ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1009

ഒരു മിനിറ്റു കൂടി മൗനം ഉറുമ്പെടുത്തതു പോലെ നീങ്ങി…

ഉമയെ ഒന്നു നോക്കിയ ശേഷം മല്ലിക അവനടുത്തേക്ക് ചെന്നു……

അവൻ തോർത്ത് പുതച്ചു കെട്ടിയിരുന്നതിനാൽ പുറത്തെ മുറിവ് അവർക്ക് കാണാനാകുമായിരുന്നില്ല…

മല്ലിക കൈ നീട്ടി അവന്റെ ഇടതു കൈ തന്റെ ഇരു കൈകളിലുമായി എടുത്തു…

“” നിനോട് പൊയ്ക്കോളാൻ ഞങ്ങൾ പറഞ്ഞതല്ലായിരുന്നോടാ… “”

മല്ലികയുടെ കൈകൾ വിറയ്ക്കുന്നത് ഗിരി അറിയുന്നുണ്ടായിരുന്നു……

അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു… ….

“ ശാപവും ശനിയും പിടിച്ച് കാലനു പോലും വേണ്ടാതെ കിടക്കുന്ന ഞങ്ങളുടെയടുത്തേക്ക് നീ എന്തിനു വന്നതാ… ?”

അവന്റെ കൈത്തലം കവിളിലേക്ക് ചേർത്ത് മല്ലിക വിങ്ങിപ്പൊട്ടി…

“” എനിക്ക് കുഴപ്പമൊന്നുമില്ല ചേച്ചീ……………”

ഗിരി വലം കൈ എടുത്ത് തന്റെ കൈ അടർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും മല്ലിക വിട്ടില്ല…

“” നീ ആരുമല്ല… ശരിയാ… പക്ഷേ ഞങ്ങൾക്കു വേണ്ടിയല്ലേ നീ………. “

ഗിരി മുഖം തിരിച്ചു……

ഉമ ഭിത്തിയിൽ ചാരി , പുറംകൈ കൊണ്ട് മിഴികൾ തുടയ്ക്കുന്നത് ഗിരി കണ്ടു…

പച്ചയായ മനുഷ്യർ……….

ഉള്ളിൽ തിളച്ചുമറിയുന്ന അഗ്നിപർവ്വതത്തിന്റെ മുരളലും ഇരമ്പവും മാത്രമാണ് പുറമെ ചാടുന്നതൊക്കെയും……

സ്നേഹത്തോടെ ഒരു വാക്ക്… ….

ചിലപ്പോൾ ഒരു നോട്ടം……….

അതു മതി…, അതുമാത്രം മതി അവർക്ക്…

ഗിരിയുടെ മിഴികളും നനഞ്ഞു തുടങ്ങിയിരുന്നു……..

“ പുറത്ത് മുറിവുണ്ടെന്ന് അമ്പൂട്ടൻ പറഞ്ഞു… …. “

വാക്കുകൾ ഉമയുടേതായിരുന്നു…

വിശ്വാസം വരാതെയെന്നവണ്ണം ഗിരി അവളെ സൂക്ഷിച്ചു നോക്കി… ….

ഉമ മിഴികൾ താഴ്ത്തിക്കളഞ്ഞു…

“ പൊറത്തും ഉണ്ട്…””

അത്രയും നേരം നിശബ്ദനായിരുന്ന അവൻ ഗിരിക്കടുത്തേക്ക് വന്നു……

സ്വാതന്ത്ര്യത്തോടെ അമ്പൂട്ടൻ  കഴുത്തിനു താഴെ കെട്ടിയിരുന്ന തോർത്ത് ശ്രദ്ധയോടെ അഴിച്ചെടുത്തു.

അവൻ ഗിരിയെ തിരിച്ചിരുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല…

ഗിരി നടുഭാഗം മാത്രം തിരിച്ച് പുറം അവർക്ക് കാണുന്ന രീതിയിലാക്കി……

“” ഈശ്വരാ………………..!!””

മല്ലിക അവന്റെ പുറത്തേക്ക് വലതു കൈത്തലം പതിയെ എടുത്തു വെച്ചു…

ബാൻഡേജിന്റെ അരികിലൂടെ അവളൊന്ന് തഴുകിയതും ഗിരി ഒന്ന് ഞെളിഞ്ഞു…

അടുത്ത നിമിഷം ഗിരി നേരെയിരുന്നു…

“” അത്രയേ ഉള്ളൂ………. “

The Author