ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

ഗിരി നിസ്സാരമട്ടിൽ പറഞ്ഞു……

“ ഇത് പോരായിരിക്കും………. “”

ഉമ പിറുപിറുക്കുന്നത് ഗിരി കേട്ടു…

“” മൂന്നാലു കുത്തുകൂടി മേടിക്കണമെന്ന് കരുതിയതാ… അപ്പോഴേക്കും ആ ഫോറസ്റ്റുകാരൻ വന്നു ഇടപെട്ടു…… “

ഗിരി ചിരിയോടെ പറഞ്ഞു…

“” ഫോറസ്റ്റ്കാരനോ……….?””

മല്ലിക പിന്നോട്ട് ഒന്നു നീങ്ങി ചോദിച്ചു…

“”ങ്ഹാ… ഒരു ഹർഷൻ… …. “

ഗിരി കപ്പിൽ ബാക്കിയുണ്ടായിരുന്ന വെള്ളമെടുത്ത് കുടിച്ചു…

“” ഇവൻ പറഞ്ഞത് പോലീസുകാര് പിടിച്ചോണ്ട് പോയെന്നാണല്ലോ… ….?””

മല്ലിക അമ്പൂട്ടനെ നോക്കി …

“” ആണോടാ… ?””

ഗിരി അവനെ നോക്കി…

അമ്പൂട്ടൻ ഒരിളഭ്യച്ചിരിയോടെ , കാലുകളനക്കാതെ ശരീരം മാത്രം ഇടത്തേക്കും വലത്തേക്കുമാട്ടി…….

രംഗം ശാന്തമായതും ഉമ പതിയെ അകത്തേക്ക് കയറി……

“” ഇവിടിരുന്ന് കരച്ചിലായിരുന്നു… ഗിരി ചായ മേടിച്ചു കൊടുത്ത കാര്യമൊക്കെ പറഞ്ഞ്… “

മല്ലിക മിഴികൾ തുടച്ചു പറഞ്ഞു……

ഗിരി നോക്കിയതും നാണം വന്ന അമ്പൂട്ടൻ അകത്തേക്ക് കയറിക്കളഞ്ഞു……

“”അവർക്കു വല്ലതും പറ്റിയോ……….?””

മല്ലിക ചോദിച്ചു……

“” കുഴപ്പമൊന്നുമില്ലെന്നാ ഫോറസ്റ്റുകാരൻ പറഞ്ഞത്…… “

അവരെ വിഷമിപ്പിക്കാതിരിക്കാനാണ് ഗിരി അങ്ങനെ പറഞ്ഞത് …

മല്ലിക ഗിരിയെ അത്താഴം കഴിക്കാൻ ക്ഷണിച്ചു……

ഗിരിയോടൊപ്പം അമ്പൂട്ടനും കഴിച്ചു……

ഉമയും മല്ലികയും ഭക്ഷണം കഴിക്കുമ്പോൾ ഗിരി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു… എത്രയാലോചിച്ചിട്ടും  റാവുത്തർ പറഞ്ഞ കാര്യം ഗിരിക്ക് മനസ്സിലായില്ല …

താനും സുധാകരേട്ടനും ഒരുമിച്ച് ജയിലിൽ കിടന്നിട്ടില്ല എന്ന്…

തന്റെ കാര്യങ്ങളൊക്കെ അയാൾ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്……

തന്റെ ശരിയായ പേരുവരെ കൃത്യമാണ്…!

ഇവരോടല്ലാതെ താൻ ആരോടും സുധാകരേട്ടന്റെ കൂടെ ജയിലിലുണ്ടായിരുന്ന കാര്യം പറഞ്ഞിട്ടില്ല…

അതെല്ലാം അയാൾ ചികഞ്ഞെടുത്തിരിക്കുന്നു…

സുധാകരേട്ടൻ പറഞ്ഞതെല്ലാം സത്യമാണ്……

അത് തന്നെയാണ് അയാളുടെ ഭീഷണിക്കു പിന്നിലും…

പക്ഷേ, എല്ലാം ഒന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്…

“ ഗിരി കിടക്കുന്നില്ലേ… ….?”

മല്ലിക തിണ്ണയിലേക്ക് വന്നു…

“” കുറച്ചു കഴിയട്ടെ ചേച്ചീ……. “

“” സമയമെത്രയായി എന്നാ വിചാരം…… ?””

അവൾ അവനെതിരെ , ഇത്തവണ അരഭിത്തിയിലേക്ക് പിൻഭാഗം ചാരി നിന്നു…

“” ഉറക്കം വരണ്ടേ………. “”

ഗിരി പതിയെ എന്തോ ഓർമ്മവന്നതുപോലെ എഴുന്നേറ്റു…

The Author