ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

മരുന്നുകളടങ്ങിയ കവറിൽ നിന്ന് ഒരു സാധാരണ ഫോൺ എടുത്ത് അവളുടെ നേരെ നീട്ടി…

“” ചാർജ്ജറില്ല… ഇതൊന്നു ചാർജിലിടണം… “

മല്ലിക ഫോണുമായി അകത്തേക്ക്‌ പോയി അല്പ സമയത്തിനകം തിരികെ വന്നു…

“” ആരും വിളിക്കാനൊന്നുമില്ല.. കേസിന്റെ അവധിക്ക് വക്കീലോ കൂട്ടുകാരോ വിളിക്കും…… പിന്നെ അത്യാവശ്യം വെട്ടം കാണാനും… …. “

പറഞ്ഞു കൊണ്ട് ഗിരി വീണ്ടും അരഭിത്തിയിലേക്കിരുന്നു…

മല്ലിക ഒന്നും മിണ്ടിയില്ല…

“” ചേച്ചി കിടന്നോ………. “

ഗിരി നിശബ്ദതയ്ക്ക് ഒടുവിൽ പറഞ്ഞു……

“” ഗിരി കൊണ്ടുവന്ന കട്ടിൽ അകത്തിട്ടുണ്ട്…… വാ, വന്നു കിടക്ക്… “

മല്ലിക എഴുന്നേറ്റു കൊണ്ട് പറഞ്ഞു……

“” അതിവിടേക്ക് ഇട്ടാൽ മതി ചേച്ചീ………. “

“” ഇനി പുറത്തു കിടക്കണ്ട… “

“” അതൊന്നും ശരിയാകില്ല ചേച്ചീ… അതിങ്ങോട്ട് എടുത്തിട്ടേരേ… ഞാൻ ഉറങ്ങാൻ കുറച്ചു കഴിയും……””

മല്ലിക എന്നിട്ടും കുറച്ചു നേരം അനങ്ങാതെ നിന്നു…

“”ഗിരി വൈകുന്നേരം പോയിക്കഴിഞ്ഞ്, ഞാനീ മുറി വൃത്തിയാക്കിയതാ… അകത്ത് കുറ്റിയും കൊളുത്തുമൊന്നുമില്ല…… “

തിണ്ണയിലെ മുറിയുടെ നേരെ നോക്കി , മല്ലിക പറഞ്ഞു…

“” കട്ടിൽ അവിടേക്കിട്ടാൽ മതി………. രാവിലെ എന്നെ കണി കാണണ്ടല്ലോ… “

ഗിരി ചിരിയോടെ പറഞ്ഞു……

മല്ലിക അകത്തു പോയി കട്ടിൽ എടുത്തു കൊണ്ട് വന്ന് പുറത്തെ മുറിയിലിട്ടു…..

പിന്നാലെ ഒരു ബെഡ്ഷീറ്റും തലയിണയും പുതപ്പും അവൾ കട്ടിലിൽ കൊണ്ടുപോയി വെച്ചു..

“” ചേച്ചീ…………….”

അവൾ അകത്തെ മുറിയിലേക്ക് കയറാനൊരുങ്ങിയതും അവൻ വിളിച്ചു…

മല്ലിക തിരിഞ്ഞു നിന്നു…

“” ചേട്ടന്റെ ഫോട്ടോ വല്ലതും ഇവിടുണ്ടോ… ?””

“ ഉണ്ട്… ഉമയുടെ പെട്ടിയിലാ… രാവിലെ പോരേ………..?””

“ മതി………..””

ഗിരി പറഞ്ഞിട്ട് പതിയെ എഴുന്നേറ്റു…

 

രാവിലെ ബഹളം തുടങ്ങിയിരുന്നു…

ഉമ തറ കുലുക്കി ഓടിപ്പായുന്നതും അടിയുടെ ശബ്ദവും അമ്പൂട്ടന്റെ ചിണുങ്ങിക്കരച്ചിലും കേട്ടു…

കടുകു പൊട്ടിയ ഗന്ധമടിച്ച് ഗിരി പതിയെ മിഴികൾ തുറന്നു… ….

കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച ഗിരി, കട്ടിലിലേക്ക് തന്നെ ഒന്നു തെന്നി…

ശരീരമാസകലം വല്ലാത്ത വേദന……….!

The Author