗിരി കണ്ടു…

ഉമ, ധരിച്ചിരിക്കുന്ന ടോപ്പിൽ വലതു കൈത്തലം കൂട്ടിപ്പിടിച്ച് തിരുമ്മുന്നു…

അമ്പൂട്ടൻ പുറത്തെ മുറിയുടെ വാതിലിൽ ചാരി നിൽക്കുന്നു…

ഉമയും മല്ലികയും ഒരേ സമയം ഗിരിയുടെ അടുത്തേക്ക് ഒരു ചുവടു വെച്ചു…

പിന്നീട് അവർ തമ്മിൽ ആശയക്കുഴപ്പം വന്നതു പോലെ മുഖത്തോട് മുഖം നോക്കിയതും ഗിരി ചെരുപ്പഴിച്ച് തിണ്ണയിലേക്ക് കയറി……

കയറ്റം കയറി വന്നതിനാൽ അവൻ ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു…

അവൻ അരഭിത്തിയിലേക്കിരുന്നതും മല്ലിക അകത്തേക്ക് ഓടിപ്പോയി ഒരു കപ്പു വെള്ളവുമായി വന്നു…

അവളത് നീട്ടിയതും ഗിരി വാങ്ങി, പകുതിയോളം ഒറ്റ വലിക്ക് കുടിച്ച് ശ്വാസമെടുത്തു…

The Author