ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don’t Underestimate] 1016

പുറത്തെ സ്റ്റിച്ച് വലിയുന്നത് ഗിരി അറിഞ്ഞു…….

കൈകൾക്കും വേദനയുണ്ട്……

ഇടതുകൈയ്ക്കാണ് വേദന കൂടുതൽ…

ഒരു വശം മാത്രം ചെരിഞ്ഞു കിടന്നതിനാൽ മറുവശത്തും വേദന… ….

“” എഴുന്നേറ്റോ…….?”

വാതിൽക്കൽ മല്ലികയുടെ സ്വരം കേട്ടതും ഗിരി എഴുന്നേൽക്കാൻ ശ്രമിച്ചു……

കയ്യിലിരുന്ന ചായ ഗ്ലാസ്സ് അകത്തിരുന്ന സ്റ്റൂളിലേക്ക് വെച്ച് മല്ലിക ഗിരിയെ എഴുന്നേൽക്കാൻ സഹായിച്ചു……

“” വിളിച്ചാൽ പോരായിരുന്നോ… ?”

അവൻ എഴുന്നേറ്റിരുന്നതും അവൾ ചായ ഗ്ലാസ്സ് എടുത്തു നീട്ടി……

“” ഞാനിപ്പോൾ ഉണർന്നതേയുള്ളൂ… “

“” ഉം… …. ഞാൻ നേരത്തെ വന്ന് നോക്കിയിരുന്നു…””

ഗിരി ചായ കുടിച്ചു തുടങ്ങിയതും അവൾ മുറിവിട്ടു…

“” വേദനയുണ്ടോ ചേട്ടായിയേ……….?”

ഒരു കയ്യിൽ ചായ ഗ്ലാസ്സും മറുകയ്യിൽ ഒരു കേക്കും കടിച്ചു കൊണ്ട് അമ്പൂട്ടൻ അകത്തേക്ക് വന്നു……

അവൻ മുഖം കഴുകിയത് ശരിയായിരുന്നില്ല..

നെറ്റിയും ചെവിളോട് ചേർന്നുള്ള കവിളുകളും നനഞ്ഞിരുന്നില്ല… ….

“ വേദനയുണ്ട്…”

ഗിരി ചിരിച്ചു……

ഉമ കടയിലേക്ക് പോകുമ്പോൾ മുറിയിലേക്ക് ഒന്ന് പാളി നോക്കി പോയത് ഗിരി ശ്രദ്ധിച്ചു…

അരമണിക്കൂറിനകം അമ്പൂട്ടനും സ്കൂളിലേക്ക് പോയി…

അവനോട് “ പോയി വരാട്ടോ…”” എന്നു പറഞ്ഞിട്ടാണ് അമ്പൂട്ടൻ ഇറങ്ങിയത്…

ഗിരി പുറത്തിറങ്ങി പ്രഭാതകൃത്യങ്ങളൊക്കെ നടത്തിയിരുന്നു……

ജാക്കി അവന്റെ പുറകെ മുറ്റത്തു കൂടി ഒന്ന് കറങ്ങിയ ശേഷം വീണ്ടും ചണച്ചാക്കിലേക്ക് കയറി…

“” ചായയെടുത്തു വെച്ചിട്ടുണ്ട്……”

മല്ലിക വാതിൽക്കൽ വന്ന് പറഞ്ഞു.

താനും ആ വീട്ടിലെ ഒരംഗത്തേപ്പോലെയായതായി ഗിരിക്ക് തോന്നി…

ചായ കഴിച്ച് ഗിരി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു…

“” ഇത് എന്ത് ചെയ്യാനാ പ്ലാൻ…?”

മുറ്റത്തു കിടക്കുന്ന വാഴക്കന്നുകളിലേക്ക് നോക്കി മല്ലിക ചോദിച്ചു…

“” കുഴിച്ചു വെക്കണം…….”

ഗിരി ശബ്ദമില്ലാതെ പറഞ്ഞു……

മരുന്നു കഴിച്ച ശേഷം ഗിരി വീണ്ടും കിടന്നു…

മല്ലിക അപ്പോഴേക്കും ഫ്രയിം ചെയ്ത ഒരു ഫോട്ടോയുമായി മുറിയിലേക്ക് വന്നു…

അവൾ ഫോട്ടോ അവനു നേരെ നീട്ടി…

“” ഇതാ ചോദിച്ചത്… …. “

ഗിരി പതിയെ എഴുന്നേറ്റു…

സുധാകരന്റെ ഫോട്ടോ അവൻ കൈ നീട്ടി വാങ്ങി… ….

The Author